ഗോപി സുന്ദറിന്റെ ആ പ്രവർത്തി ഞെട്ടിച്ചു, ബഹുമാനം തോന്നി: പുതിയ കാമുകിയാണോ എന്നൊക്കെ ചോദ്യമുണ്ട്: ഷിനു പ്രേം
നിരവധി പെണ്‍ സുഹൃത്തുക്കളുള്ള കലാകാരനാണ് ഗോപി സുന്ദർ. പലപ്പോഴായി പല സുഹൃത്തുക്കളുമായുള്ള ഫോട്ടോകള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അപ്പോഴോക്കെ രൂക്ഷമായ രീതിയിലുള്ള പ്രതികരണമാണ് ആളുകള്‍ ഗോപി സുന്ദറിനും ഫോട്ടോയിലുള്ള ആ സ്ത്രീക്കെതിരെ നടത്താറുള്ളത്. വളരെ വ്യക്തിപരമായ രീതിയുള്ള അധിക്ഷേപങ്ങള്‍ വരെ ഇത്തരത്തില്‍ സംഭവിക്കാറുണ്ട്.
അടുത്തിടെ ഫാഷന്‍ മോഡലായ ഷിനു പ്രേം ഗോപി സുന്ദറിനോടൊപ്പമുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചപ്പോഴും കഥ മറ്റൊന്നായിരുന്നില്ല. ഒരു വിഭാഗം ആളുകള്‍ ആരാണ് ഷിനു പ്രേം എന്ന് തിരഞ്ഞപ്പോള്‍ മറ്റ് ചിലർ ട്രോളുകളും അധിക്ഷേപങ്ങളുമായി പതിവ് രീതി തുടർന്ന്. അപ്പോഴും നല്ല രീതിയില്‍ പ്രതികരിച്ചവരുണ്ടായിരുവെന്നത് വിസ്മരിക്കാനും പാടില്ല.

എന്നാല്‍ ഇത്തരം വിമർശനങ്ങളില്‍ വലിയ രീതിയില്‍ സങ്കടപ്പെട്ടിരിക്കുന്ന ആളല്ല താനെന്നാണ് മനോരമ ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഷിനു പ്രേം പറയുന്നത്. 'അഭിനയം എന്ന തന്റെ ലക്ഷ്യം മുന്‍ നിർത്തിയാണ് മുന്നോട്ട് പോകുന്നത്. അതിന് ഇടയില്‍ അഭിനന്ദനങ്ങളില്‍ മതിമറന്ന് ആനന്ദിക്കാനോ വിമർശനങ്ങളില്‍ വലിയ തോതില്‍ സങ്കടപ്പെടിരിക്കുന്ന ശീലമോ തനിക്കില്ല' അഭിമുഖത്തില്‍ ഷിനു പ്രേം പറയുന്നു.
അഭിമുഖത്തില്‍ ഗോപി സുന്ദറിനെ പരിചയപ്പെട്ടതിനെക്കുറിച്ചും ഷിനു പ്രേം വ്യക്തമാക്കുന്നുണ്ട്. ആലപ്പുഴയില്‍ ഗോപി സുന്ദറിന് ഒരു സ്റ്റേകേഷനുണ്ട്. ആ സ്ഥാപനത്തിന്റെ പ്രമോഷന്‍ ഷൂട്ടിനായി പോയിരുന്നു. അപ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. അവിടെയെത്തിയ ഞങ്ങള്‍ക്ക് ഹൃദ്യമായ സ്വീകരണമായിരുന്നു അവർ നല്‍കിയത്.
