Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗോപി അണ്ണാ, ഇതെങ്ങനെ സാധിക്കുന്നു'; സുഹൃത്തിനൊപ്പം ഫോട്ടോയുമായി ഗോപി സുന്ദർ..കടുത്ത അധിക്ഷേപം, കമന്റുകൾ

സംഗീത സംവിധയാകൻ ഗോപി സുന്ദറിനെ പോലെ വ്യക്തി ജീവിതത്തിന്റെ പേരിൽ ഇത്രയേറെ സൈബർ ആക്രമണങ്ങൾക്ക് വിധേയനായ മറ്റൊരു സെലിബ്രിറ്റി ഉണ്ടാകില്ല. ആദ്യ ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് ഗായിക അഭയ ഹിരൺമയിയുമായി ലിവ് ഇൻ റിലേഷൻഷിപ്പിലായത് മുതൽ ഗോപി സുന്ദറിനെതിരെ സൈബർ ലോകം അധിക്ഷേപം ചൊരിയുന്നുണ്ട്. പിന്നീട് ഈ ബന്ധം അവസാനിപ്പിച്ച് ഗായിക അമൃത സുരേഷുമായി ലിവ് ഇൻ റിലേഷൻ തുടങ്ങിയപ്പോഴും സൈബർ ലോകത്തെ സദാചാരക്കാർ അടങ്ങിയിരുന്നില്ല. തലങ്ങും വിലങ്ങും അവർ ഗോപി സുന്ദറിനെ ആക്ഷേപിച്ചുകൊണ്ടേയിരുന്നു.

അമൃതയുമായി പിരിഞ്ഞതിന് പിന്നാലെ സുഹൃത്ത് മയോണിക്കൊപ്പം ചിത്രം പങ്കിട്ടപ്പോഴും ഗോപി സുന്ദറിനെ വിടാൻ ഇക്കൂട്ടർ ഒരുക്കമായിരുന്നില്ല. ഇതരത്തിൽ ഏത് സ്ത്രീകൾക്കൊപ്പം ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കിട്ടാലും ഗോപി സുന്ദറിനെ അധിക്ഷേപിക്കുകയാണ് ചിലർ. ഇപ്പോഴിതാ ഗോപി സുന്ദറിന്റെ പുതിയ ചിത്രങ്ങൾക്കെതിരേയും അധിക്ഷേപ പെരുമഴയാണ്. കേട്ടാലറയ്ക്കുന്ന കമന്റുകളും പരിഹാസങ്ങളുമാണ് പോസ്റ്റിന് താഴെ ഉയരുന്നത്.

gopinew2-172

മോഡൽ ഷിനു പ്രേമാണ് ഗോപി സുന്ദറിനെ ടാഗ് ടെയ്ത് ചിത്രങ്ങൾ പങ്കുവെച്ചത്. 'തകർന്ന വേലികൾ കാണാതെ നിങ്ങളുടെ പൂന്തോട്ടത്തിെ പൂക്കളെ ആരാധിക്കുന്നവനാണ് നിങ്ങളുടെ യഥാർത്ഥ സുഹൃത്ത്' എന്ന വരികളോടെയാണ് ഷിനുവിന്റെ പോസ്റ്റ്. മൈഗുരു, റെസ്പെക്റ്റ്, ലൈഫ്, ഷൂട്ട് തുടങ്ങിയ ടാഗുകളും ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ പലർക്കും അറിയേണ്ടത് ഷിനു ഗോപി സുന്ദറിന്റെ ആരാണെന്നാണ്. എങ്ങനെയാണ് ഇങ്ങനെ പുതിയ ബന്ധങ്ങൾ ഉണ്ടാക്കുന്നതെന്നുള്ള പരിഹാസ കമന്റുകളും ശക്തമാണ്. സാധാരണനിലയിൽ പരിഹാസങ്ങൾക്കും അധിക്ഷേപങ്ങൾക്കുമെതിരെ അതേ ഭാഷയിൽ തന്നെ ചുട്ട മറുപടികൾ ഗോപി സുന്ദർ നൽകാറുണ്ട. എന്നാൽ പുതിയ പോസ്റ്റിനെതിരായ സൈബർ ആക്രമണത്തിൽ ഇതുവരെ താരം പ്രതികരിച്ചിട്ടില്ല.

അമൃത സുരേഷ്-ബാല വിവാദത്തിൽ അമൃതയെ പിന്തുണച്ചതിനും നേരത്തേ ഗോപി സുന്ദറിനെതിരെ ചിലർ രംഗത്തെത്തിയിരുന്നു. 'നീ ശക്തയായ സ്ത്രീയാണ് ,കരുത്തുറ്റ അമ്മയായി നിലകൊള്ളൂ', എന്നായിരുന്നു അമൃതയുടെ ഫേസ്ബുക്ക് കുറിപ്പിന് കീഴെ ഗോപി സുന്ദർ കുറിച്ചത്. അമൃതയെ ഉപേക്ഷിച്ചയാളാണ് ഉപദേശിക്കുന്നത് എന്ന മട്ടിലുള്ളതായിരുന്നു അധിക്ഷേപങ്ങൾ. അമൃത സുരേഷുമായുള്ള ബന്ധത്തിന് എന്ത് സംഭവിച്ചുവെന്ന് ഗോപി സുന്ദർ ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. അമൃതയും കാരണം വ്യക്തമാക്കിയിരുന്നില്ല. എന്നാൽ ബാല വിവാദം ഉയർന്നതിന് പിന്നാലെ ഒത്തുപോകാൻ സാധിക്കാത്തതിനാൽ പരസ്പര സമ്മതത്തോടെ പിരിയുകയായിരുന്നുവെന്നാണ് അമൃത സുരേഷ് വ്യക്തമാക്കിയത്.

അതേസമയം ഗോപി സുന്ദർ വളരെ മാന്യമായിട്ടായിരുന്നു ബന്ധം പിരിഞ്ഞതെന്ന് അമൃതയുടെ സുഹൃത്തുക്കളും സഹോദരി അഭിരാമിയും വ്യക്തമാക്കിയിരിക്കുന്നു. ഒത്തുപോകാൻ സാധിക്കാത്തതിനാൽ പിരിഞ്ഞതാണ്. അല്ലാതെ തർക്കം പിടിച്ച് ബന്ധം അവസാനിപ്പിച്ചതല്ലെന്നായിരുന്നു അഭിരാമി വ്യക്തമാക്കിയത്. ഗോപി സുന്ദറിന്റെ മാതാപിതാക്കളുമായി തങ്ങൾക്ക് ഇപ്പോഴും നല്ല ബന്ധമുണ്ടെന്നും അഭിരാമി പറഞ്ഞിരുന്നു.

അതിനിടെ വിവാഹമോചനം നേടി വർഷങ്ങൾ കഴിഞ്ഞെങ്കിലും നടൻ ബാല തന്റെ മുൻഭാര്യയായ അമൃത സുരേഷിനെതിരെ നിരന്തരം രംഗത്തെത്തുകയാണ്. തന്റെ മകളെ കാണാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് അമൃതയ്ക്കെതിരെ അടുത്തിടേയും ബാല വിമർശനം ഉയർത്തിയിരുന്നു. തുടർന്ന് കടുത്ത ഭാഷയിലായിരുന്നു ബാലയ്ക്കെതിരെ മകൾ അവന്തികയും അമൃതയും പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+