'ഗോപി സുന്ദർ ക്യാരക്ടർ ഇല്ലാത്ത മനുഷ്യൻ, എന്നോട് ചെയ്തത്.. കർമ്മയുടെ ഫലം അനുഭവിക്കുന്നുണ്ട്'; ബാല
കൊച്ചി: 2010 ലായിരുന്നു നടൻ ബാലയും ഗായിക അമൃത സുരേഷും വിവാഹിതരായത്. എന്നാൽ ഈ ബന്ധം അധികനാൾ നീണ്ടില്ല, 2019 ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. 2021 ല്‍ ബാല സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെ വിവാഹം കഴിച്ചു. അമൃത സുരേഷ് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലിവിൻ റിലേഷനിലാവുകയും ചെയ്തു.
2022 ലായിരുന്നു ഗോപി സുന്ദറുമായി പ്രണയത്തിലാണെന്ന് അമൃത വ്യക്തമാക്കിയത്. എന്നാൽ വൈകാതെ തന്നെ ഈ ബന്ധം അവസാനിച്ചെന്ന അഭ്യൂഹങ്ങൾ ഉയർന്നു. ഒരുമിച്ചുള്ള ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്തതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ഇതുവരേയും പക്ഷേ ഇത്തരം അഭ്യൂഹങ്ങളോട് ഗോപി സുന്ദറോ അമൃതയോ പ്രതികരിച്ചിട്ടില്ല. അതിനിടെ ഇപ്പോൾ ഇതാ പരോക്ഷമായി അമൃതയേയും ഗോപി സുന്ദറിനേയും വിമർശിക്കുകയാണ് അമൃതയുടെ മുൻ ഭർത്താവും നടനുമായ ബാല. ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'ഇന്നേവരെ ഞാൻ ദൈവത്തെ കുറ്റം പറഞ്ഞിട്ടില്ല. ചില പേർക്ക് ചില വിഷയങ്ങൾ അനുഭവിക്കണം. അപ്പോൾ അടുത്തവന്റെ കഷ്ടം മനസിലാകും. നമ്മുക്ക് ചിലപ്പോൾ അവനെ സഹായിക്കാനാകും. എനിക്ക് എന്ത് സംഭവിച്ചാലും എന്റെ മകൾ നന്നായിരിക്കണമെന്നതാണ് ആഗ്രഹം. അവളെ എന്നെ കാണിക്കാറില്ല. കോൺടാക്ട് ഇല്ല എന്ന കാണിക്കാറില്ല എന്നാണ്, രണ്ടും തമ്മിൽ നല്ല വ്യത്യാസമുണ്ട്. ഇപ്പോഴും ഞാൻ അതിന് ശ്രമിച്ചോണ്ടിരിക്കുന്നുണ്ട്.
ചെയ്ത തെറ്റിന് ഇപ്പോൾ കർമ്മ തിരിച്ച് ഉത്തരം പറയുന്നുണ്ട്. ഇപ്പോഴെങ്കിലും ജീവിതത്തിലെ കടമ എന്താണെന്ന് ചിന്തിക്കണം. അങ്ങനെ ചിന്തിക്കുമ്പോൾ അടുത്തവരുടെ ഭാവി നന്നായിരിക്കും. എന്നെ സംബന്ധിച്ച് ഗോപി സുന്ദറിനെ എനിക്ക് ഇഷ്ടമല്ല. അയാളൊരു മോശം വ്യക്തിയാണ്. എനിക്ക് അത് ധൈര്യത്തോടെ പറയാനാകും. അവർ തെറ്റായിട്ടുള്ള മനുഷ്യനാണ്. എനിക്ക് അമൃതയേയും ഗോപി സുന്ദറിനേയും കുറിച്ച് സംസാരിക്കാൻ അധികാരം ഇല്ല.
എന്നെ ഭയങ്കരമായി ദ്രോഹം ചെയ്തിട്ടുണ്ട്. ക്യാരക്ടർ കൂടെ ഇല്ലാത്ത മനുഷ്യനാണ്. എത്ര തോറ്റാലും ക്യാരക്ടർ ഇല്ലാതാവരുത്. വിവാഹത്തിന് മുൻപാണ് ദ്രോഹിച്ചത്. ഞാനതൊക്കെ തുറന്ന് പറഞ്ഞാൽ ഒരു മലയാളി പോലും ഗോപി സുന്ദറിനെ തിരിഞ്ഞ് നോക്കില്ല', ബാല പറഞ്ഞു. വിഷയത്തിൽ കൂടുതൽ സംസാരിക്കാൻ ബാല തയ്യാറായില്ല.












Click it and Unblock the Notifications