'നല്ല നാടകം'; രേണു സുധിയെ സൈക്കോ എന്ന് വിളിച്ചത് ശരിയായോ? അവതാരക ശാരിക സൈക്കോളജിസ്റ്റിനു മുന്നില്‍

അന്തരിച്ച ടെലിവിഷന്‍ താരം കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇന്ന് സമൂഹ മാധ്യമങ്ങളിലെ വൈറല്‍ താരമാണ്. സെലിബ്രിറ്റികള്‍ക്ക് പോലും കിട്ടാത്ത പബ്ലിസിറ്റിയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ രേണു സുധിക്ക് കിട്ടിയത്. ദിനംപ്രതി എന്നോണമാണ് രേണു സുധിയുടെ ഫോട്ടോ ഷൂട്ട് വീഡിയോകളും ആല്‍ബങ്ങളും റീല്‍സുകളും ഒക്കെ പുറത്തിറങ്ങുന്നത്. കേരളം മൊത്തം തിരിച്ചറിയുന്ന സോഷ്യല്‍ മീഡിയ താരമാകാനും രേണു സുധിക്ക് കഴിഞ്ഞു.

ദാസേട്ടന്‍ കോഴിക്കോട് എന്ന യൂട്യൂബര്‍ക്കൊപ്പമുള്ള റീല്‍സാണ് ആദ്യം വൈറലായത്. രണ്ടു പേരുടെയും ഇഴുകി ചേര്‍ന്നുള്ള അഭിനയത്തിന്റെ പേരില്‍ രേണുവിന് വലിയ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. പിന്നീട് ഫോട്ടോ ഷൂട്ടുകളില്‍ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടതോടു കൂടി വിമര്‍ശനത്തിന്റെ മൂര്‍ച്ച കൂടി. രേണുവിന്റെ എല്ലാ വീഡിയോകള്‍ക്കും താഴെ അധിക്ഷേപ കമന്റുകള്‍ കൊണ്ട് നിറഞ്ഞു.

renu

ബോഡി ഷെയിം ചെയ്യുന്ന കമന്റുകളും രേണുവിന് കേള്‍ക്കേണ്ടി വന്നു. പല്ലിക്ക് ലിപ്സ്റ്റിക് ഇട്ടതു പോലെ എന്നതടക്കം രേണുവിന്റെ ശരീരത്തിന് നേരെ പലരും അധിക്ഷേപ കമന്റുകള്‍ ചൊരിഞ്ഞു. എന്നാല്‍ ഇതിനെയെല്ലാം ഒരു ചിരിയോടു കൂടിയാണ് രേണു സുധി നേരിട്ടത്. ഇപ്പോള്‍ സമൂഹ മാധ്യമത്തിലെ മറ്റൊരു താരമായ അലിന്‍ ജോസ് പെരേരക്കൊപ്പമുള്ള ആല്‍ബത്തിലാണ് രേണു സുധി അഭിനയിക്കുന്നത്.

അടുത്തിടെ രേണുവിന്റെ ഒരു അഭിമുഖം വിവാദമായിരുന്നു. മൈല്‍സ്റ്റോണ്‍ മേക്കേസിന്റെ ഹോട്ട് സീറ്റ് എന്ന പരിപാടിയില്‍ ശാരികയാണ് രേണുവിനെ അഭിമുഖം ചെയ്തത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ വിവാദമായി.

രേണുവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ചോദ്യങ്ങളാണ് ശാരിക ചോദിച്ചതെന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍. അവതാരകയായ ശാരികയുടെ ശരീര ഭാഷയും ധാര്‍ഷ്ട്യത്തിന്റേതായിരുന്നു എന്ന കുറ്റപ്പെടുത്തലുകളും ഉണ്ടായി.

