Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗോപി സുന്ദറിന്റെ എല്ലാ പോസ്റ്റിലും മയോനിയെ ടാഗ് ചെയ്യുന്നു, അമൃതയെ കാണുന്നില്ലല്ലോ?'; മറുപടി

കൊച്ചി സോഷ്യൽ മീഡിയയിൽ വരുന്ന അധിക്ഷേപ കമന്റുകൾക്കെല്ലാം ചുട്ട ഭാഷയിൽ തന്നെ മറുപടി നൽകുന്ന താരമാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. ഇപ്പോഴിതാ അത്തരത്തിൽ തന്നെ പരിഹസിച്ചുള്ള ഒരു കമന്റിന് മറുപടി നൽകിയിരിക്കുകയാണ് താരം. തന്റെ പുതിയ പോസ്റ്റിന് താഴെ ഗായിക അമൃതയെ തിരക്കിക്കൊണ്ടുള്ള കമന്റിനോടാണ് ഗോപി പ്രതികരിച്ചത്.

അമൃത സുരേഷുമായുള്ള പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ അമൃതയ്ക്കൊപ്പം നിരവധി ഫോട്ടോകൾ ഗോപി സുന്ദർ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി അമൃതയുമായുള്ള ചിത്രങ്ങളൊന്നും ഗോപി സുന്ദർ പങ്കുവെച്ചിരുന്നില്ല. പകരം സ്വന്തം ഫോട്ടോകൾ മാത്രമാണ് താരം പങ്കിടാറുള്ളത്. ഇത്തരത്തിൽ അടുത്തിടെ ഗോപി സുന്ദർ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെയാണ് ഒരാൾ പരിഹസിച്ച് കമന്റ് ഇട്ടത്.

goipo

'മയോനി' എന്ന പേരിലുള്ള പ്രിയ നായരുടെ പ്രൊഫൈൽ അടക്കം അഞ്ച് പേരെ ടാഗ് ചെയ്തായിരുന്നു ചിത്രം. ഇതിന് താഴെയാണ് അമൃതയെ എന്തേ ടാഗ് ചെയ്യാത്തത് എന്ന കമന്റ് ഒരാൾ പങ്കിട്ടത്. 'നിങ്ങൾ ഫോട്ടോ അപ്ലോഡ് ചെയ്യുന്നിടത്തെല്ലാം മയോനിയെ ടാഗ് ചെയ്യുന്നു,അമൃതയെ കാണുന്നില്ല', എന്നായിരുന്നു കമന്റിൽ പറഞ്ഞത്. ഇതിന് മറന്നുപോയി എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. ഇതോടെ മറവിക്ക് വലിയ ചന്ദനാതി എണ്ണ മികച്ചതാണെന്ന കമന്റുകൾ മറ്റ് ചിലർ പങ്കുവെച്ചിട്ടുണ്ട്.

മുൻപ് പ്രിയ നായർ എന്ന പെൺകുട്ടിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കിട്ടതോടെ ഗോപി സുന്ദറിന്റെ പുതിയ പ്രണയമാണിതെന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചകൾ. പ്രിയ ആരെന്ന് പലരും ചോദിച്ചെങ്കിലും ഇതിനോടൊന്നും ഗോപി സുന്ദർ പ്രതികരിച്ചിരുന്നില്ല.

അതേസമയം ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന തലത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഇരുവരും പരസ്പരം അൺഫോളോ ചെയ്തതും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും ഡിലീറ്റ് ചെയ്തതുമെല്ലാമാണ് ഇത്തരം ചർച്ചകൾക്ക് വഴി വെച്ചത്. മുൻപ് ഒരുമിച്ചുള്ള ഫോട്ടോകൾ പങ്കിട്ട് ഇത്തരം വിമർശനങ്ങൾക്ക് ഗോപി മറുപടി നൽകിയെങ്കിലും സദാചാരക്കാർ ഇപ്പോഴും ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഗോപി സുന്ദർ എവിടെയെന്ന ചോദ്യവുമായി അമൃത സുരേഷിന്റെ പോസ്റ്റിലും കമന്റുകൾ ഉണ്ടായിരുന്നി. മകൾ പാപ്പുവിന്റെ ജന്മദിനാഘോഷത്തില്‍ നിന്നുമുള്ള ചിത്രങ്ങൾ അമൃത പങ്കിട്ടിരുന്നു. ഇതിന് താഴെയായിരുന്നു കമന്റുകൾ ഉയർന്നത്. എന്നാൽ ഇതിനോട് അമൃതയും പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+