ഗോപി സുന്ദറിന് പിറന്നാൾ ആശംസിച്ച് താര; സോഷ്യൽമീഡിയയുടെ കണ്ണുടക്കിയത് ആ വാചകത്തിൽ
ഒരുപാട് മനോഹരമായ പാട്ടുകൾ സമ്മാനിച്ച സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. എന്നാൽ പലപ്പോഴും വിവാദങ്ങളിൽപ്പെടുകയും ചെയ്തിട്ടുണ്ട്. ഗോപി സുന്ദറിന്റെ റിലേഷൻഷിപ്പുകൾ അദ്ദേഹത്തിന് വിമർശനങ്ങൾ കേൾക്കാൻ ഇടയാക്കിയിട്ടുണ്ട്. എന്നാൽ വിമർശനങ്ങൾക്കൊന്നും ചെവി കൊടുക്കാതെ തന്റെ ജീവിതം തന്റെ ഇഷ്ടത്തിന് ജീവിക്കുകയാണ് അദ്ദേഹം.
ഇന്ന് ഗോപി സുന്ദറിന്റെ പിറന്നാളാണ്. ജന്മദിനത്തിന് അദ്ദേഹത്തിന്റെ കൂട്ടുകാരി താര നായർ ഗോപി സുന്ദറിന് ഒരു സമ്മാനം നൽകിയിരിക്കുകയാണ്. എന്നും കൂടെയുണ്ടായതിന് നന്ദി എന്ന വാചകം ഡിസ്പ്ലേ ചെയ്ത ഗിഫ്റ്റ് ഹാംപർ ആണ് സമ്മാനം. ഈ സമ്മാനം തയ്യാറാക്കിയ സ്ഥാപനം ഗോപി സുന്ദറിനെയും താരയെയും ടാഗ് ചെയ്ത് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

വളരെ മനോഹരമായ സമ്മാനമാണ് താര ഗോപിക്ക് നൽകിയിരിക്കുന്നത്. നിരവധിപേർ ഗോപി സുന്ദറിന് ആശംസ അറിയിക്കുന്നുണ്ട്. താര ആരാണ് എന്ന അന്വേഷണം സോഷ്യൽ മീഡിയ തുടങ്ങിയിട്ടുണ്ട്. ആർടിസ്റ്റും മോഡലുമൊക്കെയാണ് താര. പ്രൊഫൈലിൽ 2019 ലെ മിസ് കേരള ഫൈനലിസ്റ്റ് എന്നും രേഖപ്പെടുത്തിയിരിക്കുന്നു. മിസ് കേരള ഫാഷൻ ആൻഡ് ഫിറ്റ്നസിന്റെ പ്രൊജക്റ്റ് ഹെഡ് കൂടിയാണ് താര. താരയുടെ പ്രൊഫൈലിൽ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ കാണാം.
അതേ സമയം കഴിഞ്ഞ വർഷം ഗോപിയുടെ സുഹൃത്തായ പ്രിയ നായർ ഗോപി സുന്ദറിന് പിറന്നാൾ ആശംസിച്ചപ്പോൾ വലിയ ചർച്ചയായിരുന്നു. പ്രിയ ഗോപി സുന്ദറിന് ജന്മദിനം ആശംസിച്ച ചിത്രവും പോസ്റ്ററും ആണ് വിമർശനങ്ങൾക്ക് കാരണമായത്. ഗോപി ഗായിക അമൃത സുരേഷുമായുള്ള പ്രണയം വേർപെടുത്തി നിൽക്കുന്ന സമയമായിരുന്നു അത്. ഈ സമയത്ത് പ്രിയ ഗോപി സുന്ദറിന് ആശംസയറിയിച്ച് ഇട്ട പോസ്റ്റ് ചിലർക്ക് രസിച്ചിരുന്നില്ല. ഗോപി സുന്ദർ പ്രിയ നായർക്കാെപ്പം സിനിമ കാണാൻ പോയതും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
അതേ സമയം ഗായിക ഹിരൺമയിയുമായി വർഷങ്ങൾ നീണ്ട് ലിവിംഗ് ടുഗെദർ റിലേഷൻ അവസാനിപ്പിച്ചാണ് അമൃത സുരേഷുമായി പ്രണയത്തിലായത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഇവർ പ്രണയം വെളിപ്പെടുത്തിയത്. ഏറെ കാലം നല്ല ബന്ധത്തിലായിരുന്നു ഇവർ. പിന്നീട് ഒരുമിച്ചുള്ള ഫോട്ടോകൾ കാണാതായി.
മലയാള സിനിമയിൽ മാത്രമല്ല അന്യഭാഷയിലും കഴിവ് പ്രകടിപ്പിച്ച വ്യക്തിയാണ് ഗോപി സുന്ദർ. കുറച്ച് കാലം അന്യഭാഷയിൽ സജീവമായിരുന്ന അദ്ദേഹം ഈ വർഷം മലയാളത്തിലേക്ക് വീണ്ടും എത്തിയിരുന്നു. ഗോപി സുന്ദറിന്റെ മ്യൂസിക് ബാൻഡായ ഗോപി സുന്ദർ ഓൺസെബിളിന്റെ നേതൃത്വത്തിൽ സ്റ്റേജ് പരിപാടികൾ നടത്താറുണ്ട്. ഗോപി സുന്ദർ മ്യൂസിക് കമ്പനി എന്ന റെക്കോർഡ് ലേബലും അദ്ദേഹത്തിന്റേതാണ്.












Click it and Unblock the Notifications