Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനായകന്‍ ചേട്ടന്‍ പറഞ്ഞത് ശരിയാണ്: പക്വതയില്ലാത്ത ഒരാളായിരുന്നു ഞാന്‍.. എന്നാല്‍ ഇപ്പോള്‍...: ഗായത്രി സുരേഷ്

ഗായത്രി സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'തയ്യൽ മെഷീൻ' എന്ന ഹൊറർ ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തി കഴിഞ്ഞു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വാടകയ്ക്ക് താമസിക്കാനായി എത്തുന്ന വീടും അവിടെയുള്ള ഒരു അമാനുഷിക ശക്തിയുടേയും കഥയാണ് 'തയ്യൽ മെഷീൻ' പറയുന്നത്. സി എസ് വിനയൻ സംവിധാനം ചെയ്ത ചിത്രം ഒരിടവേളയ്ക്കു ശേഷം ​ഗായത്രി സുരേഷ് അഭിനയിക്കുന്ന മലയാള പടം കൂടിയാണ്.

ഗായത്രി സുരേഷിന് പുറമെ കിച്ചു ടെല്ലസാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇരുവർക്കും പുറമെ ശ്രുതി ജയന്‍, ശ്രുതി ജയൻ, നവാഗതനായ പ്രേം നായർ എന്നിവരും ചിത്രത്തിലുണ്ട്. അതേസമയം അപ്രതീക്ഷിതമായാണ് ഈ ചിത്രത്തിലേക്ക് എത്തുന്നത് എന്നതാണെന്നാണ് ഗായത്രി പറയുന്നത്. കൗമുദി മൂവീസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

gayathri-vinayakan

ഞാന്‍ ഗോവയില്‍ ആയിരിക്കുന്ന സമയത്താണ് തയ്യല്‍ മെഷീന്‍ ടീമില്‍ നിന്നും കോള്‍ വരുന്നത്. കഥയും കാഥാപത്രത്തെക്കുറിച്ചും വിശദമായി തന്നെ പറഞ്ഞ് തന്നു. ഒരുപാട് ചിന്തിച്ചൊന്നും സിനിമകള്‍ തിരഞ്ഞെടുക്കുന്ന വ്യക്തിയല്ല ഞാന്‍. ഒറ്റ നോട്ടത്തില്‍ ഇത് ചെയ്യാമെന്ന് തോന്നിയാല്‍ അതിന് ഓക്കെ പറയുന്ന വ്യക്തിയാണ്. അങ്ങനെ ഇതും ഓക്കെ പറഞ്ഞു. പുതിയ ഒരു ജോണറും പുതിയ ഒരു അനുഭവവും ആയിരിക്കുമല്ലോ.

ചിത്രത്തിന് ഒരു ഹോളിവുഡ് ട്രീറ്റ്മെന്റാണ് നല്‍കിയിരിക്കുന്നതെന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്. പ്രേതം ആയി അഭിനയിക്കുമ്പോള്‍ കുറച്ച് ഓവറായാല്‍ കുഴപ്പം ആണ് എന്നത് തന്നെയായിരുന്നു പ്രധാന വെല്ലുവിളി. കൃത്യമായ ഒരു മീറ്ററിന് അപ്പുറം പോകരുത്. അതായത് ഓവറായി കുളമാക്കരുതെന്ന നിർബന്ധം എനിക്ക് ഉണ്ടായിരുന്നുവെന്നും ഗായത്രി സുരേഷ് പറയുന്നു.

ആദ്യ ചിത്രമായ ജമ്ന പ്യാരിയോടെ തന്നെ സിനിമ നിർത്താമെന്ന് കരുതിയ വ്യക്തിയായിരുന്നു ഞാന്‍. എന്നിരുന്നാലും എന്റെ ഏരിയയില്‍ തന്നെയാണ് ഞാന്‍ നില്‍ക്കുന്നതെന്നും സിനിമ നിർത്താന്‍ പോകുന്നില്ല, ഇവിടെ തുടരുമെന്നും മനസ്സില്‍ എവിടെയോ അറിയാമായിരുന്നു. പിന്നീട് ഘട്ടം ഘട്ടമായി പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. പത്ത് വർഷമായി ഞാന്‍ സിനിമയില്‍ വന്നിട്ട്, ആ പത്ത് വർഷവും സിനിമ പഠിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്.

കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുന്നു, സിനിമ മാറുന്നു. ഒരുപാട് പഠിക്കാനും സിനിമയെക്കുറിച്ച് അറിയാനും സാധിച്ചു. ഒരു വ്യക്തി എന്ന രീതിയിലും വലുതാകുകയും നല്ല രീതിയില്‍ പക്വത കൈവരിക്കുകയും ചെയ്തിട്ടുണ്ട്. അപക്വമായ ഒരാളായിരുന്നു ഞാന്‍. അതിന്റെ പല പ്രശ്നങ്ങളും ഞാന്‍ നേരിട്ടിട്ടുണ്ട്. അതില്‍ നിന്നെല്ലാം കുറേ മാറി.

ഒരു അഭിനേത്രി എന്ന നിലയിലും പക്വത കൈവരിച്ചു. വിനായകന്‍ ചേട്ടന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഒരു ആക്ടർ എന്ന് പറഞ്ഞാല്‍ അത് പരമാവധി വലുതായി നില്‍ക്കണം. എന്നിട്ട് അതില്‍ നിന്നും കുറച്ച് കുറച്ച് കൊണ്ടുവരികയാണ് വേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്. അത് വളരെ അധികം ശരിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതായത് പണ്ടൊക്കെ ഒരു ക്ലോസ് ഷോട്ട് വെച്ചാല്‍ ഞാന്‍ വളരെ അധികം അഭിനയിക്കുമായിരുന്നു. എന്നാല്‍ ക്ലോസ് ഷോട്ടില്‍ അത്രയധികം അഭിനയിക്കേണ്ടതില്ലെന്ന് ഇപ്പോള്‍ എനിക്ക് അറിയാമെന്നും ഗായത്രി സുരേഷ് കൂട്ടിച്ചേർക്കുന്നു.

കണക്കുകള്‍ എല്ലാം തന്നെ വളരെ കൃത്യമാണ് എന്നതാണ് ഈ സിനിമയില്‍ നിന്നും എനിക്കുണ്ടായ പ്രധാന അനുഭവം. അത്തരം കാര്യങ്ങളൊക്കെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യും. അതായത് സിനിമയുടെ ഭാഗമായി നമ്മുടെ കൈയ്യില്‍ നിന്നും എന്തെങ്കിലും ചിലവായിട്ടുണ്ടെങ്കില്‍ അവർ അത് കൃത്യമായി തന്നെ നമുക്ക് കൈമാറും. ഇന്ന് ഇവിടെ വന്നിരിക്കുന്ന ടാക്സിയുടെ പൈസ വരെ തന്ന് കഴിഞ്ഞുവെന്നും ഗായത്രി പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+