Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രൊഫസര്‍ വരെ മോശം കമന്റിട്ടു, സത്യാവസ്ഥ ആര്‍ക്കും അറിയേണ്ട..; വിവാദത്തില്‍ പ്രതികരണവുമായി ബിന്നി

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഗീതാഗോവിന്ദം എന്ന പരമ്പരയിലൂടെ പ്രേക്ഷക പ്രീതി നേടിയ അഭിനേത്രിയാണ് ഹബിന്നി സെബാസ്റ്റ്യന്‍. ഈ പരമ്പരയിലെ ഗീതു എന്ന കഥാപാത്രത്തെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. സീരിയല്‍ താരം നൂബിനാണ് ബിന്നിയുടെ ഭര്‍ത്താവ്. അടുത്തിടെ ഒരു പരിപാടിക്കിടെ സദ്യ സ്പൂണ്‍ കൊണ്ട് കഴിച്ചതിന്റെ പേരില്‍ ബിന്നി വിവാദത്തിലായിരുന്നു.

ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിന്നി. സോഷ്യല്‍ മീഡിയയില്‍ കാണുന്ന എല്ലാ കാര്യങ്ങളേയും കണ്ണുമടച്ച് വിശ്വസിക്കരുത് എന്നാണ് ബിന്നി പറയുന്നത്. ജാങ്കോ സ്‌പേസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബിന്നിയുടെ പ്രതികരണം. തനിക്ക് മോശം കമന്റിട്ടവരില്‍ പ്രൊഫസര്‍മാര്‍ വരെയുണ്ടായിരുന്നു എന്നും ബിന്നി വെളിപ്പെടുത്തി. ബിന്നി സെബാസ്റ്റ്യന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

Binny Sebastian

'എനിക്ക് ആള്‍ക്കാര്‍ എങ്ങനെ എടുക്കും എന്നുള്ള കണ്‍സേണ്‍ ഇല്ല. നമുക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളെ ചെയ്യുന്നുള്ളൂ. എന്റെ ബര്‍ത്ത്‌ഡേ മന്താണ് ഇത്. അതിന് വേണ്ടി ഷൂട്ടിംഗ് പ്ലാന്‍ ചെയ്തപ്പോള്‍ നെയില്‍ എക്‌സ്റ്റന്‍ഷന്‍ വെച്ചിട്ടുണ്ടായിരുന്നു. ഞാന്‍ നഖം വളര്‍ത്താത്ത ഒരാളാണ്. നെയ്ന്‍ എക്‌സ്റ്റന്‍ഷന്‍ വെച്ചത് കുറച്ച് എക്‌സ്‌പെന്‍സീവ് ആയിട്ടാണ്. അത് ഫുഡ് കഴിക്കുമ്പോള്‍ സ്‌റ്റെയ്ന്‍ ആകും.

മഞ്ഞള്‍പൊടിയും മുളക് പൊടിയും തട്ടിക്കഴിഞ്ഞാല്‍ സ്റ്റെയ്ന്‍ ആകും. അച് റിമൂവ് ചെയ്യാന്‍ പാടാണ്. ഷൂട്ടിംഗ് കഴിഞ്ഞിരുന്നെങ്കില്‍ പ്രശ്‌നമില്ല. അതിന് വേണ്ടി സ്പൂണ്‍ വെച്ച് കഴിച്ച് മാനേജ് ചെയ്യണം. എനിക്ക് ഇത് ശീലമില്ല. മുടി ചീകുമ്പോഴും പാത്രം കഴുകുമ്പോഴും എല്ലാം ബുദ്ധിമുട്ടാണ്. ജോഷ്‌നയുടെ എന്‍ഗേജ്‌മെന്റായിരുന്നു അന്ന്. അവിടെ പോയപ്പോള്‍ സദ്യയാണ്. അത്രയും ദിവസം നൂബിനാണ് എനിക്ക് വാരിത്തന്നിരുന്നത്.

നൂബിനെക്കൊണ്ട് അവിടെ നിന്ന് വാരിച്ചിരുന്നെങ്കില്‍ എന്തായിരിക്കുമായിരുന്നു അവസ്ഥ. അതുകൊണ്ട് ഞാന്‍ സ്പൂണ്‍ കൊണ്ട് കഴിക്കാമെന്ന് വെച്ചു. സോഷ്യല്‍ മീഡിയയിലെ ചേച്ചിമാരും ചേട്ടന്‍മാരും അവിടെ ഉണ്ടായിരുന്നു. ഞാന്‍ കണ്ടിരുന്നു. ഞാന്‍ പറഞ്ഞു ഇതുകൊണ്ടാണ് ഞാന്‍ സ്പൂണ്‍ കൊണ്ട് കഴിക്കുന്നത്. വീഡിയോ ഇടുമ്പോള്‍ ഇക്കാര്യം കൂടി പറയണം തമ്പ്‌നൈലില്‍ എന്ന് ഞാന്‍ പറഞ്ഞിരുന്നു.

