Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തെ കുറിച്ച് ചോദ്യം; മറുപടിയുമായി ഗായത്രി സുരേഷ്..'എനിക്ക് ഭയങ്കര പേടിയുണ്ടായിരുന്നു'

കൊച്ചി: ഒരു സമയത്ത് ട്രോളുകളിലും വിവാദങ്ങളിലും നിറഞ്ഞ് നിന്ന താരമാണ് നടി ഗായത്രി സുരേഷ്. ട്രോളൻമാരുടെ സ്ഥിരം ഇരയായതോടെ ഒരു ഘട്ടത്തിൽ ട്രോളുകൾ നിരോധിക്കണമെന്നടക്കം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് നടി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആ ട്രോളുകളെല്ലാം തന്നെ സ്വയം തിരുത്താൻ സഹായിച്ചെന്ന് പറയുകയാണ് ഗായത്രി. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. അഭിമുഖത്തിൽ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കും ജീവിതത്തിലെ ഭയത്തെ കുറിച്ചുമെല്ലാം നടി പറയുന്നുണ്ട്. ഗായിത്രിയുടെ വാക്കുകളിലേക്ക്

'ഡിപ്രഷനിലൂടെ കടന്ന് പോയിട്ടുണ്ട്. ഞാൻ ഞാനല്ല, ചെയ്യുന്നതിൽ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല,ആളുകളോട് നോ പറയാൻ പറ്റുന്നില്ല, അങ്ങനെയൊരു അവസ്ഥയുണ്ടായിരുന്നു. വീട്ടിൽ തനിച്ചൊരു മുറിയിൽ ഇരുന്ന്, പുസ്തകങ്ങൾ വായിച്ച്, വീഡിയോ ഒക്കെ കണ്ടിരുന്നപ്പോൾ നമ്മുക്ക് ഒന്നും ചെയ്യാൻ ഇല്ലാത്ത അവസ്ഥ വരും. അപ്പോൾ നമ്മൾ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് തുടങ്ങും.

 gayathri-

എനിക്ക് ഭയങ്കര ഭയം ഉണ്ടായിരുന്നു. പല കാര്യങ്ങളിലും ഉണ്ടായിരുന്നു. ട്രോൾ ചെയ്യപ്പെടുന്നതിൽ എനിക്ക് അറിയാമായിരുന്നു ഞാൻ ആ ട്രോളുകൾ അർഹിച്ചിരുന്നുവെന്ന്.എന്നാലും കുഴപ്പമില്ല ആ സ്വഭാവങ്ങളും കാര്യങ്ങളുമൊക്കെ ശരിയാക്കി എടുക്കാമെന്ന് എനിക്ക് തോന്നിയിരുന്നു.

ഫോൺ ഉപയോഗിക്കാറെ ഇല്ല ഞാൻ. നമ്മളിലേക്ക് ഇരിക്കണമെങ്കിൽ സോഷ്യൽ മീഡിയയിലെ കമന്റുകളൊന്നും വായിക്കാതെ ഇരിക്കുക. ഇതൊന്നും വായിച്ചാലും നമ്മളെ ബാധിക്കില്ല എന്ന അവസ്ഥയിൽ മാത്രമേ തിരികെ വരാവൂ.
വിവാദങ്ങളും ട്രോളുകളും വന്നപ്പോൾ വളരെയധികം ഡൗൺ ആയിരുന്നു. എങ്ങനെ എന്റെ ലക്ഷ്യത്തിലേക്ക് എത്തും എന്ന ചിന്ത ഉണ്ടായിരുന്നു.

ബിസിനസ് ചെയ്യണമെന്നത് വലിയ ആഗ്രഹമാണ്. ഫാഷൻ ഡിസൈനിങ് വളരെ ഇഷ്ടമാണ്'. ആ വഴിയിലൊക്കെ ഞാൻ എത്തിപ്പെടുമെന്ന് തന്നെയാണ് കണക്കാക്കുന്നത്. ജീവിതത്തിൽ അങ്ങനെ പല ഡോറുകളും തുറക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ തുറക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു', ഗായത്രി പറഞ്ഞു.

വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ-''എനിക്ക് ഭയങ്കര ഇഷ്ടമാണ് കല്ല്യാണം കഴിക്കാൻ. പക്ഷേ ഒരം കമ്പാനിയൻഷിപ്പാണ് ഞാൻ ആഗ്രഹിക്കുന്നത്. ആരെയെങ്കിലും പോയി കല്ല്യാണം കഴിക്കണം എന്ന് എനിക്കില്ല. മറിച്ച് ചില വ്യക്തികളെ കണ്ടാൽ നമ്മുക്ക് അറിയാം, ഈ വ്യക്തി നമ്മുടെയാൾ ആണെന്ന്. ലവ് അറ്റ് ഫസ്റ്റ് സൈറ്റിൽ വിശ്വസിക്കുന്ന ആളല്ല ഞാൻ. അതേസമയം ഒരു കണക്ഷൻ ഉണ്ടാകുമെന്നതിൽ വിശ്വസിക്കുന്നുണ്ട്'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+