Get Updates
Get notified of breaking news, exclusive insights, and must-see stories!

5 മണിക്കൂർ! എന്തായാലും ​ഗോപി സുന്ദറിന്റെ ആ മുന്നറിയിപ്പിൽ എല്ലാവരും ഒന്നുപതറി, അതല്ലേ ഈ മൗനം!

പലപ്പോഴും വിവാദങ്ങളിൽ പെട്ടുപോകുന്ന വ്യക്തിയാണ് ഗോപി സുന്ദർ. അദ്ദേഹം സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റ് ഇട്ടാലും നെഗറ്റീവ് കമന്റുമായി ചിലർ എത്താറുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും കഴിവ് തെളിയിച്ച സംഗീത സംവിധായകനാണ്. എന്നാൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതത്തെ പരിഹസിച്ചും കുറ്റപ്പെടുത്തിയും നിരവധിപേർ എത്താറുണ്ട്.

ധാരാളം സ്ത്രീ സുഹൃത്തുക്കൾ ഉള്ള ഗോപി സുന്ദർ അവർക്കൊപ്പം ഉള്ള ഫോട്ടോസ് സോഷ്യൽ മീഡയയിൽ പങ്കുവെച്ചാൽ വളരെ മോശം കമന്റുമായി ആളുകൾ എത്താറുണ്ട്. ചില കമന്റുകൾ അദ്ദേഹം മറുപടിയും നൽകാറുണ്ട്. എന്നാൽ ഇന്ന് വളരെ മനോഹരമായ ഒരു ഫോട്ടോയാണ് ഗോപി സുന്ദർ പങ്കുവെച്ചത്.

dd

അമ്മമ്മയ്ക്കും അമ്മയ്ക്കും ഒപ്പമുള്ള ഫോട്ടോയാണ് അദ്ദേഹം പങ്കുവെച്ചത്. പതിവ് പോലെ മോശം കമന്റുകൾ ഈ ചിത്രത്തിനും വരുമോ എന്ന ആശങ്ക ഒരു ആരാധിക പങ്കുവെച്ചിരുന്നു. ഇതിന് ഗോപി സുന്ദർ മറുപടി നൽകിയിട്ടുണ്ട്.

gopi sundar

ഇതിലിനി മോശം കമന്റു ഇടാൻ വരുന്നവൻ ഒരു നിമിഷം സൈബർ ക്രൈം സ്റ്റേഷൻ ഓർക്കും എന്നാണ് കമന്റിന് മറുപടിയായി മോശം കമന്റ് ഇട്ടാൽ ഇട്ടവന് 5 മണിക്കൂറുനുള്ളിൽ‌ സൈബർ സെൽ അറസ്റ്റ് ഉറപ്പാണ് എന്നാണ് ​ ​ഗോപി സുന്ദർ മറുപടി നൽകിയത്. നിരവധിപേരാണ് പോസ്റ്റിന് കമന്റുമായി എത്തുന്നത്.

ഇതിൽ മോശം കമന്റ്‌ എന്തിനു ഇടണം.പോയി പണി നോക്കാൻ പറയൂ അത്തരം ആളുകളോട്, വായിൽ തോന്നിയ വിവരക്കേട് പറയുന്നവർക്ക് നല്ല ശ്വാസം മുട്ടൽ തോന്നുന്നുണ്ടാവും ...... എന്തായാലും ഇത് വളരെ നല്ല ഒരു പോസ്റ്റ് തന്നെ ...... നമുക്ക് വേണ്ടി ജീവിക്കുന്നതിനൊപ്പം തന്നെ ഇതുപോലെ നമ്മുടെ കുടുംബത്തെ നമ്മോടൊപ്പം ചേർത്ത് നിർത്തുന്നതും വളരെ നല്ല കാര്യമാണ്. ഇതിൽ എന്തായാലും ഒരുത്തനും തെറി വിളിക്കില്ല ഗോപിയെ! ഒരു സൈക്കാലൊടിക്കൽ മൂവമെന്റ് എന്നിങ്ങനെ പോകുന്നു കമന്റുകൾ.

കഴിഞ്ഞ ദിവസവും ​ഗോപി സുന്ദർ ഒരു പോസ്റ്റ് ഇട്ടിരുന്നു. വളർത്തുനായക്കൊപ്പം ഉള്ള ഫോട്ടോയാണ് ഇട്ടത്. കല്യാണ് എന്നാണ് നായയുടെ പേര്.
ആരുടെ കൂടെ ഫോട്ടോയിട്ടാലും അവരെയെല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖമില്ലാത്ത കമന്റോളികൾക്കും നന്ദി, ഇവളാണ് എന്റെ കല്യാണി എന്നായിരുന്നു ​ഗോപി സുന്ദർ കുറിച്ചത്. അടിക്കാൻ കൊതിയുള്ള ഫ്രസ്റ്ററേട്ടഡ് കമന്റോളികൾ ഇവിടെ അടിച്ചാൽ ഈ കൊതുകെങ്കിലും ചാവും, അങ്ങനെയെങ്കിലും നിങ്ങളുടെ ഫ്രസ്ട്രേഷൻ തീരട്ടെ എന്നായിരുന്നു കമന്റ്.

അഭയ് ചിന്മായിമായുള്ള ലിവിം​ഗ് ടു​ഗദർ അവസാനിപ്പിച്ചപ്പോഴും അമൃത സുരേഷുമായുള്ള ലിവിം​ഗ് ടു​ഗദർ അവസാനിപ്പിച്ചപ്പോഴും ​ഗോപി സുന്ദറിനെതിരെ വിമർശനം ഉയർന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+