Get Updates
Get notified of breaking news, exclusive insights, and must-see stories!

'നാണംകെട്ടവൻ എന്ന് വിളിക്കുമ്പോൾ തോന്നുന്നത്..എന്നെ പോലെ ജീവിക്കൂ'; വായടപ്പിച്ച് ഗോപി സുന്ദർ

വ്യക്തി ജീവിതത്തിന്റെ പേരിൽ വളരെ അധികം വിമർശനങ്ങൾ നേരിടുന്ന വ്യക്തിയാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. പലപ്പോഴും സോഷ്യൽ മീഡിയ പേജുകളിലൂടെ കടുത്ത സൈബർ അധിക്ഷേപം താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരം അധിക്ഷേപങ്ങൾക്ക് മറുപടി നൽകുകയാണ് ഗോപി സുന്ദർ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രതികരണം.

'ആളുകൾ തങ്ങളുടെ യഥാർത്ഥ്യ സ്വഭാവം മറച്ചുപിടിച്ച് മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി അഭിനയിക്കും. പക്ഷേ, ഞാൻ അങ്ങനെ അഭിനയിക്കില്ല. ഞാൻ ഞാനായിട്ടാണ് ജീവിക്കുന്നത്. ആളുകൾ എന്നെ 'നാണംകെട്ടവൻ' എന്ന് വിളിക്കുമ്പോൾ അഭിമാനത്തോടെ ഞാനത് സ്വീകരിക്കും. ആദത്തിന്റെയും ഹവ്വയുടെയും കഥയിൽ അവരുടെ അനുസരണക്കേട് അവരെ ലജ്ജിതരാക്കുകയും ഒളിച്ച് നിൽക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. യഥാർത്ഥത്തിൽ സത്യസന്ധമായി ജീവിക്കാൻ സൃഷ്ടിക്കപ്പെട്ടവരാണ് അവർ. ബൈബിൾ പറയുന്നതുപോലെ, 'സത്യം നിങ്ങളെ സ്വതന്ത്രരാക്കും' (യോഹന്നാൻ 8:32). സത്യവും സത്യസന്ധതയുമാണ് നാട്യത്തേക്കാൾ ദൈവം വിലമതിക്കുന്നത് .

gopi2

ധൈര്യമുണ്ടെങ്കിൽ എന്നെപ്പോലെ ജീവിക്കൂ. നമുക്ക് ഒരു ജീവിതമേ ഉള്ളൂ. അത് പൂർണമായി ജീവിക്കൂ. മറ്റുള്ളവരെ അവരുടെ ജിവിതം ജീവിക്കാൻ അനുവദിക്കൂ. എപ്പോഴും അനുമതിയെ മാനിക്കുക, സന്തോഷമായിരിക്കൂ, റിയൽ ആയിരിക്കൂ, എല്ലാവർക്കും പുതുവത്സരാശംസകൾ', ഗോപി സുന്ദർ കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയത്. താരത്തിന്റെ ഈ രീതിയെ അഭിനന്ദിക്കുന്നുവെന്നാണ് പലരും കുറിച്ചിരിക്കുന്നത്.

ചില കമന്റുകൾ ഇങ്ങനെ-'ഗോപി,ഇതേ കാര്യം ഞാൻ ഇന്നലെ ചിന്തിച്ചു. നിങ്ങൾക്ക് വേണമെങ്കിൽ എല്ലാം രഹസ്യം ആക്കി വയ്ക്കാം, പക്ഷേ അങ്ങനെ അല്ല എല്ലാ വിമർശനങ്ങളും നേരിട്ട് നിങ്ങൾ നിങ്ങളായി തന്നെ സമൂഹത്തിന്റെ മുന്നിൽ ജീവിക്കുന്നു. ഞാൻ ഇങ്ങനെ ആണ് ഭായി എന്നുള്ള attitude ൽ. ഞാനും നിങ്ങളെ വിമർശിച്ചിട്ടുണ്ട്. ഇന്നലെ ഞാൻ നിങ്ങൾക്ക് ദുരന്തം എന്നാണ് കമന്റ്‌ ഇട്ടത് . ഗോപി ഞാൻ നിങ്ങളുടെ ആത്മധൈര്യത്തെ പ്രശംസിക്കുന്നു.നിങ്ങളുടെ ജീവിതം ഒരു തുറന്ന പുസ്തകം പോലെ ആണ്. അതുകൊണ്ട് ആണല്ലോ എന്നെ പോലുള്ള വിമർശകർ കല്ലെറിയാൻ വരുന്നത്. നിങ്ങളെ ഞാൻ മനസ്സിലാക്കി. സന്തോഷമായി ജീവിക്കുക. ആശംസകൾ'.

