Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇനി എല്ലാവരും പിരിഞ്ഞ് പോകൂ'; ഡിവോഴ്സ് അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഗോപി സുന്ദറും അമൃതയും, കമന്റുകളുടെ പൂരം

കൊച്ചി: സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇരുവരും സോഷ്യൽ മീഡിയയിൽ പരസ്പരം അൺഫോളോ ചെയ്തതാണ് ഇത്തരം ചർച്ചകൾക്ക് വഴിവെച്ചത്. എന്നാൽ ഇപ്പോഴിതാ അഭ്യൂഹങ്ങളെല്ലാം അവസാനിപ്പിച്ചെത്തിയിരിക്കുകയാണ് ഗോപി സുന്ദർ. അമൃതയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ടാണ് മറുപടി. ഗുഡ്മോണിംഗ് എന്ന് പറഞ്ഞാണ് അമൃതയെ ടാഗ് ചെയ്ത് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇരുവരും കാനഡ യാത്ര കഴിഞ്ഞ് എത്തിയതിന് പിന്നാലെയായിരുന്നു പരസ്പരം അൺഫോളോ ചെയ്തതായി ചിലർ കണ്ടെത്തിയത്. തങ്ങളുടെ പ്രണയം അറിയിച്ച് കൊണ്ട് പങ്കുവെച്ച ചിത്രമടക്കം അമൃതയ്ക്കൊപ്പമുള്ള എല്ലാ ചിത്രങ്ങളും ഗോപി സുന്ദർ ഇൻസ്റ്റഗ്രാമിൽ നിന്നും പിൻവലിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് അഭ്യൂഹങ്ങൾ ചൂടുപിടിച്ചത്. എന്നാൽ അഭ്യൂഹങ്ങളോടൊന്നും ഇരുവരും പ്രതികരിച്ചിരുന്നില്ല. ഇതിനിടയിൽ കഴിഞ്ഞ ദിവസം മകൾക്കൊപ്പമുള്ള വീഡിയോ അമൃത പങ്കിട്ടിരുന്നു. അമ്മ മകൾ ബന്ധമാണ് എപ്പോഴും ശാശ്വതമെന്നുള്ള കമന്റുകൾക്ക് അമൃത സ്നേഹം അറിയിക്കുക കൂടി ചെയ്തതോടെ ഗോപി സുന്ദർ അമൃതയെ ഉപേക്ഷിച്ചെന്ന തരത്തിലുള്ള വിമർശനങ്ങളായിരുന്നു വീഡിയോക്ക് താഴെ പലരും പങ്കിട്ടത്.

 gopinew-

ഇതിന് പിന്നാലെ ഗോപി സുന്ദറും ഒരു പോസ്റ്റ് പങ്കിട്ടിരുന്നു. ബന്ധങ്ങളെ കുറിച്ചും സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ കുറിച്ചും പറയുന്ന ഒരു മോട്ടിവേഷ്ണൽ വീഡിയോ ആയിരുന്നു അത്. 'നിങ്ങളുടെ മനസ്സിൽ നിന്ന് വലിയൊരു ഭാരമിറക്കി വയ്ക്കുന്നതിന് ഒരു യാഥാർത്ഥ്യം നിങ്ങൾ അംഗീകരിച്ചാൽ മതി. എല്ലാവരും നമ്മളെ ഇഷ്ടപ്പെടില്ല പക്ഷെ അത് ഓക്കെയാണ്. നമ്മുടെ ഒരു ദിവസത്തിന്റെ ഏറെ പങ്കും നമ്മൾ ചെലവഴിക്കുന്നത് അവർ നമ്മളെ കുറിച്ച് എന്ത് കരുതുമെന്ന് ചിന്തിച്ചിട്ടാണ്. പണിപ്പെടുന്നത് അവരെ സന്തോഷിച്ച് നിർത്തുന്നതിന് വേണ്ടിയാണ്. നിങ്ങൾ എത്രയൊക്കെ അവരെ സന്തോഷിപ്പിച്ച് നിർത്താൻ ശ്രമിച്ചാലും വിമർശിക്കാൻ ആളുകളുണ്ടാകും. കാരണം പല വിമർശനങ്ങളും അവർക്ക് അവരിൽ തന്നെ സന്തോഷമില്ലാത്തതു കൊണ്ടാണ്.

