Get Updates
Get notified of breaking news, exclusive insights, and must-see stories!

പുണ്യക്കൊപ്പമുള്ള ഫോട്ടോയ്ക്കും ചീത്തവിളി..ഗോപി സുന്ദറിന്റെ വായടപ്പിച്ച മറുപടി; ഒപ്പം പുതിയ ഫോട്ടോയും

സോഷ്യൽ മീഡിയയിൽ ആരാധാകരുമായി ഏറെ ഇടപെടുന്ന താരങ്ങളിലൊരാളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. തന്റെ ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളും താരം പങ്കിടാറുണ്ട്. അടുത്തിടെയായി പക്ഷേ പങ്കിടുന്ന പോസ്റ്റുകൾക്കെല്ലാം കടുത്ത സൈബർ അധിക്ഷേപങ്ങളാണ് താരം നേരിടുന്നത്. ഗോപി സുന്ദറിന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചിലരുടെ അധിക്ഷേപം. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾ മറുപടി നൽകുകയാണ് അദ്ദേഹം. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതികരണം.

'ഇത് എന്റെ ജീവിതമാണ്. അത് എനിക്ക് സാധിക്കുന്നത് പോലെ മികച്ച രീതിയിൽ ഞാൻ ജീവിക്കും. ഞാൻ ഈ നിമിഷത്തിലാണ് വിശ്വസിക്കുന്നത്. ഇന്ന് ദീപാവലിയാണ്. എല്ലാവർക്കും ദീപാവലി ആശംസകൾ', ഗോപി സുന്ദർ കുറിച്ചു. കഴിഞ്ഞ ദിവസം ഗായിക പുണ്യ പ്രദീപിനൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങൾക്കെതിരെ ചിലർ രംഗത്തെത്തിയതിന് പിന്നാലെയാണ് ഗോപി സുന്ദറിന്റെ പ്രതികരണം.

 gopi-

പുണ്യ പ്രദീപ് 'ബോസ്'എന്ന വരികളോടെ ഗോപി സുന്ദറിനെ ടാഗ് ചെയ്ത് ചിത്രം പങ്കിട്ടിരുന്നു. ഇതിന് താഴെയാണ് ചിലർ അധിക്ഷേപ കമന്റുകൾ പങ്കിട്ടത്. ഗോപി സുന്ദറിന്റെ പുതിയ പ്രണയം എന്നായിരുന്നു ചിലരുടെ മോശം കമന്റുകൾ.അതേസമയം താരത്തെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.ഗോപിക്കൊപ്പം നിൽക്കുന്ന ഫോട്ടോ ഒരു പെൺകുട്ടി പോസ്റ്റ് ചെയ്താൽ എന്താണ് ഇത്രകണ്ട് കളിയാക്കാൻ ഇരിക്കുന്നത് എന്നും നെഗറ്റീവ് കമന്റോടെ മാത്രം എന്തിനാണ് ഇതിനെ കാണുന്നതെന്നുമാണ് ചിലർ ചോദിച്ചത്.

ഗായിക അമൃത സുരേഷുമായുള്ള ബന്ധം ഗോപി സുന്ദർ പിരിഞ്ഞെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉണ്ട്. ഇതിന് പിന്നാലെയാണ് ഇത്തരത്തിൽ ഗോപി സുന്ദറിനെതിരെ സൈബർ അതിക്രമം രൂക്ഷമായത്. നേരത്തേ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളെല്ലാം തന്നെ ഗോപി സുന്ദറും അമൃതയും സോഷ്യൽ മീഡിയ പേജുകളിൽ നിന്നും നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും പിരിഞ്ഞെന്നുള്ള അഭ്യൂഹങ്ങൾ ഉയർന്നത്. ഇത്തരം കമന്റുകളോട് ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ട് ഗോപി സുന്ദർ പ്രതികരിച്ചിരുന്നുവെങ്കിലും പിന്നീട് ഒരിക്കലും ഗോപി സുന്ദറോ അമൃതയോ തങ്ങളുടെ ബന്ധത്തെ കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല.

ഇതിനിടെ കഴിഞ്ഞ ദിവസം അമൃതയും ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരുന്നു. 'പ്രിയപ്പെട്ടവരെ ,ഞാൻ ഇപ്പോഴും ഒരു ഇടവേളയിലാണ്. വേദനകൾ മറക്കാനും എന്നെത്തന്നെ മാനസികമായി സുഖപ്പെടുത്താനുമുള്ള സമയമാണിത്. ലോകത്തെ കൂടുതൽ അറിയാനും എന്നെത്തന്നെ മനസിലാക്കാനും വേണ്ടിയുള്ള യാത്രകൾ തുടരുകയാണ്. കൂടുതൽ വിസ്മയകരമായ നിമിഷങ്ങളും സംഗീതവും പങ്കിടാൻ ഞാൻ ഉടൻ തന്നെ നിങ്ങളിലേക്ക് മടങ്ങി വരും. അതുവരെ കാത്തിരിക്കുക', എന്നായിരുന്നു അമൃത സമൂഹ മാധ്യമത്തിൽ കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+