ഈ അഭിമുഖത്തിലൂടെ രേണുവിന് വലിയ പിന്തുണയാണ് ലഭിച്ചത്. രേണുവിന്റെ കുറിക്കുകൊള്ളുന്ന മറുപടികള്‍ക്ക് വലിയ കൈയ്യടിയാണ് ലഭിച്ചത്. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ അഭിമുഖം ചെയ്യുന്നവര്‍ക്ക് അവകാശമില്ലെന്നും അവതാരകയുടെ ചോദ്യങ്ങള്‍ ഒട്ടും ശരിയായില്ല എന്നുമായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. അഭിമുഖം ചര്‍ച്ചയായതിനു പിന്നാലെ രേണുവിന്റെ പിന്തുണ വര്‍ധിക്കുകയും ചെയ്തു.

അതേസമയം, ഇത് ഇരുവരും തമ്മിലുള്ള നാടകമാണെന്നും സമൂഹ മാധ്യമങ്ങളില്‍ പിന്തുണ ലഭിക്കാനുള്ള രേണുവിന്റെ ബുദ്ധിയാണെന്നും പലരും നിരീക്ഷണം പങ്കുവെച്ചു. അവതാരക ശാരികയും തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് രംഗത്തു വന്നു. കൊഞ്ചിക്കുഴഞ്ഞുള്ള ചോദ്യങ്ങള്‍ വേണ്ടെന്നും അവതാരകയായി ശാരിക തന്നെ വേണമെന്ന് രേണു ആവശ്യപ്പെട്ടത് കൊണ്ടാണ് താന്‍ അഭിമുഖം ചെയ്തതെന്നും ശാരിക പറഞ്ഞു. അഭിമുഖം പുറത്തുവന്നതോടുകൂടി തന്നെ എല്ലാവരും കുറ്റപ്പെടുത്തുകയും രേണുവിനെ എല്ലാവരും പിന്തുണയ്ക്കുകയും ചെയ്തതായി ശാരിക പറഞ്ഞു.

രേണുവും ശാരികയും തമ്മിലുള്ള വൈറല്‍ അഭിമുഖത്തിന് പിന്നാലെ പുതിയ തന്ത്രവുമായി ചാനല്‍ എത്തി. ഇക്കുറി ഒരു സൈക്കോളജിസ്റ്റാണ് ശാരികയെ അഭിമുഖം ചെയ്യുന്നത്. ശാരികയുടെ ചോദ്യങ്ങളുടെ നിലവാരം പരിശോധിക്കുന്നു എന്ന മട്ടില്‍ സൈക്കോളജിസ്റ്റായ ഡോ. ഗായത്രി മേനോനാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്

പല ചോദ്യങ്ങളോടും വളരെ അസഹിഷ്ണുതയോടു കൂടിയാണ് ശാരിക മറുപടി പറയുന്നത്. രേണുവിനെ അധിക്ഷേപിച്ച് സംസാരിച്ചില്ലേ എന്ന ചോദ്യം ശാരിക നിഷേധിക്കുകയും ചെയ്തു. രേണുകയെ സൈക്കോ എന്ന് വിളിച്ചത് ശരിയായില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.

ചോദ്യങ്ങളിലൂടെ രേണു സുധി അധിക്ഷേപിക്കപ്പെട്ടില്ലേ എന്നുള്ള സൈക്കോളജിസ്റ്റിന്റെ ചോദ്യത്തിന് ശാരികയുടെ മറുപടി ഇങ്ങനെയായിരുന്നു - ഇവിടെ ആരും ആരെയും അധിക്ഷേപിച്ചിട്ടില്ല. ഇതൊരു വെറ്റൈറി പരിപാടിയാണ്. ചോദ്യങ്ങളുടെ രീതി മുന്‍കൂട്ടി അവരോടു പറയും. എന്നാല്‍ സ്‌ക്രിപ്റ്റഡ് പരിപാടിയല്ല. ഒരിക്കലും അവരെ അപഹസിക്കുന്ന രീതിയില്‍ അല്ല. ആളുകള്‍ എന്താണോ രേണു സുധിയോട് ചോദിക്കുന്നത് അതാണ് ഉള്‍പ്പെടുത്തിയത്. അതിന്റെ സത്യാവസ്ഥ രേണുവിന്റെ വായില്‍ നിന്ന് കേള്‍ക്കാനാണ് അത് ചോദിച്ചത്.