നിങ്ങൾ എന്തു ചെയ്യണം, ചെയ്യരുത് എന്ന് നിങ്ങളെ പറ്റി അവർ സെറ്റു ചെയ്തുവച്ചിരിക്കുന്ന നിർചനത്തിൽ നിന്ന് നിങ്ങൾ വെളിയിൽകടക്കുന്നതു കൊണ്ടാണ്. ആ വിമർശനങ്ങൾ ഇല്ലാതാക്കുന്നത്,അവരെ സന്തോഷിപ്പിച്ച് നിർത്തുന്നത് ഒരു ലക്ഷ്യമായി എടുത്ത് കഴിഞ്ഞാൽ ജീവിതത്തിൽ നിന്ന് ഓടിയൊളിച്ച് ഒന്നും ചെയ്യാത്തവൻ എന്ന വിമർശനം കേൾക്കേണ്ടി വരും. അതിലും നല്ലത് നമ്മുടെ ജീവിതത്തിൽ ആഗ്രഹിക്കുന്ന പല കാര്യങ്ങളും ചെയ്ത് ആ വിമർശനങ്ങൾ കേൾക്കുന്നതല്ലേ', എന്നായിരുന്നു വീഡിയോയിൽ പറയുന്നത്. ഇതോടെ അമൃതയുമായി പിരിഞ്ഞോയെന്ന് ചോദിച്ചുകൊണ്ടുള്ള നിരവധി കമന്റുകൾ ഗോപി സുന്ദറിന്റെ പോസ്റ്റിന് താഴെയും വന്നു.

ഇരുവരുടേയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇത്തരത്തിലുള്ള നിരവധി കമന്റുകൾ നിറയുമ്പോഴും രണ്ട് പേരും മറുപടി നൽകിയില്ലെന്ന് മാത്രമല്ല മറ്റ് പല പോസ്റ്റുകളും വീഡിയോകളും ഇരുവരും പങ്കിടുന്നുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെയോടെ അഭ്യൂഹങ്ങളെല്ലാം അവസാനിപ്പിച്ച് കൊണ്ട് അമൃതയ്ക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദർ പങ്കുവെച്ചത്. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ഇതിലും നല്ല മറുപടി സ്വപ്നങ്ങൾ മാത്രം എന്നാണ് ചിലർ കുറിച്ചത്.

'ചാക്ഷരത മലയാളികൾക്ക് ഉള്ള മറുപടി. സ്വന്തം വീട്ടിലെ സന്തോഷം നോക്കാതെ, വല്ലവന്റെയും വീട്ടിൽ എത്തി നോക്കി കുറ്റം പറയുന്നത്തിന് മലയാളികളെ കഴിഞ്ഞേ ഉള്ളു ആളുകൾ!!! എന്തായാലും അടിപൊളി... രാവിലെ തന്നെ നല്ല ഒരു കാഴ്ച കണ്ടു എന്നും ഇങ്ങനെ സന്തോഷം ആയിട്ട് ഇരിക്കാൻ സാധിക്കട്ടെ' എന്നായിരുന്നു മറ്റൊരു കമന്റ്.

'ഇതൊരു ഒന്നൊന്നര അടി ആയി പോയി എല്ലാവർക്കും, എന്തായാലും ഇനി യെങ്കിലും പോയി മറ്റുള്ളവർ അരി അടുപ്പത് ഇടുക.. ഇവരുടെ പുറകെ നടന്നു കഞ്ഞി വെക്കാൻ മറന്നു പോയവർ ആണ് കൂടുതൽ പേരും', എന്നിങ്ങനെയുള്ള പരിഹാസ കമന്റുകളും ഉണ്ട്.

2022 മെയിലായിരുന്നു അമൃതയുമായി പ്രണയത്തിലാണെന്ന് ഗോപി സുന്ദർ അറിയിച്ചത്.'പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു ' അമൃതയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് ഗോപി സുന്ദർ കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+