Get Updates
Get notified of breaking news, exclusive insights, and must-see stories!

മയോനിക്കൊപ്പം പുതിയ ഫോട്ടോയുമായി ഗോപി സുന്ദറിന്റെ മറുപടി'; ഈ കാപ്ഷൻ പൊളിച്ചെന്ന് കമന്റുകൾ

കൊച്ചി: ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ ഏത് ചിത്രം പങ്കുവെച്ചാലും അതിനെതിരെ തെറിവിളിയുമായി ഒരു കൂട്ടം രംഗത്തുണ്ട്. താരത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളാണ് ഇക്കൂട്ടർ പങ്കുവെയ്ക്കാറുള്ളത്. ഇതിന് കടുത്ത ഭാഷയിൽ തന്നെ താരം മറുപടി നൽകാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു പുതിയ ചിത്രം പങ്കുവെച്ച് തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗോപി സുന്ദർ.

തന്റെ സുഹൃത്ത് കൂടിയായ പ്രിയ നായർക്കൊപ്പമുള്ള ചിത്രമാണ് ഗോപി സുന്ദർ പങ്കുവെച്ചിരിക്കുന്നത്. യാതൊരു പണിയുമില്ലാതെ മറ്റുള്ളവരുടെ ജീവിത്തതിലേക്ക് കണ്ണുനട്ടിരിക്കുന്നവർക്ക് വേണ്ടിയുള്ള ചിത്രം',എന്ന കാപ്ഷനോടെയാണ് ചിത്രം. നേരത്തേയും പ്രിയയുമായുള്ള ചിത്രം ഗോപി സുന്ദർ പങ്കിട്ടിട്ടുണ്ട്. ഗായിക അമൃത സുരേഷുമായി വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു ഇത്. ഇതോടെ ഗോപി സുന്ദറിന്റെ പുതിയ പ്രണയമാണിതെന്ന തരത്തിലായിരുന്നു ചർച്ചകൾ. പ്രിയ ആരെന്ന് പലരും ചോദിച്ചെങ്കിലും ഇതിനോടൊന്നും ഗോപി സുന്ദർ പ്രതികരിച്ചിരുന്നില്ല.

gopinew-

അതേസമയം ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. താരത്തെ പിന്തുണച്ചും പരിഹസിച്ചുമുള്ള കമന്റുകൾ ഇക്കൂട്ടത്തിലുണ്ട്. നിങ്ങൾക്കും വേറെ പണിയില്ലല്ലോ എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ഇതിന് അത് 2024 ൽ മനസിലാകും എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. എന്നാൽ ഒരാളുടെ വ്യക്തിപരമായ ജീവിതത്തിൽ കയറി അഭിപ്രായം പറയേണ്ട ആവശ്യമെന്താണെന്ന് ചിലപ്‍ ചോദിക്കുന്നുണ്ട്. കാപ്ഷൻ ഗംഭീരമായിട്ടുണ്ടെന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകൾ.

അതിനിടയിൽ കഴിഞ്ഞ ദിവസം ഗോപി സുന്ദർ പങ്കിട്ട ഗായിക പുണ്യ പ്രദീപിനൊപ്പമുള്ള ചിത്രങ്ങൾക്ക് മോശം കമന്റ് നൽകിയവർക്കും മറ്റൊരു പോസ്റ്റിലൂടെ താരം മറുപടിയുമായി എത്തിയിട്ടുണ്ട്. 'എന്റെ സ്വന്തം പോലെയോ മകളെ പോലെയോ കാണുന്ന ഒരാൾക്കൊ്പം ഫോട്ടോ ഇട്ടാലും നീചമായ രീതിയിൽ ചിന്തിക്കുന്ന നിങ്ങളെ നമിച്ചു. നിങ്ങളൊക്കെ നന്നായി വരും. ദൈവം നിങ്ങളെ വാനോളം ഉയർത്തട്ടെ', എന്നായിരുന്നു ഗോപി സുന്ദർ കുറിച്ചത്.

പുണ്യ പ്രദീപ് 'ബോസ്'എന്ന വരികളോടെ ഗോപി സുന്ദറിനെ ടാഗ് ചെയ്ത് ചിത്രം പങ്കിട്ടിരുന്നു. ഇതിന് താഴെയാണ് ചിലർ അധിക്ഷേപ കമന്റുകൾ പങ്കിട്ടത്. ഗോപി സുന്ദറിന്റെ പുതിയ പ്രണയം എന്നായിരുന്നു ചിലരുടെ മോശം കമന്റുകൾ. എന്നാൽ ഗോപിക്കൊപ്പം നിൽക്കുന്ന ഫോട്ടോ ഒരു പെൺകുട്ടി പോസ്റ്റ് ചെയ്താൽ എന്താണ് ഇത്രകണ്ട് പരിഹസിക്കാൻ ഇരിക്കുന്നതെന്ന് ചിലർ കമന്റിലൂടെ പ്രതികരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+