Get Updates
Get notified of breaking news, exclusive insights, and must-see stories!

​'ഗോപി ചേട്ടനെ ആരൊക്കെയോ ഒതുക്കിയതാണ്, എമ്പുരാനിൽ പൃഥ്വിക്ക് തെറ്റിപ്പോയി'; സോഷ്യൽ മീഡിയയിൽ ചർച്ച

എമ്പുരാൻ സിനിമയിലെ ബാക്ക്​ഗ്രൗണ്ട് മ്യൂസിക്കിനെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർ‌ച്ച നടക്കുന്നുണ്ട്. ദീപക് ദേവ് പ്രതീക്ഷിച്ചത്ര എത്തിയില്ലെന്ന പരാതി പറയുന്നവർ ഏറെയുണ്ട്. ​ഗോപി സുന്ദർ ആണ് ചെയ്തിരുന്നെങ്കിൽ മൊത്തത്തിൽ അടിപൊളിയാകുമായിരുന്നെന്നും അഭിപ്രായപ്പെടുന്നുണ്ട്.

ഇപ്പോൾ‌ ഫേസ്ബുക്കിൽ ​ഗോപി സുന്ദർ പങ്കുവെച്ച പോസ്റ്റുകൾക്ക് താഴെ നിരവധിപേരാണ് ഈ അഭിപ്രായവുമായി എത്തുന്നത്. ​മുൻപ് ചെയ്ത സാ​ഗർ ഏലിയാസ് ജാക്കിയിലെ വർക്കും, പുലിമുരകനിലെ മ്യൂസിക്കും ഒക്കെ ഗോപി സുന്ദർ പങ്കുവെച്ചിട്ടുണ്ട്. ഇതോടെയാണ് എമ്പുരാൻ ​ഗോപി സുന്ദർ ചെയ്തിരുന്നെങ്കിൽ എന്ന അഭിപ്രായം ശക്തമായത്.

deepak

എമ്പുരാനിൽ ഒരുപാട് ആഗ്രഹിച്ചു ദീപക്കിന് പകരം താങ്കൾ മതിയായിരുന്നു എന്ന്. പക്ഷേ പൃഥ്വിരാജിന് തെറ്റിപ്പോയി എന്നായിരുന്നു ഒരു കമന്റ് ഈ കമന്റിന് ​ഗോപി സുന്ദർ‌ മറുപടി നൽകിയിട്ടുണ്ട്. ഒരിക്കലുമില്ല, തൻ്റെ പ്രോജക്റ്റിന് ഏറ്റവും മികച്ചത് എന്താണെന്ന് ക്രിയേറ്ററിന് അറിയാം എന്നാണ് ​ഗോപി സുന്ദർ മറുപടി നൽകിയത്.

മലയത്തിലെ ഏറ്റവും സ്റ്റൈലൻ ബി ജി എം ഉള്ള ഏറ്റവും സ്റ്റൈലിഷ് പടം... ജാക്കി,
പൃഥ്വിരാജിനോട് നേരിട്ട് അങ്ങ് ചോദിച്ചാൽ പോരായിരുന്നോ, ഇന്നലെ ടിയാൻ സാഗർ ഏലിയാസ് ജാക്കി ബി ജി എം ഇറക്കിവിടുന്നു
ഇതേ പോലെ ഒരണം ആയിരുന്നു എമ്പുരാനിൽ എബ്രഹാം ഖുറേഷി ഇൻഡ്രോ സീനിൽ വേണ്ടിരുന്നത്. ദീപക് ​ദേവെ ദേ ഇങ്ങനെ വേണം സാധനം ഇറക്കി വിടാൻ അല്ലാതെ കുറേ അലറിച്ച മാത്രം പോരാ, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Take a Poll

അതേ സമയം, എന്ത് കൊണ്ടാണ് മലയാളത്തിൽ ​ഗോപി സുന്ദറിനെ ഇപ്പോൾ കാണാത്തത് എന്ന ചോദ്യത്തിനും ​ഗോപി സുന്ദർ മറുപടി നൽകി.

ഗോപി എന്താണ് ഇപ്പോ മ്യൂസിക് അധികം ചെയ്യാതെ..? ഒരു ടൈം ഗോപിയുടെ മ്യൂസിക് ഒരു പ്രത്യേക ശൈലി ആയിരുന്നു ചാർളി സോങ് ഒക്കെ എത്ര കേട്ടാലും മതി ആവില്ല.. അൻവർ സോങ്..

ഇയടുത്താണ് ഞൻ താൻ പാടിയ ഹിന്ദി പാട്ട് ആണ് thithil എന്ന് അറിഞ്ഞത് വിശാൽ -ശേഖർ മ്യൂസിക് കിടു സൗണ്ട്.. ഗോപി കേറി വരണം സുഷിൻ ശ്യാം ലെവലിനേക്കാൾ കേറി വരേണ്ട ആൾ ആയിരുന്നു.. അതുപോലെ അൽഫോൻസ് ഒക്കെ എവിടെയാണ് ശെരിക്കും മിസ് ചെയ്യുന്നുണ്ട്, എന്നായിരുന്നു ഒരു കമന്റ് ഈ കമന്റിന് ​ഗോപി മറുപടി നൽകി.

