13 വര്‍ഷത്തെ പ്രണയം: സീരിയല്‍ താരം ജോഷിന തരകന്‍ വിവാഹിതയാകുന്നു
ജനപ്രിയ പരമ്പരയായ ഗീതാഗോവിന്ദത്തില്‍ കാഞ്ചനയായി അഭിനയിക്കുന്ന ജോഷിന തരകന്‍ വിവാഹിതയാകുന്നു. വിവാഹത്തിന്റെ തീയതി പുറത്തുവിട്ടിട്ടില്ലെങ്കിലും എന്‍ഗേജ്‌മെന്റ് കഴിഞ്ഞ വിവരം ജോഷിന തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ദുബായില്‍ ഇന്റീരിയര്‍ ഡിസൈനറായ ശ്രീജുവാണ് വരന്‍. 13 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം.
ജോഷിനയുടെ അടുത്ത സുഹൃത്താണ് നടി അമൃത നായര്‍. ജോഷിനയുടെ എന്‍ഗേജ്‌മെന്റ് വീഡിയോ അമൃത തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിട്ടുണ്ട്. ജോഷിന ക്രിസ്ത്യാനിയും പ്രതിശ്രുത വരന്‍ ശ്രീജു ഹിന്ദുവുമാണ്. അതിനാല്‍ രണ്ടു കുടുംബങ്ങളും സമ്മതിച്ച് വിവാഹം നടത്താനാണ് ഇരുവരും കാത്തിരുന്നത്. ഇന്റര്‍കാസ്റ്റ് വിവാഹമായിരിക്കും തന്റേതെന്ന് ജോഷിന നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

എന്‍ഗേജ്‌മെന്റിന് ഗീതാഗോവിന്ദം പരമ്പരയിലെ നിരവധി അഭിനേതാക്കള്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അമൃത എന്‍ഗേജ്‌മെന്റ് വേദിയില്‍ സംസാരിക്കുന്നുണ്ട്. 'ശ്രീജുവിന്റെ കാര്യം ജോഷിന മുന്‍പേ എന്നോടു പറഞ്ഞിട്ടുണ്ട്, ചേട്ടനെ മാത്രമേ കല്യാണം കഴിക്കൂ എന്നും പറയുമായിരുന്നു. ഒന്നോ രണ്ടോ, നാലോ അഞ്ചോ വര്‍ഷത്തെയല്ല, 13 വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ജോഷിനയും ശ്രീജുച്ചേട്ടനും ഒന്നാകാന്‍ പോകുന്നത്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു റീലില്‍ ഞാന്‍ വെറുതെ പറഞ്ഞിരുന്നു ജോഷിനയുടെ വിവാഹം മാര്‍ച്ചില്‍ ഉണ്ടാകുമെന്ന്. അത് സത്യമായി' - അമൃത നായര്‍ തന്റെ യൂട്യൂബ് വീഡിയോയില്‍ പറയുന്നു. ബിന്നിയും താനുമൊക്കെ അല്‍പം വൈകിയാണ് എത്തിയതെന്നും അതിനാല്‍ എന്‍ഗേജ്‌മെന്റ് കാണാന്‍ സാധിച്ചില്ല എന്നും ജോഷിന കൂട്ടിച്ചേര്‍ത്തു.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയമാണ് ഇതെന്ന് ജോഷിന മുന്‍പ് തുറന്നു പറഞ്ഞിട്ടുണ്ട്. എന്‍ഗേജ്‌മെന്റ് വാര്‍ത്ത അറിയിച്ചുകൊണ്ട് അമൃതയുടെ മുന്‍പത്തെ വീഡിയോയിലും ജോഷിന എത്തിയിരുന്നു.












Click it and Unblock the Notifications