അതല്ലെങ്കില്‍ കമന്റ് ബോക്‌സ് ഓഫ് ചെയ്തിടണം എന്ന് പറഞ്ഞിരുന്നു. പക്ഷെ നമുക്കറിയാം അത് ചെയ്യില്ലെന്ന്. കാരണം അവരുടെ ലക്ഷ്യം പബ്ലിസ്റ്റിയും റീച്ചുമാണ്. അതിന് വേണ്ട തമ്പ്‌നൈല്‍ അവര്‍ ഇടും എന്ന് നമുക്ക് അറിയാം. പക്ഷെ എനിക്ക് ഈ മനുഷ്യരോട് പറയാനുള്ളത്, നമ്മള്‍ സോഷ്യല്‍ മീഡിയയിലും ന്യൂസിലും കാണുന്നത് മാത്രമല്ല സത്യം. ഏതെങ്കിലും ക്യാപ്ഷനോ തമ്പ്‌നൈലോ കണ്ട് അങ്ങനെ ക്യാപ്‌സൂള്‍ പോലെ വിഴുങ്ങരുത്.

എനിക്ക് ഇത് നിസാര പ്രശ്‌നമാണ്. പക്ഷെ അങ്ങനെ അല്ല മറ്റ് പല കാര്യങ്ങളും. അത്രയും മണ്ടന്‍മാരും മണ്ടിമാരും ആകരുത്. അതിന് താഴെ ഒരുപാട് കമന്റ്‌സ് ഉണ്ട്. ഒരു സ്പൂണ്‍ വെച്ച് കഴിക്കുന്നത് ഇത്രയും വലിയ ഇന്റര്‍നാഷണല്‍ പ്രശ്‌നമാണ് എന്ന് എനിക്ക് മനസിലായില്ല. ഇവളേത് നാട്ടില്‍ നിന്ന് വന്നതാ, ഇവള്‍ പച്ചപരിഷ്‌കാരിയാണോ. സദ്യ കൈ കൊണ്ട് കഴിക്കുന്ന ടേസ്റ്റ് സ്പൂണ്‍ കൊണ്ട് കഴിച്ചാല്‍ കിട്ടില്ല എന്ന് എനിക്കറിയാം.

പക്ഷെ എന്റെ അവസ്ഥ ഇതായത് കൊണ്ട് അങ്ങനെ ചെയ്യേണ്ടി വന്നു. എന്തുകൊണ്ടായിരിക്കാം സ്പൂണ്‍ വെച്ച് കഴിച്ചത് എന്ന് ചിന്തിക്കുന്ന എത്ര മലയാളികള്‍ ഉണ്ടായിരുന്നു എന്ന് എനിക്ക് അറിയില്ല. വിരലില്‍ എണ്ണാവുന്നവരെ ഉള്ളൂ. ബാക്കിയുള്ളവരൊക്കെ ഇവളുടെ കൈയില്‍ എന്താണ് കുരുവാണോ എന്നൊക്കെ ചോദിക്കുന്ന ഷിറ്റ് കമന്റ്‌സായിരുന്നു. അത് കണ്ട് കഴിഞ്ഞാല്‍ നമ്മള്‍ ഛര്‍ദ്ദിക്കും.

അത് കണ്ട് കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായത് കുറെ ആളുകള്‍ ഒരു ജോലിയുമില്ലാതെ അവരുടെ ടൈമും ബുദ്ധിയും എനര്‍ജിയും എല്ലാം ഇന്‍വസ്റ്റ് ചെയ്യുകയാണ് എന്നാണ്. മോശം കമന്റ് ഇട്ടവരില്‍ പ്രൊഫസര്‍മാര്‍ വരെ ഉണ്ടായിരുന്നു. വിദ്യാഭ്യാസം ഉള്ളവര്‍ ഇങ്ങനെ ചെയ്യുന്നതു കണ്ട് ഞാന്‍ ശരിക്കും ഞെട്ടി'', ബിന്നി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+