ഹലോ, പ്രിയരെ എന്റെ സം​ഗീതത്തോടുള്ള എല്ലാ സ്നേഹത്തിനും നന്ദി.. മലയാളം ഇൻഡസ്ട്രിക് പുറത്തുള്ള ചില പ്രൊജക്റ്റുകളുടെ തിരക്കിലായിരുന്നു. എന്നാൽ ഇപ്പോൾ‌ ഞാൻ മലയാള സിനിമകൾ ചെയ്യാൻ ലഭ്യമാണ്. സാധ്യമെങ്കിൽ എന്നെ മുഖ്യധാരാ പ്രൊജക്റ്റുകളിലേക്ക് പരി​ഗിണിക്കാൻ ചലച്ചിത്രപ്രവർത്തകരെ അറിയിക്കു. എന്റെ സം​ഗീത യാത്രയുടെ അടുത്ത ഘട്ടം പ്രദർശിപ്പിക്കാനും നിങ്ങളെ എല്ലാവരെയും ത്രില്ലടിപ്പിക്കാനും ഞാൻ തയ്യാറാണ്.

ഇപ്പോൾ മുതൽ‌ ഞാൻ എന്റെ സ്വന്തം നിയമങ്ങൾക്കും എന്റെ സ്വന്തം നിബന്ധനതൾക്കുമനുസരിച്ച് പ്രവർത്തിക്കും. കൂടുതൽ നിർദ്ദേശങ്ങൾ ആരിൽ നിന്നും സ്വീകരിക്കില്ല. ഒരു സിനിമാ സംഗീത സാങ്കേതിക വിദഗ്ധൻ എന്ന നിലയിൽ എന്നെ ആത്മാർത്ഥമായി വിശ്വസിക്കുന്നവർ മാത്രം എന്നെ സമീപിക്കുക എന്നാണ് മറുപടി.

താങ്കൾ എത്രയും പെട്ടെന്ന് മലയാളത്തിൽ ചാർജ് എടുക്കേണ്ടതാണ്..താങ്കൾ ചെയ്തു വെച്ചത് ഒക്കെയും ഇഷ്ടപ്പെടുന്ന ഒരു വലിയ സമൂഹം ഇവിടെ ഉണ്ട്.. നിങ്ങൾ പണ്ട്‌ ഇവിടെ ഉണ്ടായിരുന്നു എന്നല്ല,ഇപ്പോഴും ഇവിടെ തന്നെ ഉണ്ട് എന്നാണ് ആ ഒരു സമൂഹം കേൾക്കാൻ ആഗ്രഹിക്കുന്നത്.. ദീപക് ദേ ഇങ്ങനെ വേണം സാധനം ഇറക്കി വിടാൻ അല്ലാതെ കുറേ അലറിച്ച മാത്രം പോരാ എന്ന കമന്റിന് ദീപക് വളരെ നല്ല മ്യുസീഷൻ ആണ്, അദ്ദേഹത്തിന്റെ കഴിവിനെ ഇങ്ങനെ അളക്കല്ലേ എന്നാണ് പറഞ്ഞത്.

എമ്പുരാൻ മ്യൂസിക് നിങ്ങൾ ചെയ്താൽ മതി ആയിരുന്നു. ഇഷ്ട മ്യൂസിക് ഡയറക്ടർ. ആരൊക്കെയോ ചേർന്ന് ഒതുക്കിയത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ഒരു തിരിച്ചു വരവ് വേണം. ഉസ്താദ് ഹോട്ടൽ, മൊയ്‌ദീൻ, ചാർലി, എനിക്കു തോന്നിയ കാര്യം പറയട്ടെ.. എമ്പുരാൻ കിടു മൂവി തന്നെ.. ഫൈറ്റ് ടൈം ബാക്ക്ഗ്രൗണ്ട് സ്കോർ നല്ല കൂടുതൽ ആരുന്നു. ഞൻ മ്യൂസിക് ഒന്നും പഠിച്ചിട്ടില്ല.. എനിക്കു തോന്നിയ കാര്യം ആണ് പറഞ്ഞത്.. പൃഥ്വിരാജ്- ലാൽ ഫൈറ്റ് ടൈം ഭയങ്കര സൗണ്ട് ആരുന്നു.. ഫൈറ്റ് ചെയ്യുമ്പോ ഫൈറ്റ് സൗണ്ട് കിട്ടണം..

ദീപക് ദേവ് അടിപൊളി മ്യൂസിക് ഡയറക്ടർ ആണ് എനിക്കു ഇഷ്ടവും ആണ്.. എന്നാൽ ഇതിലെ എനിക്കു ഇഷ്ട്ടം ആയില്ല..ബി​ഗ് ബി, ജാക്കി നിങ്ങൾ അൽഫോൻസ് ചെയ്തത് ഫൈറ്റ് സൗണ്ട് കിട്ടുമായിരുന്നു അതേപോലെ സുശിൻ ശ്യാം ചെയ്ത കണ്ണൂർ സ്‌ക്വാഡ് ലും.. പണ്ട് ഞാൻ കരുതിയിരുന്നത് ഗോപി ചേട്ടന്റെ ബി ജി എം മുകളിൽ വേറെ ആർക്കും ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു.

അതേപോലെ ഇങ്ങേരുടെ വർക്ക്‌ ഇഷ്ടമായിരുന്നു. ഇനിയും താമസിച്ചിട്ടില്ല ബാക്കി കാര്യങ്ങൾ മാറ്റിവെച്ച് ചേട്ടന്റെ ഒരു തിരിച്ചു വരവിനായി കാത്തിരിക്കുന്ന ഞങ്ങൾക്ക് നല്ല ബി ജി എമ്മുമായി ആയി വരാൻ സാധിക്കട്ടെ , എമ്പുരൻ കണ്ടപ്പോ ആണ് നിങ്ങളുടെ റേഞ്ച് മനസ്സിലായത്.. നിങ്ങൾ തിരിച്ചു വരണം സഹോ മാസ്സ് പടങ്ങൾക് മ്യൂസിക് ഇടാൻ നിങ്ങൾ തന്നെയാ ബെസ്റ്റ് എന്നിങ്ങനെ പോകുന്നു കമന്റുകൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+