അവിടെ വെച്ച് ഒരുമിച്ചായിരുന്നു ബ്രേക്ക് ഫാസ്റ്റ് കഴിച്ചത്. ഞാന്‍ മധുരമില്ലാത്ത കോഫി മതിയെന്ന് പറഞ്ഞപ്പോള്‍ കഴിക്കുന്നതിന് ഇടയില്‍ തന്നെ അദ്ദേഹം അടുക്കളയില്‍ പോയി ആ കുട്ടിക്ക് മധുരമില്ലാത്ത കോഫിയാണ് വേണ്ടിയതെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ആ പെരുമാറ്റം എന്നെ ഞെട്ടിച്ചു. ഗോപി സുന്ദറിനെപ്പോലെ ഒരു പ്രതിഭയില്‍ നിന്നും അത്തരമൊരു പ്രവർത്തി പ്രതീക്ഷിച്ചിരുന്നില്ലെന്നും ഷിനു വ്യക്തമാക്കുന്നു
സോഷ്യല്‍ മീഡിയയിലെ പോസ്റ്റിലൂടെ ഒരാളെ വിലയിരുത്തുന്നത് ശരിയല്ല. ആലപ്പുഴയിലെ സ്റ്റേകേഷനില്‍ സാധാരണക്കാരായ നിരവധി കുട്ടികള്‍ക്ക് അദ്ദേഹം സംഗീത പരിശീലനം നല്‍കുന്നു. അത്തരം ഒരുപാട് ക്രിയാത്മകമായ കാര്യങ്ങല്‍ ചെയ്യുന്നു. ഇതെല്ലാം കണ്ടിട്ട് അദ്ദേഹത്തിനോട് വളരെ അധികം ബഹുമാനം തോന്നി. അതുകൊണ്ടാണ് അദ്ദേഹത്തിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചത്.
ഫോട്ടോയ്ക്ക് പോസിറ്റീവ് കമന്റുകള്‍ക്ക് ഒപ്പം തന്നെ നെഗറ്റീവ് കമന്റുകളും വരുന്നുണ്ട്. എല്ലാം ഞാന്‍ കാണാറുണ്ടെങ്കിലും നെഗറ്റീവുകളൊന്നും ഞാന്‍ ഉള്ളിലേക്ക് എടുക്കാറില്ല. ലക്ഷ്യത്തില്‍ തന്നെ കേന്ദ്രീകരിച്ച് മുന്നോട്ടു പോകുകയാണ് ഞാന്‍. എപ്പോഴും എഴുതാപ്പുറങ്ങള്‍ വായിക്കുന്നവർ സോഷ്യല്‍ മീഡിയയിലുണ്ടാകും. ഞാന്‍ പുതിയ കാമുകയാണോ, സംഗീതം പഠിക്കാന്‍ പോയതാണോ അത്തരത്തില്‍ പല കാര്യങ്ങളും ആളുകള്‍ സങ്കല്‍പ്പിച്ച് എഴുതുന്നുണ്ടെന്നും ഷിനു മനോരമയുടെ അഭിമുഖത്തില്‍ പറയുന്നു.
മമ്മൂട്ടി , മോഹന്‍ലാല്‍ തുടങ്ങി യുവനിരയിലെ താരങ്ങള്‍ക്കെല്ലാമൊപ്പം അഭിനയിക്കാന്‍ അതിയായ ആഗ്രഹമുണ്ട്. പൃഥ്വിരാജിനൊപ്പം അഭിനയിക്കുക എന്നതാണ് വലിയ സ്വപ്നം. കുട്ടിക്കാലം മുതല്‍ തന്നെ പൃഥ്വിരാജിന്റെ ആരാധികയാണ്. സിനിമയോടൊപ്പം തന്നെ അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍, സ്റ്റൈയില്‍, ആറ്റിറ്റ്യൂഡ് എന്നിവയെല്ലാം വളരെ ഇഷ്ടമാണ്. അതായത് ഒരു ഫാന്‍ ഗേളാണ്.
തുടക്കക്കാരിയെന്ന നിലയില്‍ ലഭിക്കുന്ന ഏത് വേഷവും സ്വീകരിക്കേണ്ടി വരും. എങ്കിലും നമുക്ക് പെർഫോമന്‍സ് ചെയ്യാന്‍ സാധ്യതയുള്ള വേഷം ലഭിക്കുകയാണെങ്കില്‍ സന്തോഷം. അത് ഏത് വേഷമായാലും ചെയ്യും. ശരീരപ്രദർശനത്തിന് വേണ്ടി മാത്രമുള്ള ഗ്ലാമർ വേഷങ്ങളോട് താല്‍പര്യമില്ല. മറിച്ച് കഥാപാത്രം ആവശ്യപ്പെടുന്നതിന് അനുസരിച്ചുള്ള വസ്ത്ര ധാരണം നടത്താനാണ് ഇഷ്ടമെന്നും ഷിനു പ്രേം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications