ഗോട്ട് സിനിമയിൽ ജയറാം വാങ്ങിയ പ്രതിഫലം എത്ര? നായികയെക്കാൾ കൂടുതലോ?
വിജയ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഗോട്ട് സിനിമയുടെ റിലീസിന് ഇനി ഒരു ദിവസം തികച്ചില്ല. സെപ്റ്റംബർ 5 ന് ആണ് സിനിമ തിയറ്ററുകളിൽ എത്തുന്നത്. വൻ പ്രതീക്ഷയാണ് ആരാധകർക്ക് ഉള്ളത്. വെങ്കട്ട് പ്രഭുവാണ് സിനിമയുടെ സംവിധാനം. വിജയ് ഇരട്ട വേഷത്തിലാണ് ഗോട്ടിലെത്തുന്നത്. സ്നേഹയാണ് ചിത്രത്തിലെ നായിക. പ്രഭു ദേവ, പ്രശാന്ത്, ലൈല ജയറം തുടങ്ങിയവർ ഗോട്ടിലുണ്ട്.
വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം മികച്ച കളക്ഷൻ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ. വിജയ്ക്ക് ധാരാളം ആരാധകർ ഉള്ള കേരളത്തിലും ഗോട്ടിന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോട്ട് പ്രഖ്യാപിച്ചത് മുതൽ ഓരോ അപ്ഡേറ്റിന് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആണ് ഗോട്ടിന്റെ ബജറ്റിനെക്കുറിച്ചും താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചും ചർച്ച വന്നത്. ചിത്രത്തിൽ അഭിനയിക്കാൻ വൻ തുകയാണ് താരങ്ങൾ വാങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ.

വിജയ് വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് കഴിഞ്ഞ ദിവസം ചർച്ചകൾ വന്നിരുന്നു. തമിഴിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് വിജയ്. 200 മുതൽ 250 കോടി വരെ അദ്ദേഹം പ്രതിഫലം വാങ്ങാറുണ്ട് എന്നാണ് വിവരം. ഗോട്ടിൽ അദ്ദേഹം 200 കോടി രൂപയാണ് വാങ്ങിയത് എന്നാണ് പറയുന്നത്. നിർമ്മാതാവ് അർച്ചന കൽപതി ആണ് ഇക്കാര്യം പറഞ്ഞത്.
സിനിമയ്ക്ക് വേണ്ടി ആകെ ചെലവാക്കിയ ജി എസ് ടി അടക്കം 400 കോടി രൂപയാണ്. ആകെ ബജറ്റിന്റെ പകുതി പ്രതിഫലവും നായക നടന് നൽകി എന്ന കാര്യവും അതിന്റെ കാര്യവും പറഞ്ഞിരുന്നു. ഒരു നടന്റെ പ്രതിഫലം അവർക്ക് സൃഷ്ടിക്കാൻ കഴിയുന്ന ബോക്സ് ഓഫീസ് വരുമാനത്തിന് ആനുപാതികമാണ്. ഒ ടി ടി, സാറ്റ്ലൈറ്റ്, മറ്റ് ഭാഷയിലെ റൈറ്റ്സ് വാങ്ങുന്നത് എന്നിവയിൽ നിന്ന് ലഭിക്കുന്ന പണത്തിന് പ്രൊഡക്ഷൻ ഹൗസ് ഘടകമല്ല, സിനിമ തിയേറ്ററിൽ ഓടുന്നതിലൂടെ തന്നെ അതിന് ചെലവായതും അതിലേറയും നേടിയെടുക്കാൻ കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം എന്നാണ് അർച്ചന കൽപതി പറഞ്ഞത്.
വിജയ് 200 കോടിയാണ് വാങ്ങിയതെങ്കിൽ മറ്റ് താരങ്ങൾ എത്ര വാങ്ങിയത് എന്ന് അറിയാനുള്ള ആകാംക്ഷയും ആരാധകർക്കുണ്ട്. മലയാളി താരമായ ജയറാമിന് എത്ര തുക ലഭിച്ചുകാണും എന്ന കൗതുകവുണ്ട്. അദ്ദേഹത്തിന് 50 ലക്ഷം ആണ് ലഭിച്ചതെന്നാണ് പറയുന്നത്. ചിത്രത്തിലെ നായികയായ സ്നേഹയ്ക്ക് 30 ലക്ഷമാണ്. പ്രശാന്തിന് 70 ലക്ഷം ആണ് പ്രതിഫലമെന്നാണ് വിവരം.












Click it and Unblock the Notifications