Get Updates
Get notified of breaking news, exclusive insights, and must-see stories!

'അത് കളിയാക്കാൻ വേണ്ടി ഇട്ടതല്ല, ചേട്ടന് ആ ചമ്മൽ ഉണ്ടായിരുന്നു, അതുകാെണ്ടാണ്'; ഗോപിക

ഏറെ ആരാധകരുള്ള താര ദമ്പതികളാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജി പിയും ഗോപികയും. നടൻ, അവതാരകൻ എന്ന നിലയിൽ ജി പി അറിയപ്പെടുമ്പോൾ ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന സീരിയലിലൂടെയാണ് ഗോപിക ആരാധകരെ സ്വന്തമാക്കിയത്. ജി പി വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടപ്പോഴാണ് ഇരുവരും വിവാഹിതരാകാൻ പോകുന്ന കാര്യം ആരാധകർ അറിഞ്ഞത്. ജനുവരിയിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

തങ്ങളുടെ വിവാഹ വിശേഷങ്ങളും അത് കഴിഞ്ഞുള്ള യാത്രകളെക്കുറിച്ചുമൊക്കെ താരങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെയാണ് ഗോപികയുടെ ജന്മദിനം കഴിഞ്ഞത്. വലിയ ആഘോഷങ്ങളാണ് ജിപി നടത്തിയത്. വൻ സർപ്രൈസുകളും കൊടുത്തിരുന്നു. അത് പോലെ ഗോപിക അനിൽ ഫാൻസിന് വേണ്ടി എന്ന് പറഞ്ഞ് ജി പി ഗോപികയുടെ ഒരു വീഡിയോ പങ്കുവെച്ചിരുന്നു.

gp gopz

കുട്ടികൾക്കൊപ്പം കളിക്കുന്ന ഒരു വീഡിയോ ആയിരുന്നു. വളരെ സന്തോഷത്തോടെ, രസകരമായി, തമാശകളൊക്കെയായി ഇവരുടെ ജീവിതം മുന്നോട്ട് പോവുകയാണ്. പരസ്പരം ചില കുസൃതികൾ ഇവർ ഒപ്പിക്കാറുണ്ട്. അത്തരത്തിൽ നല്ലൊരു പണിയും ഗോപിക ജിപിക്ക് കൊടുത്തിരുന്നു. ജി പി പണ്ട് അഭിനയിച്ച ആൽബത്തിലെ സീനുകൾ ഗോപിക പങ്കുവെച്ചിരുന്നു. ജിപിയെ കളിയാക്കാൻ വേണ്ടിയാണോ ഗോപിക ഇങ്ങനെ ചെയ്തത് എന്ന ചോദ്യത്തിന് ഗോപിക ഇപ്പോൾ മറുപടി നൽകിയിരിക്കുകയാണ്.

അത് കളിയാക്കാൻ വേണ്ടിയിട്ടതല്ല, പഴയ കാര്യങ്ങൾ നമുക്ക് നമ്മുടേത് കാണുമ്പോൾ ഒരു ചമ്മൽ അല്ലേ, ചേട്ടന് ആ ചമ്മൽ ഉണ്ട്. അതുകൊണ്ട് ഇട്ടതാണ്, എന്നാണ് ഗോപിക മറുപടി പറഞ്ഞത്. ജിപി - ​ഗോപിക കോമ്പോയ്ക്ക് ആരാധകർ‌ ഏറെയാണ്. ​ഗോപികയ്ക്ക് ജി പി കൊടുക്കുന്ന സർപ്രൈസുകൾ കാണുമ്പോൾ തന്നെ അറിയാം എത്രമാത്രമാണ് ജിപി ​​ഗോപികയെ സ്നേഹിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്.

അതേസ സമയം ജി പിയെ വിവാഹം കഴിച്ചതിൽ പിന്നെ ​ഗോപികയക്ക് നല്ല മാറ്റം വന്നിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. മുൻപ് സോഷ്യൽ മീഡിയിയിൽ ​ഗോപിക അത്ര സജീവമായിരുന്നില്ലെന്നും ഇപ്പോൾ വളരെ ആക്ടീവാണെന്നും ആരാധകർ പറയുന്നു ​ഗോപികയുടെ ലുക്ക് മൊത്തത്തിൽ മാറിയിട്ടുണ്ടെന്നും ഇപ്പോൾ ഡ്രസ്സിം​ഗ് ഒക്കെ അടിപൊളിയാണെന്നും ആണ് ആരാധകർ പറയുന്നത്.

​ഗോപിക എപ്പോഴാണ് സീരിയലിലേക്ക് തിരിച്ച് വരുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സീരിയലായ സാന്ത്വനത്തിലെ അഞ്ജലി എന്ന കഥാപാത്രത്തെയാണ് ​ഗോപിക അവതരിപ്പിച്ചിരുന്നത്. സീരിയൽ അവസാനിച്ചെങ്കിലും ഈ കഥാപാത്രത്തിന് ഏറെ ആരാധകരുണ്ട്. സാന്ത്വനം 2 വരുന്നു എന്ന പ്രഖ്യാപനത്തിന് പിന്നാലെ അ‍ഞ്ജലി തിരിച്ചെത്തും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിച്ചത്. എന്നാൽ
സാന്ത്വനം 2 ൽ തങ്ങളാരും ഇല്ലെന്നും പുതിയ കഥയും പുതിയ ടീമുമാണെന്നാണ് ​ഗോപിക പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+