ഗണപത് പ്രൊമോഷനായി ബ്ലാക്ക് ലെതര്‍ ഔട്ട്ഫിറ്റില്‍ തിളങ്ങി കൃതി സനോണ്‍; വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും..!!
ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് കൃതി സനോണ്‍. അഭിനയ രംഗത്തെത്തി 10 വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ജേതാവ് വരെയായ താരമാണ് കൃതി സനോണ്‍. 2014 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ നെനോക്കാഡിനിലൂടെയാണ് സിനിമാ അരങ്ങേറ്റം. പിന്നീട് കൃതി സനോണിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
തുടരെ തുടരെ ബോളിവുഡില്‍ നിന്ന് കൃതി സനോണിനെ തേടി അവസരങ്ങള്‍ എത്തി. 2021 ല്‍ മിമിയിലെ അഭിനയത്തിന് രാജ്യത്തെ മികച്ച നടിയായും കൃതി തിരഞ്ഞെടുത്തി. 20 ചിത്രങ്ങളില്‍ വേഷമിട്ട കൃതി സനോണിന്റെ ഒടുവിലിറങ്ങിയ ചിത്രം ആദിപുരുഷ് ആയിരുന്നു. ടൈഗര്‍ ഷ്‌റോഫിനും അമിതാഭ് ബച്ചനുമൊപ്പം അഭിനയിച്ച ഗണപത് ആണ് ഇനി പുറത്തിറങ്ങാനുള്ളത്. ഇതിന്റെ ട്രൈലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നത് ആരംഭിച്ചിരിക്കുകയാണ് കൃതി സനോണ്‍. അടുത്തിടെ ചിത്രത്തിന്റെ പ്രൊമോഷനായി കൃതി സനോണ്‍ ധരിച്ച വസ്ത്രം എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കറുത്ത ലെതര്‍ ഹാള്‍ട്ടര്‍ നെക്ക് ആയ വസ്ത്രമായിരുന്നു കൃതി സനോണ്‍ ധരിച്ചിരുന്നത്. നേരത്തെ തന്നെ കൃതി സനോണിന്റെ ഫാഷന്‍ തിരഞ്ഞെടുപ്പുകള്‍ ബോളിവുഡ് ലോകത്ത് ചര്‍ച്ചാ വിഷയമായിട്ടുണ്ട്.
ആഡംബര ഡിസൈനര്‍ ബ്രാന്‍ഡായ അലക്സാണ്ടര്‍ മക്ക്വീന്റെ ഫാള്‍ 23 കളക്ഷനില്‍ നിന്നാണ് കൃതി സനോണ്‍ ഈ വസ്ത്രം തിരഞ്ഞെടുത്തത്. ഉയര്‍ന്ന ഗുണമേന്മയുള്ള കറുത്ത തുകല്‍ കൊണ്ട് രൂപകല്പന ചെയ്ത ശരീരത്തെ ഒട്ടിപ്പിടിക്കുന്ന ഒരു സില്‍ഹൗറ്റാണ് വസ്ത്രത്തില്‍ ഉണ്ടായിരുന്നത്. സിപ്പ് ഡിസൈന്‍ ആണ് ഈ വസ്ത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. വസ്ത്രത്തിന്റെ ഭംഗി നിലനിര്‍ത്താന്‍ കമ്മലുകളിലും മറ്റും കൃതി ലാളിത്യം പുലര്‍ത്തിയിരുന്നു.
ഒരു ജോടി സ്റ്റേറ്റ്മെന്റ് കമ്മലുകളും കറുത്ത ഹൈ ഹീല്‍സും ധരിച്ചാണ് കൃതി എത്തിയിരുന്നത്. അതിനാല്‍ തന്നെ വസ്ത്രത്തിലെ ആകര്‍ഷണീയത നിലനിര്‍ത്തുന്നതില്‍ കൃതി സനോണ്‍ വിജയിക്കുകയും ചെയ്തു. കൃതിയുടെ ഔട്ട്ഫിറ്റിന്റെ മനോഹാരിതക്കൊപ്പം അതിന്റെ വിലയും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയാണ്.
5750 പൗണ്ട് വില വരുന്ന വസ്ത്രമാണ് കൃതി സിനിമാ പ്രൊമോഷന് വരുമ്പോള്‍ ധരിച്ചിരുന്നത്. അതായത് ഏകദേശം 5.84 ലക്ഷം ഇന്ത്യന്‍ രൂപ! പലപ്പോഴും ഗംഭീരവും ലളിതവുമായ വസ്ത്രങ്ങളിലാണ് കൃതിയെ കാണാറുള്ളത്. ഫിറ്റ്‌നസിനും ആരോഗ്യത്തിനും സൗന്ദര്യസംരക്ഷണത്തിന് വലിയ പ്രാധാന്യമാണ് കൃതി നല്‍കുന്നത്.












Click it and Unblock the Notifications