Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗോപി സുന്ദർ ചതിച്ചു, എന്റെ കൈയ്യിൽ തെളിവുണ്ട്, ഇനി നടന്നാൽ പോലീസിനെ കാത്തിരിക്കില്ല'; ബാല

കൊച്ചി: സംഗീത സംവിധായകൻ ഗോപി സുന്ദറിനെ കടുത്ത വിമർശനവുമായി നടൻ ബാല. ഗോപി സുന്ദർ തന്നെ വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും ചതിച്ചയാളാണെന്ന് ബാല തുറന്നടിച്ചു. അമൃതയും ഗോപി സുന്ദറും വിവാഹം കഴിച്ചത് കൊണ്ടല്ല താൻ പറയുന്നത്. ഗോപി സുന്ദറിനെതിരെ തന്റെ കൈയ്യിൽ തെളിവുകൾ ഉണ്ടെന്നും ബാല അവകാശപ്പെട്ടു. വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഗോപി സുന്ദർ വേറെ ലോകത്തിലാണ്. എന്റെ കൈയ്യിൽ തെളിവുകളുണ്ട്. ഗോപി സുന്ദറിനെ ഞാൻ വിളിച്ചിരുന്നു. വളരെ ഭംഗിയായിട്ട് ഞാൻ സംസാരിച്ചിരുന്നു പണ്ട്. ഇനിയും ഇങ്ങനത്തെ കാര്യങ്ങൾ ഇവിടെ നടക്കുമെന്ന് അറിഞ്ഞാൽ ഞാൻ പോലീസിനെ തീർച്ചയായും കാത്തിരിക്കില്ല. എനിക്ക് ഒരു മകളുണ്ട്.

balagops-1703137454.jpg -Properties

അമൃതയും ഗോപി സുന്ദറും വിവാഹം കഴിച്ചത് കൊണ്ടാണ് ഞാൻ ഇങ്ങനെ പറയുന്നതെന്ന് നിങ്ങൾ കരുതും. എന്നാൽ അങ്ങനെയെല്ല, എന്നെ പ്രൊഫഷണലി അയാൾ ചതിച്ചു. ജീവിതത്തിലും ചതിച്ചു. തെറ്റായിട്ടുള്ള ആളാണ് ഗോപി സുന്ദർ. സാത്താനായാണ് ഇയാൾ വളർന്നിട്ടുള്ളത്. അദ്ദേഹത്തിന്റെ ഗ്രൂപ്പ് ആക്ടിവിറ്റി എനിക്ക് അറിയാം. ആരെങ്കിലും ഇരയായി കഴിഞ്ഞതിന് ശേഷം മൈക്കും പിടിച്ച് പോയിട്ട് കാര്യമില്ല. നിർത്തിക്കോയെന്ന് പറഞ്ഞിട്ടുണ്ട്. നിർത്തി എന്നാണ് അറിഞ്ഞത്, ഇല്ലെങ്കിൽ ഞാൻ ഇടപെടും', ബാല പറഞ്ഞു.

മകളെ കാണാൻ സാധിക്കുന്നില്ലെന്നും വാർത്താസമ്മേളനത്തിൽ ബാല പറഞ്ഞു. 'ഒരു അച്ഛൻ മകളെ സ്നേഹിക്കുമ്പോൾ മകൾ അച്ഛനെ സ്നേഹിക്കുമ്പോൾ ഇതിനിടയിൽ ആരാണ് നിൽക്കുന്നത് അവർ സാത്താനല്ലേ. നിയമം നല്ലവന് ഇല്ല, കെട്ടവൻ രക്ഷപ്പെടാൻ വേണ്ടിയാണ്, അനുഭവം എന്നെ പഠിപ്പിച്ചത് അതാണ്. ഒരു അവസ്ഥയിൽ എനിക്ക് അവളെ നിയമപരമായി വിട്ടുകൊടുക്കേണ്ടി വന്നിട്ടുണ്ട്. പിന്നെ പാപ്പു എന്നോട് ഒരു സത്യം ചോദിച്ചു, അപ്പ വാക്ക് പറഞ്ഞാൽ വാക്ക് ആയിരിക്കില്ലേ ചോദിച്ചു. വാക്ക് കൊടുത്തുപോയി മകൾക്ക്', ബാല പറഞ്ഞു.

വിവാഹമോചനത്തിലേക്ക് നയിച്ചത് താൻ കാണാൻ പാടില്ലാത്ത കാഴ്ച കണ്ടത് കൊണ്ടാണെന്ന് ആവർത്തിച്ച ബാല ഓപ്പറേഷൻ കഴിഞ്ഞിട്ട് പോലും ആ ഓർമ്മ തന്റെ മനസിൽ നിന്ന് പോയിട്ടില്ലെന്നും അക്കാര്യം മറക്കാൻ സാധിക്കുന്നില്ലെന്നും പറഞ്ഞു. 'ഓപ്പറേഷൻ കഴിഞ്ഞാൽ ഓർമ നഷ്ടപ്പെടും. പക്ഷേ ഇതേകുറിച്ചുള്ള എന്റെ ഓർമ പോയിട്ടില്ല', ബാല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+