'ബാന്ദ്രയില്‍ അഭിനയിച്ചത് മനസ്സിന് വിഷമമായി, ഇനി അഭിനയിക്കുന്നില്ല എന്ന് തീരുമാനിച്ചതായിരുന്നു'; ഗണേഷ് കുമാർ
സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന വ്യക്തിയാണ് കെ ബി ഗണേഷ് കുമാർ. ഉടൻ തന്നെ അദ്ദേഹം മന്ത്രി സ്ഥാനത്തേക്ക് എത്തും. ഇപ്പോൾ തിയറ്ററിൽ മികച്ച അഭിപ്രായവുമായി ഓടിക്കൊണ്ടിരിക്കുന്ന നേര് എന്ന ചിത്രത്തിൽ അദ്ദേഹം പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ താൻ നേരിലേക്ക് എങ്ങനെയാണ് എത്തിയത് എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ഗണേഷ്.
അഭിനയം നിർത്താൻ തീരുമാനിച്ചിരിക്കുമ്പോഴാണ് നേര് എന്ന സിനിമയിലേക്ക് വിളിക്കുന്നതെന്ന് ഗണേഷ് കുമാർ പറഞ്ഞു. നേര് പോലെയുള്ള നല്ല ചിത്രങ്ങളിൽ മാത്രമേ ഇനി താൻ അഭിനയിക്കൂ എന്നും ഗണേഷ് കുമാർ പറഞ്ഞു. ദിലീപ് ചിത്രം ബാന്ദ്രയിൽ അഭിനയിച്ചത് മനസിന് വലിയ വിഷമമായി. സിനിമ അഭിനയം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്ന സമയത്താണ് ജീത്തു ജോസഫിന്റെ വിളി വരുന്നത്, ഗണേഷ് കുമാർ വ്യക്തമാക്കി.

കഥ കേട്ടപ്പോൾ തന്നെ നേര് സിനിമയിൽ അഭിനയിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു. എന്നാൽ ഒരു വിദേശ യാത്രയുമായി ബന്ധപ്പെട്ട് ഡേറ്റിൽ പ്രശ്നമുണ്ടായിരുന്നു, അത് കൊണ്ട് അഭിനയിക്കാൻ എത്താൻ സാധിക്കുമോ എന്ന ആശങ്ക സംവിധായകൻ ജീത്തുവിനെ അറിയിച്ചു. തുടർന്ന് വിവരമറിഞ്ഞ മോഹൻലാൽ ഒരു കന്നഡ ചിത്രത്തിന്റെ തീയതി മാറ്റി വെച്ച് ചിത്രീകരണം നേരത്തെയാക്കി എന്നും അദ്ദേഹം പറഞ്ഞു.
നേര് പോലെയുള്ള നല്ല സിനിമകളെ താൻ ചെയ്യുന്നുള്ളൂ എന്നും ഗണേഷ് കുമാർ പറഞ്ഞു, നേരിൽ എസ് ഐ വേഷത്തിലാണ് ഗണേഷ് കുമാർ എത്തുന്നത്. അതേ സമയം, മന്ത്രി ആയതിന് ശേഷം അഭിനയിക്കുമോ എന്ന ചോദ്യത്തിന് നേരത്തെ ഗണേഷ് ഉത്തരം നൽകിയിരുന്നു.
മുമ്പ് മന്ത്രിയായിരിക്കുമ്പോൾ അഭിനയിച്ചിരുന്നു, ഇനി മുഖ്യമന്ത്രി അനുവദിച്ചാൽ മാത്രം അഭിനയിക്കും, ഗതാഗത വകുപ്പാണെങ്കിൽ കൂടുതൽ നേരം ഓഫീസിൽ ഇരുന്ന് പ്രവർത്തേക്കേണ്ട വകുപ്പാണ് എന്നാണയിരുന്നു. അദ്ദേഹം പറഞ്ഞത്. നേര് വലിയ വിജയമായതിൽ സന്തോഷമുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.
അതേ സമയം, നേര് മികച്ച കളക്ഷനുമായി മുന്നേറുകയാണ്. മൂന്നാം ദിനത്തിൽ ഏറ്റവും ഉയർന്ന കളക്ഷനാണ് കേരളത്തിൽ നിന്ന് നേടിയത്. ശനിയാഴ്ച്ച ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിച്ചത്. 3 കോടിയാണ് ചിത്രം നേടിയത്. ആദ്യ ദിവസം 2.8 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.












Click it and Unblock the Notifications