Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടുകാരിയോടൊപ്പമുള്ള പുതിയ ചിത്രവുമായി ഗോപി സുന്ദർ: പക്ഷെ ആ പഴയ കളികള്‍ നടക്കില്ല, പൂട്ടിട്ടു

മലയാളികള്‍ എന്നും ഓർത്തുവെക്കപ്പെടുന്ന ഒരു പിടി ഗാനങ്ങള്‍ അണിയിച്ചൊരുക്കിയിട്ടുള്ള സംഗീത സംവിധായകനാണ് ഗോപി സുന്ദർ. മലയാളത്തില്‍ മാത്രമല്ല, തമിഴും തെലുങ്കും കന്നഡയും അടങ്ങുന്ന മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും നിരവധി ഹിറ്റുകളുള്ള സംഗീത സംവിധായകനാണ് ഗോപി സുന്ദർ. ഔസേപ്പച്ചന്റെ ശിഷ്യനായി ചലച്ചിത്രം സംഗീത സംവിധാന മേഖലയിലേക്ക് കടന്ന് വന്ന കലാകാരന്‍ കൂടിയാണ് അദ്ദേഹം.

1983 എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് 2015 ലെ മികച്ച സംഗീതജ്ഞനുള്ള ദേശീയ അവാർഡും ഗോപി സുന്ദർ കരസ്ഥമാക്കി. ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കരിയറില്‍ അഭിമാനകരമായ പല നേട്ടങ്ങളും സ്വന്തമാക്കുന്നതിനോടൊപ്പം തന്നെ അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും പലപ്പോഴും വാർത്തകളില്‍ ഇടം പിടിക്കാറുണ്ട്.

gopi-sundhar-

നിരന്തരം സൈബർ ആക്രമണങ്ങളുടെ ഇരയാകുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ ഏത് തരത്തിലുള്ള ചിത്രം പങ്കുവെച്ചാലും അതിനെല്ലാം താഴെ പങ്കാളികളുമായി ബന്ധപ്പെടുത്തിയ അധിക്ഷേപങ്ങള്‍ ഒരു വിഭാഗം സ്ഥിരമായി അദ്ദേഹത്തിനെതിരെ നടത്തി വരുന്നു. ഗായികമാരായ അഭയ ഹിരണ്‍മയി, അമൃത സുരേഷ് തുടങ്ങിയവരുമായുള്ള ഗോപി സുന്ദറിന്റെ പ്രണയങ്ങളും ജീവിതവുമെല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചാ വിഷയമായിട്ടുണ്ട്.

ഈ ബന്ധങ്ങള്‍ പിരിഞ്ഞ ശേഷം ഗോപി സുന്ദർ ഏതെങ്കിലും പെണ്‍ സുഹൃത്തുക്കളുമായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാല്‍ അതിലെല്ലാം വളരെ മോശമായ രീതിയിലുള്ള കമന്റുകളായിരുന്നു നിറഞ്ഞു കൊണ്ടിരുന്നത്. അധിക്ഷേപവും സദാചാരണ ആക്രമണങ്ങളും പരിഹാസങ്ങളും അതിര് വിട്ടപ്പോള്‍ അതിനെതിരെ ഗോപി സുന്ദർ തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു.

അടുത്തിടെ മയോനി ( പ്രിയ നായർ) എന്ന യുവതിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചതിന് ശേഷം ഗോപി സുന്ദറിന് മാത്രമല്ല, ആ പെൺകുട്ടിക്കും രൂക്ഷമായ സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങളില്‍ സഹികെട്ടതുകൊണ്ടാകാം പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചപ്പോള്‍ കമന്റ് ബോക്സ് പൂട്ടിയിട്ടിരിക്കുകയാണ് ഗോപി സുന്ദർ.

മറ്റൊരു സുഹൃത്തിനൊപ്പമുള്ള ചിത്രമാണ് ഗോപി സുന്ദർ പുതുതായി പങ്കുവെച്ചിരിക്കുന്നത്. ഗ്രീനി ഡേ എന്ന ക്യാപ്‌ഷനോടെ ആദ്യം സ്റ്റോറിയയാണ് സുഹൃത്തിനൊപ്പമുള്ള ചിത്രം ഗോപി സുന്ദർ ഷെയർ ചെയ്തത്. പിന്നീട് പോസ്റ്റായി മറ്റൊരു ചിത്രവും പങ്കുവെച്ചു. ആളെ ടാഗ് ചെയ്യാതെ ആയിരുന്നു ആദ്യം ചിത്രം പങ്കുവെച്ചതെങ്കിലും പിന്നീട് ആളെ ടാഗ് ചെയ്യുകയും ചെയ്തു. തങ്കപ്പന്‍ ലവ് എന്ന അടിക്കുറിപ്പും താരം നല്‍കിയിരിക്കുന്നു. ഇരുവരുടേയും കൂടെ വളർത്തുനായയുമുണ്ട് ചിത്രത്തില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+