Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോപി സുന്ദർ വെറും പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തത്: പറഞ്ഞ് പറ്റിച്ചുവെന്ന് ഗായകന്‍ ഇമ്രാന്‍ ഖാന്‍

സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെതിരെ ആരോപണവുമായി ഗായകന്‍ ഇമ്രാന്‍ ഖാന്‍. സിനിമയില്‍ പാടാന്‍ അവസരം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്നാണ് ഗായകന്റെ ആരോപണം. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് 'ഇയാളെ കാണാനുണ്ടോ' എന്ന തുടങ്ങുന്ന കുറിപ്പും ഇമ്രാന്‍ ഖാന്‍ പങ്കുവെച്ചിട്ടുണ്ട്. റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഇമ്രാൻ ഖാന്‍ പിന്നീട് ഓട്ടോ റിക്ഷ ഡ്രൈവറായി ഉപജീവനം നടത്തുന്നുവെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഗോപി സുന്ദറിന്റെ വാഗ്ദാനം.

ഇമ്രാന്റെ ഓട്ടോയിൽ യാത്രക്കാരനെന്ന വ്യാജേന കയറുകയും പിന്നീട് തന്റെ പുതിയ പാട്ട് പാടാനുള്ള അഡ്വാൻസ് നൽകുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയോയില്‍ വൈറലായിരുന്നു. അതിനിടെ ഗോപി സുന്ദർ സംഗീത സംവിധാനം നിർവ്വഹിച്ച് ഇമ്രാന്‍ ഖാന്‍ പാടിയ സംഗീതമേ എന്ന ഗാനം പുറത്തിറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ സിനിമയില്‍ ഗാനമെന്ന വാഗ്ദാനം ഇതുവരെ നിറവേറ്റപ്പെട്ടിടില്ല. ഈ സാഹചര്യത്തിലാണ് ഇമ്രാന്‍ ഖാന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പ് പുറത്ത് വരുന്നത്.

 Gallery Links

'ഇയാളെ കാണ്മാനില്ല.. ഇയാൾ ഇറക്കുന്ന അടുത്ത സിനിമയിൽ തന്നെ അവസരം തരാമെന്ന് പറഞ്ഞതാ പെട്ടെന്ന് തന്നെ അടുത്ത ആഴ്ച ആളുടെ യൂട്യൂബ് ചാനലിൽ ഒരു സോങ് എന്നെ പാടിപ്പിച്ചു. അത് വരെ ചത്തു കിടന്ന ആളുടെ യൂട്യൂബ് ചാനലിൽ കുറെ യൂട്യൂബ് സബ്സ്ക്രൈബ്ർസ് ഒക്കെ ആയി. എന്നിട്ടൊരു പോസ്റ്റും ആള് ഫേസ്ബുക്കിൽ ഇട്ടു ഇമ്രാനെ പാടിപ്പിക്കും എന്ന വാഗ്ധാനം ഞാൻ നിറവേറ്റി എന്ന്. അതിനു ശേഷം സിനിമകൾ പലതും ചെയ്തു അളിയൻ അവസരം ഒന്നും തന്നില്ല. വിളിച്ചാലും കാൾ എടുക്കില്ല. ഞാൻ കാത്തിരിക്കുവാ സിനിമയിലെ ആ അവസരത്തിനു വേണ്ടി' എന്നാണ് ഇമ്രാന്‍ കുറിക്കുന്നത്.

