ജിപിയുമായുള്ള വിവാഹത്തിന് ശേഷം ഗോപികയ്ക്ക് വന്ന പ്രധാന മാറ്റം; ആരാധകർ കണ്ടെത്തിയത് ഇക്കാര്യങ്ങൾ
പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യ എന്ന ജിപിയും. സാന്ത്വനം എന്ന സീരിയലിലൂടെയാണ് ഗോപിക പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയത്. എന്നാൽ ജിപി നടനായും അവതാരകനായുമൊക്കെ പ്രേക്ഷക മനസ്സ് സ്വന്തമാക്കിയ താരമാണ്. അടുത്തിടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോഴാണ് ഇരുവരും വിവാഹിതരാകൻ പോകുന്ന കാര്യം പ്രേക്ഷകർ അറിഞ്ഞത്.
എല്ലാവരും ഞെട്ടിപ്പോയി. പിന്നീട് എങ്ങനെയാണ് തങ്ങൾ വിവാഹത്തിൽ എത്തിയത് എന്ന് ഇരുവരും പങ്കുവെച്ചിരുന്നു. വിവാഹ വിശേഷങ്ങൾ എല്ലാം താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഹണിമൂണിന് പോയപ്പോഴും ഇരുവരും പ്രേക്ഷകരുമായി തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. ഹണിമൂൺ ആഘോഷങ്ങൾ കഴിഞ്ഞെത്തിയ ഗോപികയും ജി പിയും വീണ്ടുമൊരു യാത്ര പോവുകയാണ് ഇത്തവണ കുടുംബത്തോടാെപ്പമാണ് യാത്ര.

വിവാഹ ശേഷമുള്ള ആദ്യത്തെ വിഷു അതിഗംഭീരമായി ആഘോഷിച്ച ശേഷമാണ് ഇപ്പോൾ ഇവർ യാത്ര പോയിരിക്കുന്നത്. വിദേശ യാത്രയുടെ സന്തോഷത്തിലാണ് എല്ലാവരും. യാത്രയുടെ ചിത്രങ്ങൾ ജി പിയും ഗോപികയും പങ്കുവെയ്ക്കുന്നുമുണ്ട്. ഫോട്ടോസിൽ ഗോപികയെ കണ്ടപ്പോൾ ആരാധകർ ശരിക്കും അമ്പരന്നു. ഗോപിക ഓരോ ഗെറ്റപ്പിലും സ്റ്റൈലിലുമാണ് എത്തുന്നത്. ഇതോടെ വിവാഹത്തിന് ശേഷം ഗോപികയ്ക്ക് വന്ന മാറ്റങ്ങളെക്കുറിച്ച് ആരാധകർ സംസാരിച്ച് തുടങ്ങി.
ഗോപികയ്ക്ക് പ്രധാനമായും വന്ന മാറ്റം ഡ്രസ്സിംഗിലാണ്. ഡ്രസ്സിംഗ് സ്റ്റൈൽ മാെത്തത്തിൽ മാറി. നേരത്തെ ഹണിമൂൺ സമയത്ത് ഫോട്ടോ പങ്കുവെച്ചപ്പോഴെ ആരാധകർ ഇക്കാര്യം പറയുന്നുണ്ട്. ഇപ്പോൾ വീണ്ടും അത് ഉറപ്പിക്കുകയാണ്. മോഡേൺ ആയിട്ടുണ്ട്. ആരാധകർക്ക് പരിചയം സാന്ത്വനത്തിലെ നാട്ടിൻപുറത്തുകാരിയായ അഞ്ജലിയെയാണ്. അതുകൊണ്ട് തന്നെയാണ് ഈ മാറ്റം ശ്രദ്ധിച്ചത്. സാരിയുടുത്തോ ചുരിദാറിട്ടോ ഒക്കെ ഗോപികയെ കണ്ട് പെട്ടെന്ന് പുതിയ രൂപത്തിൽ കണ്ടപ്പോൾ ശരിക്കും ഒന്ന് അമ്പരുന്നു.
വിവാഹത്തിന് ശേഷം ആണ് ഗോപികയ്ക്ക് മാറ്റം വന്നതെന്നും ജി പി ആണോ കാരണം എന്നും ആരാധകർ ചോദിക്കുന്നു. സ്റ്റൈലിലും ഫാഷനിലുമൊക്കെ ശ്രദ്ധിക്കുന്ന ആളാണ് ജി പി. ആ ഒരു സെൽസാണോ ഗോപികയ്ക്ക് കിട്ടിയത് എന്നാണ് ചോദ്യം. ഡ്രസ്സിംഗിൽ മാത്രമല്ല ജി പിയുമായി വിവാഹം ഉറപ്പിച്ച ശേഷമാണ് ഗോപിക സോഷ്യൽ മീഡിയയിലും സജീവമായത് എന്നാണ് പറയുന്നത്.












Click it and Unblock the Notifications