രേണു സുധി പോപ്പുലര്‍ ആകാന്‍ കാരണം ഞാനാണ്. രേണു സുധിയുമായുള്ള അഭിമുഖത്തിന് മുന്‍പു വരെ കമന്റുകള്‍ എല്ലാം ചീത്ത കമന്റുകളായിരുന്നു. ഇതേ ചോദ്യം ഞാന്‍ ചോദിച്ചപ്പോള്‍ അതു പ്രശ്‌നമായി. രേണു സുധിക്ക് പ്രൊഫഷണലി അതു പ്രയോജനപ്പെട്ടു.

രേണു സുധിയെ സൈക്കോ എന്ന് വിളിച്ചത് ശരിയായില്ലെന്ന് ഡോക്ടര്‍ അഭിപ്രായപ്പെട്ടു. ഒരാളെ സൈക്കോ എന്ന് വിളിക്കുമ്പോള്‍ മെന്റല്‍ ഹെല്‍ത്തുള്ളവരെ അധിക്ഷേപിക്കുന്നതാണ്.

രേണു സുധിയോടുള്ള ചോദ്യങ്ങള്‍ നല്ല രീതിയില്‍ ചോദിക്കാമായിരുന്നില്ലേ എന്നുള്ള ഗായത്രിയുടെ ചോദ്യത്തിന്, ഹോട്ട് സീറ്റില്‍ ഇറിറ്റേറ്റ് ചെയ്യുന്ന ചോദ്യങ്ങള്‍ ഉണ്ടാകുമെന്നും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ സ്‌റ്റോപ് ചെയ്യാമെന്ന് ഗസ്റ്റിനോട് പറയാറുണ്ടെന്നും ശാരിക പറഞ്ഞു. താന്‍ ഇതുവരെ ഇന്റര്‍വ്യൂ ചെയ്തതില്‍ ഏറ്റവും സൂപ്പര്‍ ടാലന്റഡായിരുന്നു രേണു. രേണുവിനെ അധിക്ഷേപിച്ചവരും കുറ്റപ്പെടുത്തിയവരുമാണ് ഇപ്പോള്‍ സപ്പോര്‍ട്ട് ചെയ്യുന്നതെന്നും ശാരിക പറഞ്ഞു.

രേണു സുധിയെക്കുറിച്ച് ബന്ധുക്കള്‍ക്ക് നല്ല അഭിപ്രായമാണോ എന്ന ചോദ്യം നിലവാരമില്ലാത്തതാണെന്ന് ഡോക്ടര്‍ അഭിപ്രായപ്പെട്ടു. ഷോ ഡിമാന്‍ഡ് ചെയ്യുന്ന ചോദ്യങ്ങളാണ് ഞാന്‍ ചോദിച്ചത്. ആളുകളുടെ കമന്റുകള്‍ക്ക് രേണു സുധി അന്നാദ്യമായാണ് ഹോട്ട് സീറ്റിലൂടെ മറുപടി പറഞ്ഞത്.

ഹോട്ട് സീറ്റില്‍ ചോദ്യങ്ങള്‍ കൊഞ്ചിക്കുഴഞ്ഞല്ല ചോദിക്കുന്നത്. ഗസറ്റ് പ്രൊവോക്ക് ചെയ്യുമ്പോഴാണ് ഞാന്‍ ഇറങ്ങിപ്പോകുന്നത്. അധിക്ഷേപം മുഴുവന്‍ ഞാനാണ് കേട്ടതെന്നും ശാരിക പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+