Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആര് ആരെ ചതിച്ചു','പ്രിയ' ചർച്ച, ഗോപി സുന്ദറിനെ വിടാതെ കമന്റുകൾ; മറുപടിയുമായി താരം

കൊച്ചി: സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണം നേരിടുന്ന സെലിബ്രിറ്റി താരങ്ങളിൽ ഒരാളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. താരത്തിന്റെ ആദ്യ വിവാഹം, ഗായിക അഭയ ഹിരൺമയിയുമായുള്ള ലിവിഗ് ടുഗേദർ, ഗായിക അമൃത സുരേഷുമായുള്ള പ്രണയം ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ.

എന്നാൽ സ്വകാര്യ ജീവിതത്തെ കുറിച്ച് ഉയരുന്ന കടുത്ത വിമർശനങ്ങൾക്ക് ചുട്ടഭാഷയിൽ തന്നെ താരം മറുപടി നൽകാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഗോപി സുന്ദർ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

gopipriya-

ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന തലത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഇരുവരും പരസ്പരം അൺഫോളോ ചെയ്തതും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും ഡിലീറ്റ് ചെയ്തതുമെല്ലാമാണ് ഇത്തരം ചർച്ചകൾക്ക് വഴി വെച്ചത്. എന്നാൽ വിമർശകരുടെ വായടിപ്പിച്ച് ഒരുമിച്ചുള്ള ചിത്രങ്ങൾ ഇരുവരും പങ്കുവെച്ചെങ്കിലും അതൊന്നും ചില സദാചാരക്കാരെ 'ആശ്വസിപ്പിച്ചിട്ടില്ല'.

ഇതിനിടയിൽ കഴിഞ്ഞ ദിവസം ഗോപി സുന്ദർ പ്രിയ നായർ എന്ന പെൺകുട്ടിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കിട്ടതോടെ ഗോപി സുന്ദറിന്റെ പുതിയ പ്രണയമാണിതെന്ന തരത്തിലുള്ള ചർച്ചകളും ഉയർന്നു. ഇടക്ക് ഉസ്താദ് ഹോട്ടലിൽ എത്തിയപ്പോൾ ഉള്ള ചിത്രത്തിൽ പ്രിയയെ ടാഗ് ചെയ്തതാണ് ചർച്ചകൾക്ക് കാരണമായത്. ചിലർ കിണഞ്ഞ് പരിശ്രമിച്ചിട്ടും പ്രിയ ആരാണെന്ന് കണ്ടെത്താനാകാത്തതിന്റെ നിരാശ പങ്കുവെയ്ക്കുകയും ഗോപി സുന്ദറിനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. പതിവ് രീതിയിൽ തന്നെ അവനവന്റെ പണി നോക്കൂവെന്നായിരുന്നു ഇതിന് ഗോപി സുന്ദർ നൽകിയ മറുപടി.

എന്നാൽ ഉത്തരം കിട്ടാതെ ഗോപി സുന്ദറിനെ വിടില്ലെന്ന മട്ടിലാണ് ചിലർ. ഗോപി സുന്ദർ പങ്കുവെയ്ക്കുന്ന എല്ലാ ഫോട്ടോകൾക്ക് താഴെയും ഇത് സംബന്ധിച്ച് കമന്റുകൾ നിറയുന്നുണ്ട്. പുതിയ പ്രണയമായല്ലേ, ചതിച്ചല്ലേ ഇങ്ങനെ പോകുന്നു കമന്റുകൾ.

എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നുവെന്ന വരികളോടെ ഗോപി സുന്ദർ ഇന്ന് പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെയും സദാചാരക്കാർ കമന്റുമായി എത്തി. എന്നാൽ ഇവർക്ക് ചുട്ടമറുപടി തന്നെ ഗോപി സുന്ദർ നൽകി. നിഷ എന്നയാൾ പങ്കിട്ട കമന്റിന് താഴെയാണ് ഗോപി സുന്ദർ പ്രതികരിച്ചത്.

'ആര് ആരെയാ ചതിച്ചത്? നിങ്ങളോട് ആരെങ്കിലുംവന്നു ഏതെങ്കിലും ചതിയുടെ കഥ പറഞ്ഞോ. ഇടപെടാൻ പറഞ്ഞോ? സഹായം തേടിയോ? ഈ അറിയാത്ത കാര്യത്തിനെക്കുറിച്ച് എങ്ങനെയാണ് ഇങ്ങനെ ഊഹിച്ചു ഇത്രയും ക്രിയേറ്റിവ് ആയി കമന്റ് ഇടാൻ ആകുന്നത്- ഗോപി ചോദിക്കുന്നു.ഈ ക്രിയേറ്റിവിറ്റി സ്വന്തം ജീവിതത്തിൽ കാണിച്ചാൽ എന്തെങ്കിലും ഗുണം ഉണ്ടാകും. അതിനു ഞാൻ ഗ്യാരന്റി, നല്ലൊരു ദിവസം നേരുന്നു', ഗോപി സുന്ദർ പോസ്റ്റിൽ പറഞ്ഞു. പോസ്റ്റിന് താഴെ താരത്തെ അനുകൂലിച്ചും എതിർത്തുമുള്ള കമന്റുകൾ ഇപ്പോഴും നിറയുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+