'ഇത് നിങ്ങളുടെ ജീവിതമാണ് നിങ്ങൾക്ക് എങ്ങനെ വേണേൽ ജീവിക്കാം അതു നിങ്ങളുടെ മാത്രം സ്വാതന്ത്ര്യമാണ്. മറ്റുള്ളവരുടെ ജീവിതത്തിൽ കടന്നു കയറി കുറ്റവും കുറവും കണ്ടുപിടിക്കൽ പരിഷ്ക്യത സമൂഹത്തിനു യോജിച്ചതല്ല..ആദ്യം അവനവന്റെ കാര്യവും സ്വന്തം കുടുബത്തിന്റെ കാര്യവും നോക്ക്..മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാൻ എന്താ ഉത്സാഹം മലയാളികളിൽ മാത്രമേ ഇത്തരമൊരു മോശം മനോസ്ഥിതി ഞാൻ കണ്ടിട്ടുള്ളു', മറ്റൊരാൾ കമന്റിൽ പറഞ്ഞു.

ഇതു നിങ്ങളുടെ ജീവിതമാണ് നിങ്ങൾക്ക് എങ്ങനെ വേണേൽ ജീവിക്കാം അതു നിങ്ങളുടെ മാത്രം സ്വാതന്ത്ര്യമാണ്..മറ്റുള്ളവരുടെ ജീവിതത്തിൽ കടന്നു കയറി കുറ്റവും കുറവും കണ്ടുപിടിക്കൽ പരിഷ്ക്യത സമൂഹത്തിനു യോജിച്ചതല്ല..ആദ്യം അവനവന്റെ കാര്യവും സ്വന്തം കുടുബത്തിന്റെ കാര്യവും നോക്ക്..മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാൻ എന്താ ഉത്സാഹം മലയാളികളിൽ മാത്രമേ ഇത്തരമൊരു bad mentality ഞാൻ കണ്ടിട്ടുള്ളു..

ഗോപി,ഇതേ കാര്യം ഞാൻ ഇന്നലെ ചിന്തിച്ചു. നിങ്ങൾക്ക് വേണമെങ്കിൽ എല്ലാം രഹസ്യം ആക്കി വയ്ക്കാം, പക്ഷേ അങ്ങനെ അല്ല എല്ലാ വിമർശനങ്ങളും നേരിട്ട് നിങ്ങൾ നിങ്ങളായി തന്നെ സമൂഹത്തിന്റെ മുന്നിൽ ജീവിക്കുന്നു. ഞാൻ ഇങ്ങനെ ആണ് ഭായി എന്നുള്ള attitude ൽ. ഞാനും നിങ്ങളെ വിമർശിച്ചിട്ടുണ്ട്. ഇന്നലെ ഞാൻ നിങ്ങൾക്ക് ദുരന്തം എന്നാണ് കമന്റ്‌ ഇട്ടത് 😆. ഗോപി ഞാൻ നിങ്ങളുടെ ആത്മധൈര്യത്തെ പ്രശംസിക്കുന്നു.നിങ്ങളുടെ ജീവിതം ഒരു തുറന്ന പുസ്തകം പോലെ ആണ്. അതുകൊണ്ട് ആണല്ലോ എന്നെ പോലുള്ള വിമർശകർ കല്ലെറിയാൻ വരുന്നത്. നിങ്ങൾ ഞാൻ മനസ്സിലാക്കി. സന്തോഷമായി ജീവിക്കുക. ആശംസകൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+