ഗോപി സുന്ദറിന്റെ പേരിന്റെ ആദ്യാക്ഷരമായ 'g' പതിപ്പിച്ച ടാറ്റൂ എവിടെ?; അമൃത അത് വേണ്ടെന്നു വെച്ചോ? ചർച്ച
കൊച്ചി: നടൻ ബാലയുമായി വിവാഹ ബന്ധം വേർപിരിഞ്ഞതിന് ശേഷം ഏറെ നാൾ ഒറ്റയ്ക്കായിരുന്നു അമൃത. എന്നാൽ 2022 ൽ താൻ സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പ്രണയത്തിലാണെന്ന് അമൃത വ്യക്തമാക്കി. ഇരുവരും ചേർന്ന് നിൽക്കുന്ന പ്രണയാർദ്രമായ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു അമൃത തന്റെ പ്രണയം ആരാധകരുമായി പങ്കുവെച്ചത്
തുടർന്ന് ഗോപി സുന്ദറുമായുള്ള നല്ല നിമിഷങ്ങളെല്ലാം അമൃത തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ടായിരുന്നു. അക്കൂട്ടത്തിലൊന്നായിരുന്നു. തന്റെ കൈയ്യിൽ ഗോപി സുന്ദറിന്റെ പേരിന്റെ ആദ്യാക്ഷരമായ 'g' എന്നത് ടാറ്റൂവായി കൈയ്യിൽ പതിച്ച കാര്യവും അമൃത പങ്കിട്ടത്. പ്രണയത്തിന്റെ ഒന്നാം വാർഷികത്തിലായിരുന്നു ഈ ടാറ്റു അമൃത കയ്യിൽ പതിപ്പിച്ചത്. പുറംകൈയിൽ ചെറുവിരലിന്റെ താഴെയാണ് ജി എന്ന അക്ഷരം ടാറ്റൂ ചെയ്തത്. ഇതിന്റെ വീഡിയോ . അത് ചെയ്ത ടാറ്റു സ്റ്റുഡിയോയും പുറത്തുവിട്ടിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റെ കൈയ്യിൽ ആ ടാറ്റു ഇല്ലെന്നതാണ് ആരാധകർ കണ്ടുപിടിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഒരു സ്റ്റേജ് പരിപാടിക്കിടെയുള്ള ചിത്രങ്ങൾ അമൃത പങ്കിട്ടിരുന്നു. ഇതിൽ മൈക്ക് പിടിച്ച് നിൽക്കുന്ന ചിത്രത്തിൽ കൈയ്യുടെ ഭാഗത്ത് ടാറ്റൂ അല്ല. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് നടത്തിയ ഫോട്ടോഷൂട്ടിൽ ടാറ്റു അവിടെയുണ്ട്. മുൻപ് പകർത്തിയ മറ്റു ചിത്രങ്ങളിലും ടാറ്റു കാണാം. എന്നന്നേക്കുമായി വേണ്ടെന്ന് വെച്ചതാണോ അതോ താത്കാലികമായി മേയ്ക്കപ്പ് വെച്ച് മറച്ചുവെച്ചതാണോയെന്നൊക്കെയാണ് ആരാധകരുടെ ചർച്ചകൾ.
അതേസമയം ഇപ്പോൾ ഒരുമിച്ചുള്ള ചിത്രങ്ങൾ അമൃതയും ഗോപി സുന്ദറും പങ്കുവെയ്ക്കാതിരുന്നതോടെ ഇരുവരും വേർപിരിഞ്ഞുവെന്ന ചർച്ചകൾ സജീവമാണ്. പ്രണയത്തിലായിരുന്നപ്പോൾ പല സ്റ്റേജ് പരിപാടികളും ഇരുവരും ഒരുമിച്ച് അവതരിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ തന്റെ സ്വന്തം ബാന്റായ അമൃതം ഗമയുടെ ഭാഗമായിട്ടാണ് അമൃത പരിപാടികൾ ചെയ്യാറുള്ളത്. മാത്രമല്ല യാത്രകളിലും ഗോപി സുന്ദറിന് പകരം സഹോദരി അഭിരാമിയും അമ്മയും മകളുമെല്ലാമാണ് അമൃതയ്ക്കൊപ്പം ഉള്ളത്. ഇതെല്ലാം വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾക്ക് ശക്തികൂട്ടിയിട്ടുണ്ട്. എന്നാൽ ഇത്തരം അഭ്യൂഹങ്ങൾക്കൊന്നും ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടയിൽ അടുത്തിടെ അമൃതയുടെ മുൻ ഭർത്താവും നടനുമായ ബാല ഗോപി സുന്ദറിനും അമൃതയ്ക്കും എതിരെ നടത്തിയ ചില ആരോപണങ്ങൾക്ക് മറുപടി നൽകികൊണ്ടുള്ള അമൃതയുടെ വീഡിയോ പങ്കുവെച്ച് ഗോപി സുന്ദർ അമൃതയ്ക്ക് പിന്തുണ അറിയിച്ചിരുന്നു.












Click it and Unblock the Notifications