ഇതുവരെ കണ്ടതൊന്നുമല്ല, ഇതാണ് വിവാഹത്തിന് ശേഷം ഗോപികയ്ക്ക് വന്ന ശരിക്കും മാറ്റം, കാരണം ജിപി തന്നെ
സാന്ത്വനം എന്ന സൂപ്പർ ഹിറ്റ് സീരിയലിലൂടെയാണ് ഗോപിക അനിൽ കുടുംബപ്രേക്ഷകരുടെ ഹൃദയത്തിൽ കയറിയത്. സാന്ത്വനത്തിൽ ഗോപിക ചെയ്ത അഞ്ജലി എന്ന കഥാപാത്രത്തിന് ധാരാളം ആരാധകർ ഉണ്ടായിരുന്നു. അടുത്തിടെയാണ് ഗോപികയുടെ വിവാഹം കഴിഞ്ഞത്. നടനും അവതാരകനും ഒക്കെയായ ജി പി എന്ന് വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യയാണ് ഗോപികയെ വിവാഹം ചെയ്തത്.
വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ജി പി പങ്കുവെച്ചപ്പോഴാണ് വിവാഹത്തിന്റെ കാര്യം പ്രേക്ഷകർ അറിയുന്നത്. പ്രണയ വിവാഹമാണോ എന്ന ചോദ്യമാണ് ഇരുവരും നേരിട്ടത്. എന്നാൽ വീട്ടുകാർ തീരുമാനിച്ച വിവാഹമാണെന്നാണ് ഗോപികയും ജി പിയും പറഞ്ഞത്. ജനുവരി 28 ന് ആയിരുന്നു വിവാഹം. ജൂലായ് 28 ന് വിവാഹ ജീവിതത്തിന്റെ ആറ് മാസം പൂർത്തിയായ വേളയിൽ കൂട്ടുകാർ ഇരുവർക്കും സർപ്രൈസ് നൽകിയിരുന്നു. കേക്ക് മുറിച്ചായിരുന്നു ആഘോഷം.

തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളെല്ലാം താരങ്ങൾ ആരാധകരെ അറിയിക്കാറുണ്ട്. ജി പിയുമായുള്ള വിവാഹത്തിന് ശേഷം ഗോപികയ്ക്ക് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് എന്ന ഗോപികയുടെ ആരാധകർ പറയാറുണ്ട്. ഗോപികയുടെ ഡ്രസിംഗിൽ അടക്കം മാറ്റം വന്നതായാണ് ആരാധകർ പറയുന്നത്.
വിവാഹത്തിന് മുമ്പ് സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവ് അല്ലാതിരുന്ന ഗോപിക ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവാണ്. ജി പി മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ ആളാണ്. ഗോപികയുടെ ഈ മാറ്റത്തിനൊക്കെ കാരണം ജി പി ആണെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ഇതൊന്നുമല്ല ഗോപികയ്ക്ക് വന്ന പ്രധാനപ്പെട്ട മാറ്റം മറ്റൊന്നാണ് ചില ആരാധകർ പറയുന്നത്.
മുൻപ് ഏതെങ്കിലും പരിപാടിക്ക് ചെന്നാൽ മൈക്കെടുത്ത് സംസാരിക്കാൻ ഗോപികയ്ക്ക് മടിയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അങ്ങനെയല്ല വളരെ ആത്മവിശ്വാസത്തോടെ മൈക്ക് എടുത്ത് ഗോപിക സംസാരിക്കുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഗോപിക സംസാരിക്കുന്ന വീഡിയോയും ഇവർ പങ്കുവെച്ചിട്ടുണ്ട്. ഇതിനെല്ലാം കാരണം ജി പി ആണെന്നാണ് ഇവർ പറയുന്നത്. ജി പി വന്നതോടെ ഗോപികയുടെ ജീവിതം മൊത്തത്തിൽ കളറായി എന്നും ഇവർ പറയുന്നു.
തന്റെ നേട്ടങ്ങളിൽ തന്നേക്കാൾ സന്തോഷിക്കുന്നത് ജി പി ചേട്ടൻ ആണെന്ന് ഗോപികയും പറഞ്ഞിരുന്നു. സാന്ത്വനം സീരിയൽ അവസാനിച്ചതിന് ശേഷം ഗോപിക മറ്റ് സീരിയലുകളിലൊന്നും അഭിനയിച്ചിട്ടില്ല. സിനിമയിയിൽ ആണ് അഭിനയിക്കുന്നത്. സുമതി വളവ് എന്ന സിനിമയിൽ ആണ് ഗോപിക അഭിനയിക്കുന്നത്. അതേ സമയം ജി പിയും ഗോപികയും പരസ്യങ്ങളിൽ ഒന്നിച്ചെത്താറുണ്ട്.












Click it and Unblock the Notifications