ഗോപി സുന്ദറിനെ കുറിച്ച് ഇത്രയല്ലേ പറഞ്ഞുള്ളൂ, അയാൾ ബാലക്ക് വെച്ച പണി ..'; സായ് കൃഷ്ണ പറയുന്നു
കൊച്ചി: കഴിഞ്ഞ ദിവസം തന്റെ മുൻഭാര്യയും ഗായികയുമായ അമൃത സുരേഷിനെതിരേയും സംഗീത സംവിധായകൻ ഗോപി കൃഷ്ണനെതിരേയും നടൻ ബാല തുറന്നടിച്ചിരുന്നു. അമൃതയുമായി വിവാഹമോചനം നേടിയ കാര്യത്തെ കുറിച്ചും ഗോപി സുന്ദർ തന്നെ വ്യക്തിജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും എങ്ങനെ ചതിച്ചുവെന്നതിനെ കുറിച്ചുമൊക്കെയായിരുന്നു ബാല പറഞ്ഞത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് വ്ലോഗർ സായ് കൃഷ്ണ. ബാലയുമായി അടുത്ത സൗഹൃദം പുലർത്തുന്നയാളാണ് സായ്. പലപ്പോഴും തങ്ങളും സംസാരത്തിനിടയിൽ ഗോപി സുന്ദറിനെ കുറിച്ച് ബാല പറഞ്ഞിട്ടുണ്ടെന്ന് സായ് തന്റെ യുട്യൂബ് വീഡിയോയിൽ പറഞ്ഞു. വായിക്കാം
ഗോപി സുന്ദറിനെതിരെ പല സമയങ്ങളിൽ ബാല പ്രതികരിച്ചിട്ടുണ്ട്. ഗോപി സുന്ദറിന്റെ പേര് കടന്നുവന്ന പല സാഹചര്യങ്ങൾ എനിക്കും ബാലചേട്ടനും ഇടയിൽ ഉണ്ടായിട്ടുണ്ട്. ഗോപി സുന്ദർ എന്ന വ്യക്തി ബാലച്ചേട്ടന്റെ ജീവിതത്തിൽ ഉണ്ടാക്കിയൊരു ഇംപാക്ട് , ഗ്രാവിറ്റി എന്നതൊന്നും നമ്മുക്ക് അളക്കാൻ പറ്റില്ല. നഷ്ടത്തിന്റെ ആഴം അദ്ദേഹത്തിന് മാത്രമേ അറിയൂ. ബാലച്ചേട്ടൻ പറഞ്ഞ കാര്യം വെച്ച് ഗോപി സുന്ദറിനെ കുറിച്ച് ഇത്രയല്ലേ അദ്ദേഹം ഇപ്പോൾ തുറന്ന് പറഞ്ഞുള്ളൂവെന്നാണ് പറയാനുള്ളത്. ഗോപി സുന്ദർ എന്നയാൾ ഇപ്പോൾ ഇതിനോട് പ്രതികരിച്ചാൽ ഈ വിവാദം മറ്റൊരു വഴിയിലേക്ക് പോകും. ഗോപി സുന്ദർ പ്രതികരിക്കുമോയെന്ന് അറിയില്ല.

അമൃതയുമായി വേർപിരിഞ്ഞതിന്റെ കാരണം തന്നെയാണ് പലപ്പോഴും ബാലയോട് അഭിമുഖങ്ങളിൽ ചോദിക്കാറുള്ളത്. അതിന് കാരണം മുൻപ് ഒരിക്കൽ പോലും വിവാഹമോചനത്തെ കുറിച്ച് ബാല പ്രതികരിച്ചിട്ടില്ലെന്നത് തന്നെയാണ്. പക്ഷേ അദ്ദേഹം ഇപ്പോൾ പ്രതികരിച്ചിരിക്കുന്നതിൽ അത്ഭുതം തോന്നി. അദ്ദേഹം പറഞ്ഞതിൽ പല ഇൻട്രപ്രട്ടേഷനും വരും. ഇപ്പോൾ തന്നെ അമൃതയും കുടുംബവുമെല്ലാം വലിയ രീതിയിൽ സൈബർ ബുള്ളിയിംഗ് നേരിടുന്നൊരു സമയമാണിത്. ബാല ഇമോഷൻ കൊണ്ട് പറഞ്ഞതായിരിക്കാം, എന്നിരുന്നാലും ഇത് പറയുന്നത് അദ്ദേഹത്തിന് ഒഴിവാക്കാമായിരുന്നു.
മുൻപ് പറഞ്ഞത് പോലെ ഞങ്ങൾ ഡിവോഴ്സായി അദ്ദേഹം അദ്ദേഹത്തിന്റെ ജീവിതവുമായി മുന്നോട്ട് പോകുന്നുവെന്ന് ബാലയ്ക്ക് പറയാമായിരുന്നു. മകളെ ആലോചിച്ച് കൊണ്ടാണ് പലതും വെളിപ്പെടുത്താതിരുന്നത് എന്നാണ് ബാലച്ചേട്ടൻ പറഞ്ഞത്. എന്നാൽ ആൺകുട്ടിയായാലും പെൺകുട്ടിയായാലും അത് ബാധിക്കും. കാരണം അതുപോലെയാണ് ഇന്നത്തെ സൈബർ സ്പേസ്. കുട്ടികളെ പോലും വലിച്ചിട്ട് സൈബർ ആക്രമണം നടത്തിയേക്കും.
അതേസമയം ഗോപി സുന്ദർ പ്രൊഫഷണൽ ലൈഫിലും വ്യക്തി ജീവിത്തതിലും വെച്ച പണി ആലോചിക്കുമ്പോൾ അയാളെ കുറിച്ച് പറയാം. ഗോപി സുന്ദറിനെ കുറിച്ച് കുറെ അധികം കാര്യങ്ങൾ ബാലയ്ക്ക് പറയാൻ ഉണ്ടായേക്കാം. പക്ഷേ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് പറയാതിരിക്കാമായിരുന്നുവെന്നാണ് എനിക്ക് പറയാനുള്ളത്.












Click it and Unblock the Notifications