Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃതയ്ക്ക് പിന്തുണയുമായി ​ഗോപി സുന്ദർ; പഴയ അപ്പവും മുട്ടക്കറിയും സെൽഫി ഓർമിപ്പിച്ചും കമന്റുകൾ

ബാലയും അമൃത സുരേഷും തമ്മിലുള്ള പ്രശ്‌നമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ച. ബാലയ്‌ക്കെതിരെ മകള്‍ രംഗത്ത് എത്തിയതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. തന്നെയും അമ്മയേയും ബാല ഉപദ്രവിക്കാറുണ്ടെന്ന് മകള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അമൃതയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

അമൃത പറഞ്ഞിട്ടാണ് മകള്‍ ബാലയ്‌ക്കെതിരെ രംഗത്ത് വന്നത് എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ബാലയ്‌ക്കെതിരെ ഇവരുടെ മുന്‍ ഡ്രൈവര്‍ അടക്കം രംഗത്ത് വന്നിരുന്നു. ഇതിനെ പിന്നാലെ താന്‍ വിവാദങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് വ്യക്തിമാക്കി ബാല വീഡിയോ പങ്കുവെച്ചു ബാലയുടെ ഈ വീഡിയോയ്ക്ക് പിന്നാലെ അമൃതയും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരുന്നു.

gopi

തങ്ങൾക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യം ശക്തരെ കൂടുതൽ ശക്തരാക്കുകയിരുന്നു ചെയ്തത്.. പക്ഷെ പതിയെ മലയാളികൾ ഞങ്ങളുടെ സത്യങ്ങൾ തിരിച്ചറിഞ്ഞു എന്ന് കണ്ടു തുടങ്ങിയപ്പോൾ ഉള്ള അടുത്ത നീക്കം ദയവു ചെയ്തു ഇവിടെ തന്നെ അവസാനിപ്പിക്കുക എന്ന് പറഞ്ഞ് തുടങ്ങിയ കുറിപ്പിൽ അമൃത കാര്യങ്ങൾ‌ വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്. നിരവധി കമന്റുകളാ
ണ് ഈ പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.

അമൃതയുടെ പോസ്റ്റിന് ​ഗോപി സുന്ദറും കമന്റിട്ട് ഇട്ടിട്ടുണ്ട്. ബാലയുമായി പിരിഞ്ഞതിന് ശേഷം അമൃതയും ​ഗോപിസുന്ദറും ലിവിം​ഗ് ടു​ഗദറായിരുന്നു. അടുത്തിടെയാണ് ​ഇവർ ബന്ധം അവസാനിപ്പിച്ചത്. ബന്ധം വേർപിരിഞ്ഞിട്ടും ഇരുവരും പരസ്പരം മോശമായി രീതിയിൽ സംസാരിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇപ്പോൾ അമൃത ഒരു പ്രതിസന്ധിയിൽ നിൽക്കുമ്പോൾ തന്റെ പിന്തുണ അറിയിച്ചിരിക്കുകയാണ് ​ഗോപി സുന്ദർ.

' നിങ്ങൾ ഏറ്റവും മികച്ചവും ശക്തവുമാണ്, മുന്നോട്ട് പോവുക, ഒരു അമ്മയുടെ ശക്തി' എന്നാണ് ​ഗോപി സുന്ദർ കമന്റ് ചെയ്തത്. അമൃതയെ പിന്തുണച്ച് നിരവധി കമന്റുകൾ വരുന്നുണ്ട്. ' പ്രിയപ്പെട്ട അമൃത..കൂടുതൽ കരുത്തോടെ മുന്നോട്ട്..നിങ്ങളുടെയും,അഭിരാമിയുടെയും പാപ്പുവിന്റെയും, അമ്മയുടെയും കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട്..ചുറ്റിലും ഉള്ളവരെയെല്ലാം ബോധ്യപ്പെടുത്താൻ നമുക്ക് പറ്റണമെന്നില്ല.. നെഗറ്റീവ് കമന്റ്സിനെ ഓർത്തു ബേജാറാവുകയും വേണ്ടാ..പ്രതികൂല അവസ്ഥയിൽ കഠിന പ്രയത്നം ചെയ്തു ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ അത്രമേൽ ആത്മധൈര്യവും, നിശ്ചയദാർഢ്ഡ്യവും വേണം..ഇനിയും മുന്നോട്ട്.. ഒരുപാട് സ്നേഹം , അമൃതയെ എനിക്ക് മനസ്സിലാകും. ഇതേ അവസ്ഥയിലൂടെ കടന്ന് പോകുന്ന ഒരാൾ എന്ന നിലയിൽ കൂടുതൽ മനസ്സിലാവും. മനുഷ്യരെ കാണാനും മിണ്ടാനും പോലും ആകാത്ത അവസ്ഥയിലേക്ക് ഞാൻ എത്തി കഴിഞ്ഞു, എന്നിങ്ങനെ പോകുന്നു.

അതേ സമയം, മുൻപ് ​ഗോപി സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ച് സൂചിപ്പിച്ചും കമന്റുകളുണ്ട്. 'ഇതിൽ വരുന്ന പല കമൻ്റുകളും കാണുമ്പോൾ അത്ഭുതം തോന്നുന്നു. ഗോപി സുന്ദറിൻ്റെ കമന്റ് ആണ് അതിൽ ഒന്ന്. അമൃത പറയുന്ന പോലെ ബാലയുമായി ഒരു ജീവിതം തിരഞ്ഞെടുക്കുമ്പോൾ അവർക്ക് അത്രയുമേ പക്വത ഉണ്ടാവൂ. എന്ത് കാരണം കൊണ്ട് ആണ് അവർ പിരിഞ്ഞത് എന്ന് അവർക്ക് ആണ് ശരിയായി അറിയുക. രണ്ടു പേരും അവനവൻ്റെ ഭാഗം ന്യായികരിക്കുമ്പോൾ സത്യം എന്തെന്ന് മനസിലാക്കാൻ ബുദ്ധിമുട്ട് ആണ്.

എന്നിരുന്നാലും ചെറുതായ ഒരു കാരണം കൊണ്ട് ഒന്നും ഒരാളും സ്വന്തം ജീവിതം കളയാൻ നിൽക്കില്ല. ജീവിതത്തിൽ ഒരുപാട് അനുഭവിച്ചു എന്ന് പറയുന്ന അമൃതയെ പോലത്തെ ഒരു പെൺകുട്ടി എപ്പോഴാണ് ആളുകൾക്ക് മുന്നിൽ ശരിയല്ലാതെ ആയത്.ഗോപി സുന്ദറുമായുള്ള ജീവിതം തുടങ്ങിയതിനു ശേഷം.അതു എന്ത് കൊണ്ടാണ്?അമൃത തിരഞ്ഞെടുത്ത വ്യക്തി ശരിയല്ല എന്നതുകൊണ്ടാണ്.അന്ന് ജനങ്ങൾ അത് പറഞ്ഞപ്പോൾ അപ്പവും മുട്ടക്കറിയും കൊണ്ട് ആ പറഞ്ഞ ജനങ്ങളെ ട്രോളാൻ അമൃത നിന്നപ്പോഴാണ്, എന്നിങ്ങനെ പോകുന്നു ആ കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+