പിറന്നാളാശംസകൾ നിറഞ്ഞൊഴുകി; പക്ഷേ ഗോപി സുന്ദറിന്റെ ആഘോഷം പ്രിയക്കൊപ്പം, ആ മാറ്റം ശ്രദ്ധിച്ച് ആരാധകർ
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. ഇക്കഴിഞ്ഞ ദിവസമാണ് ഗോപി സുന്ദറിന്റെ ജന്മദിനം കഴിഞ്ഞത്. നിരവധിപേരാണ് ഗോപി സുന്ദറിന് ആശംസയുമായി എത്തിയത്. അദ്ദേഹത്തിന്റെ സുഹൃത്തായ താര നായർ നൽകിയ പിറന്നാൾ സമ്മാനം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തിരുന്നു.
എന്നും കൂടെയുണ്ടായിരിക്കുന്നതിന് നന്ദി എന്ന വാചകം ഡിസ്പളേ ചെയ്ത ഗിഫ്റ്റ് ഹാംപറാണ് താര ഗോപിയ്ക്ക് സമ്മാനമായി നൽകിയത്. തനിക്ക് ആശംസ അറിയിച്ച് വിവിധ ആളുകൾ പങ്കുെവച്ച പോസ്റ്റുകൾ അദ്ദേഹം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കുകയും ചെയ്തിരുന്നു. എന്നാൽ പിറന്നാൾ ആഘോഷങ്ങൾക്കൊടുവിൽ ഗോപി സുന്ദർ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കൂട്ടുകാരി പ്രിയ നായർക്കൊപ്പമുള്ള ഫോട്ടോയാണ് പങ്കുവെച്ചത്. ഇതുവരെ ഉണ്ടായതിൽ വെച്ച് മികച്ച പിറന്നാൾ എന്നാണ് പ്രിയയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗോപി സുന്ദർ കുറിച്ചത്.

കഴിഞ്ഞവർഷവും പ്രിയ ഗോപി സുന്ദറിന് പിറന്നാൾ ആശംസിച്ചിരുന്നു. ഇതിന് പിന്നാലെ പ്രിയയ്ക്ക് രൂക്ഷ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. പ്രിയ ഗോപി സുന്ദറിന് ജന്മദിനം ആശംസിച്ച ചിത്രവും പോസ്റ്ററും ആണ് വിമർശനങ്ങൾക്ക് കാരണമായത്.
ഇതിന് പിന്നാലെ ഗോപി സുന്ദറും പ്രിയയും സിനിമയ്ക്ക് പോയപ്പോഴും സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. ഗായിക അമൃതയുമായുള്ള പ്രണയം ബ്രേക്ക് അപ്പ് ആയതിന് പിന്നാലെയാണ് ഗോപി സുന്ദർ പ്രിയയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്.
എന്നാൽ താനും പ്രിയയും തമ്മിലുള്ള ബന്ധം എന്താണെന്ന് ഗോപി സുന്ദർ വ്യക്തമാക്കിയിട്ടില്ല. ഇരുവരും പ്രണയത്തിലാണോ എന്ന കമന്റുകളാണ് ഇവർ പങ്കുവെയ്ക്കുന്ന ഫോട്ടോസിന് താഴെ വരാറുള്ളന്നത്. പലപ്പോഴും ഫോട്ടോ പങ്കുവെയ്ക്കുമ്പോൾ കമന്റ് ബോക്സ് പൂട്ടിവെയ്ക്കേണ്ട അവസ്ഥ വരാറുണ്ട്.
ഗോപി സുന്ദർ തന്റെ സ്ത്രീ സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോ പങ്കുവെയ്ക്കുമ്പോഴൊക്കെ വിമർശനങ്ങൾ കേൾക്കേണ്ടി വരാറുണ്ട്. ഗോപി സുന്ദറിനെ അധിക്ഷേപിച്ച് കൊണ്ടുള്ള കമന്റുകൾ വരാറുണ്ടെങ്കിലും അതൊന്നും അദ്ദേഹം മൈൻഡ് ചെയ്യാറില്ല. കഴിഞ്ഞ വിഷുവിന് ഗായിക അദ്വൈത പത്മകുമാറുമായുള്ള ചിത്രങ്ങൾ ഗോപി സുന്ദർ പോസ്റ്റ് ചെയ്തിരുന്നു.
അപ്പോഴും രൂക്ഷ വിമർശനമാണ് ഉയർന്നത്. എന്നാൽ ഇതിന് പിന്നാലെ ഇരുവരും വൃദ്ധാവനിൽ പോയ ചിത്രങ്ങളും ഗോപി സുന്ദർ പോസ്റ്റ് ചെയ്തിരുന്നു. ഗായികമാരായ അഭയ ഹിരണ്മയി, അമൃത സുരേഷ് എന്നിവരുമായി ഗോപി സുന്ദർ പ്രണയത്തിലായിരുന്നു. അഭയയുമായി വർഷങ്ങളോളം നീണ്ട ലിവിംഗ് ടുഗദറിലായിരുന്നു ഗോപി. ഇത് അവസാനിപ്പിച്ചാണ് അമൃതയുമായി പ്രണയത്തിലായത്. എന്നാൽ ഇരുവരും അകലുകയായിരുന്നു.
മലയാളത്തിലും മറ്റ് ഭാഷകളിലും നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. കുറച്ച് കാലമായി അന്യഭാഷയിൽ ആയിരുന്നു ഗോപി സജീവമായിട്ടുണ്ടായിരുന്നത്. എന്നാൽ ഗോപി സുന്ദർ ഇപ്പോൾ മലയാളത്തിലേക്ക് വീണ്ടും വന്നിരിക്കുകയാണ്. ഗോപി സുന്ദറിന്റെ മ്യൂസിക് ബാൻഡായ ഗോപി സുന്ദർ ഓൺസെബിളിന്റെ നേതൃത്വത്തിൽ സ്റ്റേജ് പരിപാടികൾ നടത്താറുണ്ട്.












Click it and Unblock the Notifications