Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗോപി സുന്ദർ പക്കാ ഫ്രോഡാണ്; സഹോദരൻ എന്ന് കരുതി ആരെയും വീട്ടിൽ വിളിച്ച് കയറ്റരുത്'; ബാല

കൊച്ചി: സംഗീത സംവിധായകൻ ഗോപി സുന്ദറിനെതിരെ അതിരൂക്ഷവിമർശനവുമായി നടൻ ബാല. ഗോപി സുന്ദർ വലിയ ഫ്രോഡാണെന്നും താൻ പല കാര്യങ്ങളും തുറന്ന് പറഞ്ഞാൽ മലയാളികൾ അയാളെ തിരിഞ്ഞ് നോക്കില്ലെന്നും ബാല പറഞ്ഞു. താൻ മരണക്കിടക്കയിൽ കിടന്നപ്പോൾ ആശുപത്രിയിൽ കാണാൻ വന്നവരിൽ പലരും തന്നെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നവർ ആയിരുന്നില്ലെന്നും നടൻ പറഞ്ഞു. സില്ലി മോങ്ക്സ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ബാലയുടെ വാക്കുകളിലേക്ക്

'വിശ്വാസം എന്ന സിനിമയും എന്റെ ജീവിതവും നല്ല ബന്ധമുണ്ട്. ഞാൻ ആശുപത്രിയിൽ മരണക്കിടക്കയിൽ കിടക്കുമ്പോൾ എന്നെ കാണാൻ വന്നവരൊക്കെ സ്നേഹം കൊണ്ട് വന്നതല്ല, എന്നെ പേടിച്ചിട്ടാണ് വന്നത്.കാരണം എന്നേയും ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ഉണ്ടാകുമല്ലോ, എന്നെ ദ്രോഹിച്ചവരെ കുറിച്ച് അവർക്ക് അറിയാമായിരിക്കുമല്ലോ.

 Bala and Gopi

ഗോപി സുന്ദറിനെ കുറിച്ചും അമൃതയെ കുറിച്ചും സംസാരിക്കാൻ എനിക്ക് അധികാരമില്ല. എന്നാൽ ഗോപി സുന്ദർ പക്കാ ഫ്രോഡാണ്, അതിലെന്താണ് സംശയം?. സത്യമായും വ്യക്തിപരമായ പ്രശ്നം ഉണ്ടായത് കൊണ്ടല്ല പറയുന്നത്. ചില കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ ഒരു മലയാളിയും പിന്നെ അയാളെ അംഗീകരിക്കില്ല. നിന്റെ അമ്മ വരെ ചെരുപ്പെടുത്ത് അടിക്കും. ഗോപി സുന്ദറിനെ കുറിച്ച് പലരോടും പോയി ചോദിച്ച് നോക്കൂ, ഗ്രൂപ്പ് ആക്ടിവിറ്റി എന്ന് പറയും. ഇതിനപ്പുറം ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സിനിമയാണ്. പക്ഷേ എന്റെ മകൾ ജനിച്ച ആദ്യ മൂന്ന് വർഷം ഞാൻ സിനിമയിൽ അഭിനയിക്കാൻ പോയിട്ടില്ല. ഞാനാണ് അവളെ വളർത്തിയത്, കുളിപ്പിച്ചത്, ഉറക്കിയത് ,ഭക്ഷണം കൊടുത്തത്.ഒരു അച്ഛനേയും മകളേയും പിരിക്കാൻ ഒരു ശാസ്ത്രത്തിനും മതത്തിനും എന്തിന് ദൈവത്തിന് പോലും അധികാരം ഇല്ല. നിയമം നല്ലവന് വേണ്ടിയല്ല. ഒരച്ഛനെന്ന നിലയിൽ ഞാൻ എന്ത് തെറ്റാണ് ചെയ്തത്.

മൊയ്തീൻ സിനിമയിൽ അഭിനയിക്കുന്ന സമയം ഒരു ബ്രേക്ക് കിട്ടി ഞാൻ രാത്രി വീട്ടിലേക്ക് വന്നു. അന്ന് ആദ്യ ഭാര്യയും മകളുമാണ് വീട്ടിലുള്ളത്. ആ രാത്രി ആ പ്രദേശത്തെ എട്ട് വീട്ടിൽ കള്ളൻമാർ കയറി. അടുത്തത് എന്റെ വീടായിരുന്നു. ഞാൻ അവിടെ എത്തിയപ്പോഴേക്കും ആറ് പേരാണ് എന്റെ മുന്നിലുണ്ടായിരുന്നത്. ഭാര്യയേയും മകളേയും എന്തെങ്കിലും ചെയ്താലോയെന്ന ഭയമായിരുന്നു. ഞാൻ ആറ് പേരേയും അടിച്ചു. പിറ്റേന്ന് വാർത്ത വന്നു. പൃഥ്വിരാജ് എന്നെ വിളിച്ചു എടാ എങ്ങനെയാണ് നീ ഇത്രയും പേരെ അടിച്ചത് ഞാനാണെങ്കിൽ അറ്റാക്ക് വന്ന് മരിച്ച് പോയെനെ എന്ന് പറഞ്ഞു. എന്റെ ഭാര്യയുടേയും കുഞ്ഞിന്റേയും സുരക്ഷയായിരുന്നു എനിക്ക് വലുത്. പക്ഷേ അവരുടെ മനസിലെന്താണെന്ന് എനിക്ക് അറിയില്ലല്ലോ.

പല കാര്യങ്ങളും നമ്മുക്ക് മറക്കാനുണ്ട്. ആ കഴിവ് നമ്മുക്ക് ദൈവം തന്നിട്ടുണ്ട്. സഹോദരൻ എന്ന് കരുതി ആരെയും വീട്ടിൽ വിളിച്ച് കയറ്റരുത്. കണ്ണ് കൊണ്ട് കണ്ടുപോയി. ആ സമയം ഞാൻ ഫ്രീസായിപ്പോയി',

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+