വിവാഹശേഷമുള്ള ആദ്യ പിറന്നാൾ; ജിപിയുടെ സമ്മാനം ഗോപികയ്ക്കല്ല, ഗോപിക ഫാൻസിന്!!
അടുത്തിടെയാണ് അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യ എന്ന ജിപിയുടേയും നടി ഗോപിക അനിലിന്റേയും വിവാഹം കഴിഞ്ഞത്. തങ്ങളുടെ വിവാഹം നിശ്ചയിച്ച അന്ന് മുതൽ ഉള്ള വിശേഷങ്ങൾ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ ഇവർ കുടുംബ സമേതം വിദേശ രാജ്യത്ത് ടൂർ പോയിരുന്നു. അവിടുത്തെ വിശേഷങ്ങളെല്ലാം ജി പി യും ഗോപികയും പങ്കുവച്ചിരുന്നു.
ജിപിയുമായുള്ള വിവാഹത്തിന് ശേഷം ഗോപികയ്ക്ക് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. സ്റ്റൈലിലും ഡ്രസ്സിംഗിലുമൊക്കെ ഗോപിക കൂടുതൽ ശ്രദ്ധ കൊടുക്കുന്നുണ്ടെന്നും സോഷ്യൽ മീഡയയിൽ വളരെ ആക്റ്റീവ് ആണെന്നുമാണ് ഗോപികയുടെ ആരാധകർ പറയുന്നത്.

ഇന്ന് ഗോപികയുടെ പിറന്നാൾ ആണ്. വിവാഹം കഴിഞ്ഞ ശേഷം ഗോപികയുടെ ആദ്യത്തെ പിറന്നാൾ ആണ്. ജിപി ഗോപികയ്ക്ക് പിറന്നാൾ ആശംസിച്ചിട്ടുണ്ട്. ജീവിതത്തിൻ്റെ വ്യത്യസ്‌ത വീക്ഷണങ്ങൾ എന്നെ കാണിച്ചുതന്നതിന് ഒരു കെട്ടിപ്പിടുത്തം. തമാശകൾ, വഴക്കുകൾ, കെയർ, കുഞ്ഞുവഴക്കുകൾ, സന്തോഷം ഇവയ്ക്കെല്ലാം സ്പെഷ്യൽ ഹഗ്... .ഇതുവരെ എന്നെ സന്തോഷിപ്പിച്ചതിനും ഇനിയങ്ങോട്ടും സന്തോഷിപ്പിക്കുന്നതിനും ഒരു ടൈറ്റ് ഹഗ്. ഐ ലവ് യൂ, ഹാപ്പി ബർത്ത് ഡേ.. എന്നാണ് ആദ്യത്തെ പോസ്റ്റിൽ
പിന്നീട് ഗോപിക കുട്ടികൾക്കൊപ്പം കുസൃതികളിക്കുന്ന ഒരു വീഡിയോ ആണ് പങ്കുവെച്ചത്. എല്ലാ ഗോപിക അനിൽ ആരാധകർക്കും ഇത് ഒരു ജന്മദിന പ്രത്യേക സമ്മാനമാണ്, നിങ്ങളുടെ ഗോപിക ചേച്ചി വളരെ ശാന്തയും സംയമനം പാലിക്കുന്നതും പക്വതയുള്ളതും ഗൗരവമുള്ളതുമായ വ്യക്തിയാണെന്ന് നിങ്ങളെ എല്ലാവരെയും ഓർമ്മിപ്പിക്കാൻ വേണ്ടി മാത്രം.
PS: ഇത് എൻ്റെ പ്രിയപ്പെട്ട ജന്മദിന പോസ്റ്റാണ്. ഇതൊരു ടീസർ മാത്രമാണ്, ഇനിയും ഒരുപാട് പകർത്തിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു! എന്നാണ് രണ്ടാമത്തെ പോസ്റ്റിൽ ജി പി പറയുന്നത്. ഗോപികയെ ടാഗ് ചെയ്ത് കൊണ്ടാണ് ജി പി ഈ വീഡിയോ പങ്കുവെച്ചത്. കൊലാബറേഷൻ ആക്സ്പറ്റ് ചെയ്തില്ലെങ്കിൽ ഇന്നിവിടെ കലാപം നടക്കുമെന്ന് ജോപികയെ മെൻഷൻ ചെയ്ത് ജി പി കമന്റ് ഇട്ടിട്ടുണ്ട്.
നിരവധിപേരാണ് ഈ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. ഒരുപാട് വർഷം ഇതുപോലെ സന്തോഷത്തോടെയും സ്നേഹത്തോടെയും ആയുരാരോഗ്യ സൗഖ്യത്തോടെയും 2പേർക്കും ഒരുമിച്ചു ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 2 ആളും അടിപൊളി ജോഡിയാണ്. ഒരുപാട് ഇഷ്ടാണ് 2 ആളെയും. കണ്ണുതട്ടാതിരിക്കട്ടെ എന്നിങ്ങനെ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications