Get Updates
Get notified of breaking news, exclusive insights, and must-see stories!

പെൺസുഹൃത്തിനൊപ്പം ഫോട്ടോയുമായി ​ഗോപി സുന്ദർ; 'ആരാണത്, ഒരു തുള്ളി വെള്ളം ഇറ്റിച്ചുതരാൻ ആരുമുണ്ടാവില്ല'

നിരവധി ഹിറ്റ് ​ഗാനങ്ങൾ സമ്മാനിച്ച സം​ഗീത സംവിധായകനാണ് ​ഗോപി സുന്ദർ. എന്നാൽ പലപ്പോഴും വിവദങ്ങളിലേക്കും അദ്ദേഹത്തിന്റെ പേര് വലിച്ചിടാറുണ്ട്. സ്ത്രീ സു​ഹൃത്തുക്കൾ ധാരാളമുള്ള ​ഗോപി സുന്ദർ, അദ്ദേഹത്തിന്റെ സുഹൃത്തിക്കൾക്കാെപ്പമുള്ള ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ മോശം കമന്റുകൾ വരാറുണ്ട്. എന്നാൽ ​ഗോപി സുന്ദർ ഇത്തരത്തിലുള്ള കമൻ‌റുകൾക്ക് ചെവി കൊടുക്കാറില്ല. ഗായിക അഭയ ഹിരൺമയിയുമായി ലിവിം​​ഗ് റിലേഷനിലായിരുന്ന ​ഗോപി സുന്ദർ, ആ ബന്ധം അവസാനിപ്പിച്ചിരുന്നു.

ഇതിന് ശേഷമാണ് ​ഗായിക അമൃത സുരേഷുമായി പ്രണയത്തിലായത്. എന്നാൽ അമൃതയുമായും ​ഗോപി സുന്ദർ വേർ പിരിഞ്ഞിരുന്നു. ഈ സമയത്തൊക്കെ രൂക്ഷ വിമർശനങ്ങൾ ​ഗോപി സുന്ദറിനെതിരെ വന്നിരുന്നു. അത്തരം കമന്റുകളോടൊന്നും ​ഗോപി സുന്ദർ പ്രതികരിച്ചില്ല. എന്നാൽ ചില നേരങ്ങളിൽ ഒക്കെ മോശം കമന്റുകൾക്ക് ​ഗോപി സുന്ദർ മറുപടി കൊടുക്കാറുമുണ്ട്.

gopi

ഇപ്പോൾ ​​ഗോപി സുന്ദർ തന്നെ സുഹൃത്തിനൊപ്പം ഉള്ള ഒരു ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. പേജൊന്ന് ആക്ടീവ് ആക്കമെന്ന് വിചാരിച്ചു എന്ന ക്യാപ്ഷ്ൻ നൽകിയാണ് തന്റെ സ്ത്രീ സുഹൃത്തിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇതോടെ നിരവധി കമന്റുകളാണ് ഈ ഫോട്ടോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.

നിങ്ങൾ നിങ്ങളെ ഇഷ്ടംപോലെ ജീവിതം ആസ്വദിക്കൂ പക്ഷെ ഒരു കാര്യം പറയാനുണ്ട്, ഇപ്പോൾ താങ്കളുടെ പാട്ടുകളൊന്നും കാണുന്നില്ല. അതും കൂടെയുണ്ടെങ്കിൽ നമ്മൾ ഹാപ്പി എന്നായിരുന്നു ഒരു കമന്റ്. എങ്ങനെ വേണമെങ്കിലും ജീവിക്കാം പക്ഷേ കുറെ പ്രായമാകുമ്പോൾ ഒരു വീഴ്ച മതി ആരും തിരിഞ്ഞ് നോക്കില്ല ചിലപ്പോൾ ഒരു തുള്ളി വെള്ളം ഇറ്റിച്ച് തരുവാൻ എന്ന കമന്റിന് ​ഗോപി സുന്ദർ മറുപടി കൊടുക്കുന്നുണ്ട് ഞാൻ ഒരു ദ്വീപിലാണ് താമസിക്കുന്നത്, അതിനാൽ വെള്ളത്തിൻ്റെ പ്രശ്നമില്ല എന്നാണ് ഈ കമന്റിന് ​ഗോപിസുന്ദ‍ർ കാെടുത്ത മറുപടി.

കുറച്ച് കഴിഞ്ഞ് ഇവള് പറയും വർഷങ്ങളായി ഇങ്ങേര് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന്...അതാണല്ലൊ ട്രെന്റ് എന്നാണ് ഒരാൾ കമന്റ് ചെയ്തത്. താങ്കളുടെ ഭാവന കൊള്ളാം എന്നാണ് ​​ഗോപി സുന്ദ​ർ മറുപടി നൽകിയത്. , വേറെ ഒരാൾക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല എങ്കിൽ നമുക്ക് എങ്ങനെ വേണേലും ജീവിക്കാം ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരു കോപ്പും ഇല്ല നമുക്ക് നമ്മുടെ ഇഷ്ടം പോലെ ജീവിക്കാം
നമ്മുടെ ജീവിതം നമ്മുടെ തീരുമാനങ്ങൾ മാത്രം ആയിരിക്കും എന്നാണ് ഒരു കമന്റ്. ഇങ്ങനെ വിമർശിച്ചും പിന്തുണച്ചും നിരവധി കമന്റുകൾ വരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+