ലൈംഗികമായി പീഡിപ്പിച്ച അച്ഛന്റെ ബന്ധു: അമ്മയെ ഉപദ്രവിച്ചിരുന്ന അച്ഛന്‍, ഗ്ലാമി ഗംഗ തുറന്ന് പറയുന്നു
കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ മലയാളി പ്രേക്ഷകർക്ക് മുന്നില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വങ്ങളില്‍ ഒരാളാണ് ബ്യൂട്ടി ഇന്‍ഫ്‌ളുവന്‍സറായാ ഗ്ലാമി ഗംഗ. താരത്തിന്റെ ബ്യൂട്ടി ടിപ്പ്‌സ് വീഡിയോകള്‍ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇന്‍സ്റ്റഗ്രാമിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ തനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറയുകയാണ് ഗ്ലാമി ഗംഗ.
ചെറുപ്രായത്തിൽ തന്നെ ലൈംഗിക അതിക്രമം നേരിട്ടതിനെ കുറിച്ചടക്കമാണ് ധന്യ വർമയുമായുള്ള അഭിമുഖത്തില്‍ ഗ്ലാമി ഗംഗ മനസ്സ് തുറക്കുന്നത്. നാലാം ക്ലാസിലായിരുന്നപ്പോള്‍ അച്ഛന്‍റെ ബന്ധു ലൈംഗികമായി പീഡിപ്പിച്ചതടക്കുമുള്ള കാര്യങ്ങളും താരം പറയുന്നു.

അച്ഛന്‍ എന്ന് പറയുന്ന ഒരു പുള്ളിക്കാരന്‍ എനിക്ക് തന്നിട്ട് പോയ ഏറ്റവും വലിയ ട്രോമയാണ് ഇന്‍സെക്യുരിറ്റി. കുട്ടികാലത്ത് എനിക്ക് നേരിടേണ്ടി വന്ന ആ ലൈഗികാതക്രമത്തില്‍ നിന്നും ഞാന്‍ പഠിച്ച കാര്യമാണ് എനിക്ക് ആരുമില്ലെന്നത്. എനിക്ക് ആണുങ്ങളോടൊക്കെ ദേഷ്യമായിരുന്നു. അതായത് എന്റെ അച്ഛനെ ഞാന്‍ പലരിലും കാണുന്നത് പോലെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊക്കെ മാറി വരുന്നുണ്ടെന്നും ഗംഗ പറയുന്നു.
നാലാംക്ലാസിലൊക്കെ പഠിക്കുന്ന സമയമാണ്. ആ സീന്‍ എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. അതായത് തടിക്കഷ്ണം എടുത്ത് അടിച്ചിട്ട് അമ്മയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നുമൊക്കെ രക്തം വരികയാണ്. അമ്മ തറയില്‍ കിടന്ന് ഉരുളുകയാണ്. എല്ലാ കുടുംബത്തിലും ഇങ്ങനെയാണ്. ഭർത്താവ് ഭാര്യയെ എടുത്തിട്ട് അടിക്കും എന്നാണ് അപ്പോഴത്തെ എന്റെ ചിന്ത. ഉപദ്രവും അത്രയും ഭീകരമായ അവസ്ഥയിലേക്ക് എത്തി നിന്നത് അന്നായിരുന്നു.
പിന്നെ പിന്നെ എന്നേയും അനിയത്തിയേയും ഉപദ്രവിക്കാന്‍ തുടങ്ങി. നല്ല മഴയുള്ള രാത്രിയൊക്കെ വീടിന് പുറത്തിറക്കി നിർത്തും. വീടിന് അടുത്തെങ്ങാനും വന്ന് നിന്നാല്‍ കല്ലെടുത്ത് എറിയും. കാട്ടുപന്നിയൊക്കെ ഇറങ്ങുന്ന സ്ഥലമാണ്. എന്റെ ജീവിതത്തില്‍ എനിക്ക് വേറെ ആരോടെങ്കിലും അസൂയ തോന്നിയിട്ടുണ്ടെങ്കില്‍ അത് അവരുടെ അച്ഛനെ കാണുമ്പോഴാണെന്നും ഗംഗ പറയുന്നു.
" എനിക്ക് ഏഴോ എട്ടോ വയസ്സുള്ളപ്പോള്‍ നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ സെക്ഷ്വൽ അഭ്യൂസ് നേരിട്ടിട്ടുണ്ട്. അച്ഛന്റെ തന്നെ ബന്ധുവായിരുന്നു എന്നെ ഉപദ്രവിച്ചത്. എനിക്ക് നല്ല വേദന ഉണ്ടായിരുന്നു. അന്ന് അത് എനിക്ക് ആരോടെങ്കിലും പറയണമെന്നും ഉണ്ടായിരുന്നു. പക്ഷെ എനിക്ക് പറയാൻ ആരുമുണ്ടായിരുന്നില്ല. അമ്മയുണ്ട്, പക്ഷെ അമ്മയ്ക്ക് എപ്പോഴും സങ്കടങ്ങളും കാര്യങ്ങളുമായിരുന്നല്ലോ. പറയാന്‍ എനിക്കും പേടിയായിരുന്നു. അച്ഛനുമായി ഇത് തുറന്ന് പറയാനുള്ള ബന്ധവുമില്ലായിരുന്നു.
ഈ സംഭവം നടന്ന ഉടനെ ഞാന്‍ ഓടി വീട്ടിലേക്ക് എത്തി. അപ്പോള്‍ അവിടെ അച്ഛന്റ ബഹളം നടക്കുകയാണ്. അതിനിടക്ക് ഞാന്‍ പോയി ഇങ്ങനെ പറഞ്ഞാല്‍ എന്നെ അടിക്കുമോ എന്നുള്ള പേടി. അല്ലെങ്കില്‍ ഞാന്‍ കാരണം എന്തെങ്കിലും കുടുംബ പ്രശ്നം ഉണ്ടാകുമോയെന്ന പേടി. കുറച്ചു നാളുകൾക്ക് മുൻപ് എനിക്ക് ഒട്ടും പറ്റാതെ വന്ന സമയത്താണ് അമ്മയോട് പറയുന്നത്. അമ്മയ്ക്ക് അത് ഞെട്ടലായിരുന്നു. എന്റെ കുട്ടിക്ക് അങ്ങനെ സംഭവിച്ചിട്ട് ഞാൻ അറിഞ്ഞില്ലല്ലോ എന്ന് അമ്മ വിഷമിച്ചു.
ലൈറ്റ് ഇട്ടുകൊണ്ട് ഉറങ്ങുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഇരുട്ടിനെ എനിക്ക് വലിയ പേടിയാണ്. എന്റെ ജീവിതത്തിലെ എല്ലാ മോശക്കാര്യങ്ങളും നടന്നത് ഇരുട്ടിലാണ്. അമ്മയെ അടിക്കുന്നതും, അമ്മ കരയുന്നതുമൊക്കെ ഞങ്ങള്‍ രാത്രിയിലാണ് കേള്‍ക്കുന്നത്. ഞാനും അനിയത്തിയും ഉറക്കത്തിലായിരിക്കും. അപ്പോഴാണ് അച്ഛന്‍ വന്ന് ഈ മർദ്ദനം നടത്തുന്നതെന്നും ഗംഗ പറയുന്നു.












Click it and Unblock the Notifications