പോസ്റ്റിന് താഴെ ഇമ്രാന്‍ ഖാനെ, അനുകൂലിച്ചും എതിർത്തും നിരവധി പേരാണ് എത്തിയിട്ടുള്ളത്. ചില കമന്റുകള്‍ക്ക് ഇമ്രാന്‍ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. 'എന്റെ ഒരു അഭിപ്രായം പറയുകയാണെങ്കിൽ ഇമ്രാൻ ഈ പോസ്റ്റ് വേണ്ടായിരുന്നു. കാരണം അങ്ങേയ്ക്ക് ഒരു അവസരം അദ്ദേഹം തരും എന്ന് പറഞ്ഞത് വാസ്തവം തന്നെ. അതിനുശേഷം ഇദ്ദേഹം ഒരുപാട് സിനിമ ചെയ്തു എന്നു പറയുന്നതും ഒരുപക്ഷേ ശരിയായിരിക്കാം . എന്നാലും പറയട്ടെ നിങ്ങളെക്കൊണ്ട് പാടിക്കണം എന്ന ഒരു ആഗ്രഹം കൊണ്ടായിരിക്കില്ലേ അദ്ദേഹം നിങ്ങൾക്ക് ഒരു അവസരം തരാമെന്ന് പറഞ്ഞത്. നിങ്ങളുടെ റേഞ്ചിന് ഒത്ത ഒരു പാട്ട് ഒരുപക്ഷേ അദ്ദേഹത്തിന്റെ അതിനുശേഷം വന്ന സിനിമകളിൽ വന്നു കാണില്ല. അതുകൊണ്ടായിരിക്കാം നിങ്ങളെ അദ്ദേഹം ബന്ധപ്പെടാതിരുന്നത് . ക്ഷമിക്കാമായിരുന്നു ഇച്ചിരി കൂടി ക്ഷമ ആട്ടിൻ സൂപ്പിൻ ഫലം ചെയ്യും എന്നല്ലേ' എന്നായിരുന്നു ഇസ്മയില്‍ എന്ന പ്രേക്ഷകന്റെ കമന്റ്.

അതൊന്നും അല്ല മുത്തേ സത്യം എന്നാണ് ഈ കമന്റിന് ഇമ്രാന്‍ മറുപടി നല്‍കുന്നത്. ആ ഷോയിൽ അദ്ദേഹം പറഞ്ഞത് ലോക്ക്ഡൌണ്‍ സമയമാണ്, ഈ ലോക്ക് ഒക്കെ കഴിയുന്ന സമയം ഇമ്രാൻ എന്റെ അടുത്ത സിനിമയിൽ പാടുമെന്നാണ്. അതിനു ശേഷം അടുത്ത ആഴ്ച അയാൾ എന്നെ കാണാൻ വരുന്നു എന്നോട് പറയുന്നു 'അന്ന് ഷോയിൽ വെച്ച പറഞ്ഞു ഇമ്രാനെ കൊണ്ട് ഞാൻ പഠിക്കും എന്ന്, ഞാൻ ഒരു സോങ് ചെയ്തു, പക്ഷെ അത് സിനിമ അല്ല . എന്റെ സ്വന്തം യൂട്യൂബ് ചാനലിൽ ഒരു വീഡിയോ സോങ് ആണ് എന്ന്'.

എന്നിട്ട് വന്നതിന്റെ ഒരു വീഡിയോ അദ്ദേഹം ചെയ്തു. ആ വിഡിയോയിൽ തന്നെ പറയുന്നുണ്ട് ഇമ്രാനെകൊണ്ട് അന്ന് ഞാൻ ഒരു സോങ് പാടിക്കുമെന്ന് പറഞ്ഞിരുന്നു. ആ സോങ് ഇതാണ് എന്ന്. എന്നിട്ട് എന്നെ പാടിപ്പിച്ചു എന്നത് സത്യം തന്നെ. പക്ഷെ ആ ഷോയിൽ പറഞ്ഞത് ഈ നിയന്ത്രണം കഴിഞ്ഞാല്‍ ഇമ്രാൻ എന്റെ അടുത്ത സിനിമയിൽ പാടും എന്നയിരുന്നു. ചോർ കഴിക്കുന്ന ഏതൊരു മനുഷ്യന് മനസ്സിലാകും അങ്ങേര് വെറും പബ്ലിസിറ്റി കിട്ടാൻ വേണ്ടി മാത്രം ചെയ്തതാ അത് എന്ന്. എന്നെ കൊണ്ട് അങ്ങേരുടെ യൂട്യൂബ് ചാനലിൽ ഒരു സോങ് ചെയ്തു. അങ്ങേർക്കു കുറെ സബ്സ്ക്രൈബ്ർസ് ഉണ്ടായി. ഇത് പകൽ പോലെ സത്യമെന്നും ഇമ്രാന്‍ മറുപടിയായി പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+