ഗോപി സുന്ദറിന്റെ കമന്റ് ബോക്സിൽ വൻ ട്വിസ്റ്റ്; മയോനിക്കൊപ്പമുള്ള ഫോട്ടോയ്ക്ക് വന്ന കമന്റുകൾ ഇങ്ങനെ
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. നിരവധി ഫോട്ടോകളും വീഡിയോകളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടെന്ന് തന്നെ ഇവ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ പുതിയൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ. തന്റെ സുഹൃത്തായ മയോനിക്കൊപ്പമുള്ളതാണ് ഫോട്ടോ. 'അവർ ഹാപ്പി സ്പേസ്', എന്ന വരികളോടെയാണ് ഫോട്ടോ പങ്കിട്ടിരിക്കുന്നത്. ഒരു വെള്ളച്ചാട്ടത്തിന് അടുത്ത് വിന്ന് മയോനിയെ ചേർത്ത് പിടിച്ചുകൊണ്ടുള്ളതാണ് ഫോട്ടോ.
നേരത്തേയും മയോനിയുമായി ഗോപി സുന്ദർ നിരവധി ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണോയെന്ന ചോദ്യങ്ങൾ ചിലർ ഉയർത്തിയിരുന്നു. എന്നാൽ ഇതിനോടൊന്നും ഇരുവരും പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. മാത്രമല്ല വിമർശനങ്ങൾ കാര്യമാക്കാതെ ഫോട്ടോ പങ്കിടുന്നത് ഇരുവരും തുടരുക തന്നെ ചെയ്തു. 'ജെം ഓഫ് എ പേഴ്സൺ, ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞയാൾ, ജീവിതം അദ്ദേഹത്തെ പിന്നോട്ടടിക്കുന്നില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. അദ്ദേഹം ഒരു പക്ഷിയെപ്പോലെ പറന്ന് നടക്കുകയും സംഗീതം ഉപയോഗിച്ച് മാന്ത്രികത സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു സ്വതന്ത്ര ആത്മാവാണ്. ഓരോ നിമിഷത്തിലും അദ്ദേഹം സമ്മാനിക്കുന്ന മാന്ത്രികതയ്ക്ക് നന്ദി', എന്നായിരുന്നു മയോനി ഗോപി സുന്ദറിനെ കുറിച്ച് ഒരിക്കൽ കുറിച്ചത്.മുൻപൊരിക്കൽ സ്നേഹം എന്താണെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ച വ്യക്തി എന്ന വരികളോടെയും ഗോപി സുന്ദറിനൊപ്പമുളള ചിത്രങ്ങൾ മയോനി പങ്കുവെച്ചിരുന്നു.

അതേസമയം പുതിയ ഫോട്ടോയ്ക്ക് താഴേയും പതിവ് രോലെ കമന്റുകൾ നിറയുകയാണ്. കേട്ടാലറക്കുന്ന അധിക്ഷേപങ്ങളാണ് ചിലർ നടത്തുന്നത്. എന്നാൽ ഇത്തവണ കമന്റുകളിൽ ഗോപി സുന്ദറിനെ അനുകൂലിച്ചും നിരവധി പേർ കമന്റ് ചെയ്യുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ഗോപി സുന്ദർ ജെനുവിൻ ആണെന്നാണ് തോന്നുന്നത് എന്നായിരുന്നു കമന്റുകൾ. 'ഗോപി സുന്ദറിന് ഒരു മുഖം മാത്രമാണ് ഉള്ളതെന്നാണ് തനിക്ക് തോന്നുന്നത്. ചിലർക്ക് രണ്ട് മുഖങ്ങളുണ്ട്. അത് പക്ഷെ ഞങ്ങൾ തിരിച്ചറിയുന്നില്ല. നിങ്ങൾ ശരിക്കും ജെനുവിനും നല്ല മനുഷ്യനുമാണ്', എന്നായിരുന്നു ഒരാളുടെ കമന്റ്.
തന്റെ റിലേഷൻഷിപ്പുകളെല്ലാം പൊതുഇടത്ത് അഡ്മിറ്റ് ചെയ്യുന്ന ഇദ്ദേഹം ജെനുവിനാണെന്നാണ് തോന്നുന്നത്. എല്ലാ സ്റ്റോറികൾക്കും ഇരുവശങ്ങൾ ഉണ്ടാകും. അതുകൊണ്ട് ഇതൊക്കെ അറിയുന്നതിന് മുൻപ് ഒരാളെ ജഡ്ജ് ചെയ്യുന്നത് ശരിയല്ല. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് മുൻപ് ആദ്യം ആത്മപരിശോധന നടത്തൂ', എന്നായിരുന്നു മറ്റൊരു കമന്റ്. 'ഇത്തരത്തിൽ തുറന്ന മനസുമായി ജീവിക്കുന്നൊരാളെ കാണുമ്പോൾ സന്തോഷം തോന്നുന്നു. ഈ സത്യസന്ധത ഇനിയും പുലർത്തണം. സ്വന്തം ഇരുണ്ട വശങ്ങൾ മറച്ച് വെച്ച് മറ്റുള്ളവരുടെ മുൻപിൽ മാന്യത ചമയാൻ ശ്രമിക്കുന്നവരുണ്ട്', എന്നായിരുന്നു വേറൊരാളുടെ കമന്റ്.
അടുത്തിടെ ഗോപി സുന്ദറിനെ കുറിച്ച് അമൃതയും സഹോദരി അഭിരാമി സുരേഷും പങ്കിട്ട വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. താനും ഗോപി സുന്ദറും പിരിഞ്ഞത് പരസ്പര ബഹുമാനത്തോടെയാണെന്നും തുടർന്ന് മുന്നോട്ട് പോകുക എളുപ്പമല്ലാതിരുന്നതിലാണ് ബന്ധം അവസാനിപ്പിച്ചതെന്നുമായിരുന്നു അമൃത പറഞ്ഞത്. ഇപ്പോഴും ഗോപി സുന്ദറിന്റെ മാതാപിതാക്കളുമായി തങ്ങൾക്ക് അടുത്ത ബന്ധമുണ്ടെന്നായിരുന്നു അഭിരാമി വ്യക്തമാക്കിയത്. നേരത്തേ ബാലയ്ക്കെതിരെ അമൃതയുടെ പ്രതികരണങ്ങളിൽ അമൃതയെ പിന്തുണച്ച് ഗോപി സുന്ദറും കുറിപ്പ് പങ്കുവെച്ചിരുന്നു. ശക്തയായ സ്ത്രീയാണ് താങ്കൾ എന്നായിരുന്നു ഗോപി സുന്ദർ കുറിച്ചത്.












Click it and Unblock the Notifications