വീട് വിൽപ്പനയ്ക്ക് വെച്ച് ഗോപി സുന്ദർ; വാങ്ങാൻ ആളെത്തേടുന്നു, 'എന്തേ ഇങ്ങനൊരു തീരുമാനം'?
ഗോപി സുന്ദറിന്റെ സംഗീതം എന്നും മനസ്സുകളിൽ തങ്ങിനിൽക്കുന്നവയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ഹിറ്റുകളാണ് ഗോപി സുന്ദർ നൽകിയത്. മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു, കരിയറിൽ മുന്നേറുമ്പോൾ ഇടയ്ക്കിടെ വിവാദങ്ങളിൽ ഗോപി സുന്ദർ ഉൾപ്പെടാറുണ്ട്. പലപ്പോഴും സ്ത്രീ സുഹൃത്തുക്കൾക്കൊപ്പമുള്ള ഫോട്ടോ അദ്ദേഹം പങ്കുവെയ്ക്കുമ്പോൾ മോശം കമന്റുകളുമായി പലരും എത്താറുണ്ട്. ഇടയ്‌ക്കൊക്കെ അദ്ദേഹം വായ അടയ്പ്പിക്കുന്ന മറുപടിയും നൽകാറുണ്ട്.
ഗോപി സുന്ദർ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ആ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. തന്റെ ഒരു വീട് വിൽപനയ്ക്ക് വെച്ചിരിക്കുന്ന കാര്യമാണ് ഗോപി സുന്ദർ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. തൃപ്പൂണിത്തുറയിലെ വീടാണ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഹിൽപാലസിന് അടുത്താണ് വീട്.

മാനേജരുടെ ഫോൺ നമ്പറാണ് കൊടുത്തിരിക്കുന്നത്. വിശദ വിവരങ്ങൾ അന്വേഷിച്ച് കമന്റുകളുണ്ട്. ഇപ്പോൾ എന്തിനാ ഗോപി സുന്ദർ വീട് വെയ്ക്കുന്നത് എന്ന സംശയം ചിലർക്കുണ്ട്. ആലപ്പുഴയിൽ അടുത്തിടെ ഒരു ലക്ഷ്വറി വില്ല ഗോപി സുന്ദർ വാങ്ങിയിരുന്നു. മ്യൂസിക് പ്രൊഡക്ഷൻ ഹബ് എന്ന ഗോപിയുടെ സംഗീത സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്.
താൻ ഈ നിമിഷത്തിൽ ജീവിക്കുകയാണെന്നും ആരൊക്കെ എന്തൊക്കെ തന്നെക്കുറിച്ച് പറഞ്ഞാലും താനത് കാര്യമാക്കുന്നില്ലെന്നും തന്റെ ലോകം തന്റെ ജീവിതം തന്റെ നിയമങ്ങൾ എന്ന് അടുത്തിടെ ഗോപി സുന്ദർ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഗോപി സുന്ദറിന്റെ പേര് സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ വന്നിരുന്നു. ബാലയും അമൃതയും തമ്മിൽ നടക്കുന്ന പ്രശ്നങ്ങൾക്കിടയിലാണ് ഗോപി സുന്ദറിന്റെ പേരും വന്നത്.
ബാല തനിയ്ക്കും കുടുംബത്തിനും എതിരെ നടത്തുന്ന ആരോപണങ്ങളിൽ വ്യക്തമായ മറുപടിയുമായി അമൃത ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.
ഈ പോസ്റ്റിൽ ഗോപി സുന്ദർ കമന്റ് ഇട്ടിരുന്നു. നിങ്ങൾ ഏറ്റവും മികച്ചതും ശക്തവുമാണ്, മുന്നോട്ട് പോവുക, ഒരു അമ്മയുടെ ശക്തി എന്നാണ് ഗോപി സുന്ദർ കമന്റിട്ടത്. ഗോപി സുന്ദറും അമൃതയും ലിവിംഗ് ടുഗദറിലായിരുന്നു. അടുത്തിടെയാണ് ഇരുവരും വേർപിരിഞ്ഞത്. ബന്ധം പിരിഞ്ഞെങ്കിലും ഇരുവരും പരസ്പരം കുറ്റപ്പെടുത്തലുകളൊന്നും നടത്തിയിട്ടില്ല. ഇപ്പോൾ അമൃതയ്ക്ക് ഒരു പ്രതിസന്ധി ഘട്ടം വന്നപ്പോൾ ഗോപി സുന്ദർ പിന്തുണയുമായി എത്തുകയും ചെയ്തു.












Click it and Unblock the Notifications