ഗോകുല്‍ സുരേഷ് പ്രണയത്തില്‍? പ്രണയം നല്ലതല്ലേ; പ്രണയിക്കുന്നയാളെ തന്നെ വിവാഹം കഴിക്കണം
നടന്‍ കാളിദാസ് ജയറാമിന്റെയും തരിണിയുടെയും വിവാഹ കഴിഞ്ഞ ദിവസമായിരുന്നു ഗുരുവായൂരില്‍ വെച്ച് നടന്നത്. നടനും കേന്ദ്ര സഹ മന്ത്രിയുമായ സുരേഷ് ഗോപി, മന്ത്രി മുഹമ്മദ് റിയാസ്, ഗോകുല്‍ സുരേഷ്, മേജർ രവി തുടങ്ങിയ നിരവധി പ്രമുഖർ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം മടങ്ങുകയായിരുന്നു ഗോകുല്‍ സുരേഷ് നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
ഗോകുലിന്റെ വിവാഹം എന്നാണെന്ന് ചോദിക്കുമ്പോള്‍ "ഉടന്‍ ഉണ്ടാകില്ല" എന്നാണ് താരത്തിന്റെ പ്രതികരണം. അതേസമയം തനിക്ക് ഒരു പ്രണയിനി ഉണ്ടെന്ന സൂചനയും അദ്ദേഹത്തിന്റെ പ്രതികരണത്തിലുണ്ട്. തന്റെ വിവാഹം ഉടനെയൊന്നും ഉണ്ടാകും. കുറച്ച് സമയമെടുക്കും. അങ്ങനെ വലിയ ധൃതിയൊന്നും ഇല്ല. നിലവില്‍ വിവാഹം സംബന്ധിച്ച് ഒരു പ്ലാനും ഇല്ലെന്നും ഗോകുല്‍ പറയുന്നു.

പ്രണയം ഉണ്ടെന്ന് കേട്ടല്ലോ എന്ന ചോദ്യത്തിന് "ആര് പറഞ്ഞെന്നായിരുന്നു ഗോകുല്‍ സുരേഷിന്റെ മറുചോദ്യം. പ്രണയമൊക്കെ എല്ലാവർക്കും ഉള്ളതല്ലേ. പ്രണയം നല്ലതല്ലേ. അയാളെ തന്നെ കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം. പക്ഷേ വലിയ ധൃതിയൊന്നും ഇല്ല. എല്ലാം വളരെ സാവകാശത്തിലും സമാധാനത്തിലും മതി. അതായത് വളരെ ലോ പ്രൊഫൈലില്‍ ആയിരിക്കുമെന്നും പറഞ്ഞ ഗോകുല്‍ വിവരം നിങ്ങളാരും അറിയില്ലെന്നും ഓണ്‍ലൈന്‍ മാധ്യമങ്ങളോടായി പ്രതികരിച്ചു.
അതേസമയം, മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന 'ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്' എന്ന ചിത്രമാണ് ഗോകുല്‍ സുരേഷിന്റേതായി ഉടന്‍ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്ന്. കോമഡി-ത്രില്ലർ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഗോകുല്‍ സുരേഷും പ്രധാനപ്പെട്ട വേഷത്തിലെത്തുന്നുണ്ട്.
'ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്' ന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വന്നു. മമ്മൂട്ടിയും ഗോകുലും മാത്രമാണ് ടീസറിലുള്ളത്. ഗോകുലിനെ മമ്മൂട്ടി ഒരു സംഘട്ടത്തിന് തയ്യാറാക്കുന്ന രസകരമായ രംഗമാണ് ടീസറായി പുറത്ത് വന്നിരിക്കുന്നത്. ടീസറില്‍ തനിക്ക് ഇത്രയും പ്രധാന്യം നല്‍കുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നാണ് ഇതേക്കുറിച്ച് ഗോകുല്‍ സുരേഷ് പറഞ്ഞത്.
ടീസറില്‍ തനിക്ക് ഇത്രയും വലിയ പ്രാധാന്യം തന്ന എല്ലാവർക്കും നന്ദി. എന്നും ഓർമ്മയിലിരിക്കുന്ന അനുഭവാണ് ആ സിനിമ സമ്മാനിച്ചത്. മമ്മൂട്ടി അങ്കിളിന്റെ കൂടെ പ്രവർത്തിക്കുക എന്നത് തന്നെ വേറിട്ട അനുഭവമായിരുന്നു. ഒന്നും പഠിപ്പിച്ച് തരാതെ തന്നെ നമുക്ക് പഠിക്കാനാവുന്ന യൂണിവേഴ്സിറ്റിയുടെ കൂടെയായിരുന്നു പത്ത്, ഇരുപത്തഞ്ച് ദിവസം. അക്കാര്യത്തില്‍ ഒരുപാട് സന്തോഷമുണ്ട്.
തുടക്കത്തില്‍ ആദ്യ പകുതി വരെ മാത്രമായിരുന്നു എന്റെ കഥാപാത്രമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് എന്റെ കഥാപാത്രത്തിന്റെ ദൈർഘ്യം കൂട്ടി. ദി പിങ്ക് പാന്തർ പോലുള്ള സിനിമയാണ് ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ് എന്നും ഗോകുല്‍ സുരേഷ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications