'മൈ ന്യൂ ഇൻട്രൊഡക്ഷൻ', പ്രിയ നായർക്കൊപ്പമുള്ള ചിത്രവുമായി സന്തോഷം പങ്കിട്ട് ഗോപി സുന്ദർ, സൈബർ ആക്രമണം രൂക്ഷം
വ്യക്തി ജീവിതത്തിന്റെ പേരിൽ നിരന്തരം വിമർശനങ്ങൾ നേരിടുന്ന താരമാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. ഗായികയായ അഭയ ഹിരൺമയിയുമായി ലിവ് ഇൻ റിലേഷനിൽ ആയിരുന്നപ്പോൾ മുതൽ അദ്ദേഹം ഇത് നേരിടുന്നുണ്ട്. അതിനെല്ലാം പലപ്പോഴും ചുട്ടഭാഷയിൽ തന്നെ താരം മറുപടി നൽകിയിട്ടുമുണ്ട്. അഭയയുമായി പിരിഞ്ഞ് ഗായികയായി അമൃത സുരേഷുമായി പ്രണയത്തിലായതോടെ ഇത്തരം സൈബർ ആക്രമണങ്ങൾ കനത്തു. പിന്നട് ഇരുവരും പിരിഞ്ഞപ്പോൾ സൈബർ അധിക്ഷേപങ്ങൾ രൂക്ഷമായിരുന്നു. അതിന് ശേഷം കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടാണ് പലപ്പോഴും ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെയ്ക്കാറുണ്ടായിരുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം കമന്റ് ബോക്സ് ഓണാക്കി തന്നെ ഗോപി സുന്ദർ ഒരു പോസ്റ്റ് പങ്കിട്ടു. തന്റെ അടുത്ത സുഹൃത്ത് കൂടിയായ മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള ചിത്രങ്ങളാണ് പങ്കുവെച്ചത്. . ഇപ്പോഴിതാ ഈ പോസ്റ്റിന് താഴെ കേട്ടാൽ അറക്കുന്ന രീതിയിലുള്ള കമന്റുകൾ പങ്കുവെയ്ക്കുകയാണ് ചിലർ.

'ഞാൻ ഇതാ പുതിയതായി അവതരിപ്പിക്കുന്നു. ഗായിക പ്രിയ നായർ, താനാരായിലെ സോന ലഡ്കി സോങ്', എന്നാണ് ഗോപി സുന്ദർ കുറിച്ചത്. ഫോട്ടോയിൽ വാഹനത്തിന് മുകളിലിരിക്കുന്ന പ്രിയ നായർക്കൊപ്പം നിൽക്കുന്നതാണ് ചിത്രം. പ്രിയയും ഇതേ ചിത്രം പങ്കിട്ടിട്ടുണ്ട്. എനിക്ക് വളരെ പ്രത്യേകതയുള്ള ഒരാളോടൊപ്പം പാടാൻ അവസരം ലഭിച്ചതിന് നന്ദി, സ്നേഹം എന്നായിരുന്നു പ്രിയയുടെ വാക്കുകൾ.
രണ്ട് പേരുടേയും കമന്റ് ബോക്സുകൾ നിറയെ അസഭ്യവാക്കുകളാണ് ചിലർ പങ്കുവെയ്ക്കുന്നത്. ഓരോ ആഴ്ചയിലും ഓരോ ഇൻട്രൊഡക്ഷൻ ആണല്ലോ, പുരുഷ ഗായകർക്ക് അവസരമില്ലേ, ഗോപി സുന്ദറായി ജനിക്കണം എന്നിങ്ങനെ പോകുന്നു കമന്റുകൾ. ചിലർക്ക് ഗോപി സുന്ദർ അതേ നാണയത്തിൽ മറുപടി നൽകുന്നുണ്ട്.
ഗായിക അമൃത സുരേഷുമായി പിരിഞ്ഞതിന് പിന്നാലെയാണ് ഗോപി സുന്ദറിനൊപ്പമുള്ള പ്രിയ നായരുടെ ചിത്രങ്ങൾ ചർച്ചയായി തുടങ്ങിയത്. പലപ്പോഴും കമന്റ് ബോക്സുകൾ ഓഫാക്കിയായിരുന്നു ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഗോപി സുന്ദറിന്റെ പുതിയ പ്രണയമാണോ മയോനി എന്നായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്. എന്നാൽ ഇതിനെ കുറിച്ചൊന്നും പ്രതികരിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല. അതേസമയം ഇത്തരത്തിലുള്ള പുതിയ ചോദ്യങ്ങൾക്കും ഗോപി സുന്ദറോ മയോനിയോ പ്രതികരിച്ചിട്ടില്ല.
അതേസമയം തനിക്കെതിരെ നടക്കുന്ന ഇത്തരം സൈബർ അധിക്ഷേപങ്ങളോട് നേരത്തേ ഗോപി സുന്ദർ പ്രതികരിച്ചിട്ടുണ്ട്. ഓരോരുത്തരും കാണിക്കുന്നത് അവരുടെ സംസ്കാരമാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞ്. ' ആളുകൾ വിമർശിക്കും. ഓരോ സമയത്തെ മൂഡ് പോലെയാണ് അതിനോട് പ്രതികരിക്കുന്നത്. ചിലപ്പോൾ തോന്നും മറുപടി കൊടുക്കണമെന്ന് അപ്പോഴാണ് പ്രതികരിക്കുന്നത്. പലപ്പോഴും തോന്നുന്നത് പ്രതികരിക്കേണ്ടെന്നാണ്. വിമർശിക്കുന്നവർ ഇനിയും അത് തുടരട്ടെ, അല്ലാണ്ട് എന്ത് പറയാനാണ്. അവരുടെ അവകാശമാണല്ലോ അത്.
ആളുകൾ എന്ത് പറഞ്ഞാലും ഇല്ലെങ്കിലും എന്റെ വീട്ടിൽ അരിയുണ്ട്. അത് ഉള്ളിടത്തോളം കാലം എന്നെ ഇതൊന്നും ബാധിക്കില്ല. ഞാൻ സന്തോഷത്തോടെ ജീവിച്ച് പോകുന്നുണ്ട്. ഒന്നുമില്ലാത്തിടത്ത് നിന്ന് തുടങ്ങിയതാണ്. അതുകൊണ്ട് ഈ കാറ്റിലോ മഴയിലോ ഒന്നും എനിക്കൊന്നും സംഭവിക്കില്ല.ഞാൻ തീയിൽ കുരുത്തതാണ്, വെയിലത്ത് വാടില്ല', എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.












Click it and Unblock the Notifications