' ഭാഗ്യവതി ആണ് ഗോപിക'; അമ്മായിയമ്മയ്ക്ക് ജിപിയുടെ കിടിലൻ ബർത്ത് ഡേ സർപ്രൈസ്
ഗോവിന്ദ് പത്മസൂര്യ എന്ന ജിപിയും ഗോപിക അനിലും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ്. തങ്ങളുടെ വിശേഷങ്ങളെല്ലാം ജി പിയും ഗോപികയും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഗോപികയുടെ പിറന്നാൾ വൻ ആഘോഷമാക്കിയിരുന്നു ജി പി. വമ്പൻ സർപ്രൈസുകളാണ് ജി പി നൽകിയത്. ഇപ്പോൾ ഗോപികയുടെ അമ്മയുടെ പിറന്നാളിന് ജി പി നൽകിയ സർപ്രൈസിന്റെ വീഡിയോ ആണ് വൈറൽ ആവുന്നത്.
ജിപിയും ഗോപികയും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ബർത്ത് ഡേ കേക്കിന് മുന്നിൽ നിന്ന് ഗോപികയും അമ്മയും അച്ഛനും ഗോപികയുടെ അനിയത്തിയും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതായി വീഡിയോയിൽ കാണാം. എന്നാൽ ജി പിയെ വീഡിയോയിൽ കാണാനില്ല. പെട്ടെന്നാണ് ജിപി അവിടേക്ക് വരുന്നത്. ഓടിവന്നത് അമ്മയെ കെട്ടിപ്പിടിക്കുന്നത് കാണാം. ജിപി യെകണ്ടപ്പോൾ അമ്മയുടെ മുഖത്ത് സന്തോഷം വിരിയുന്നതും കാണാം.

ജിപി വരുന്ന വിവരം അമ്മ അറിഞ്ഞിട്ടില്ല. ദുബായിൽ ആയിരുന്ന ജിപി വരില്ലെന്നാണ് അമ്മ വിചാരിച്ചിരിരുന്നത്. അതേ സമയം ഈ സർപ്രൈസിനെക്കുറിച്ച് ഗോപികയക്ക് അറിയാം എന്നാണ് ഗോപികയുടെ ചിരിയിൽ നിന്ന് മനസ്സിലാകുന്നത്. 'ദുബായിൽ നിന്നൊരു ബർത്ത് ഡേ സർപ്രൈസ്' എന്ന് പറഞ്ഞാണ് ജി പി ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
ആൺകുട്ടി ഇല്ലാത്ത ഒരമ്മക്ക് മകനെ കിട്ടിയപ്പോ ഉള്ള സ്നേഹമാണ്, എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നത് ഇത്പോലെ സ്വന്തം അമ്മയെ പോലെ അവരുടെ അമ്മയെയും കാണണം എന്നാണ്, ഇങ്ങനെ വേണം ഓരോ ആൺകുട്ടികളും....കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി,
ആ അമ്മയുടെ മുഖത്തുണ്ട് അവർക്ക് ജിപി ആരാണെന്ന്. ഭാഗ്യവതി ആണ് ഗോപിക. ഒത്തിരി സന്തോഷവും ഇത്തിരി അസൂയയും തോന്നുന്നു. ആ അമ്മ എത്ര ഭാഗ്യവതിയാണ്, എത്ര തവണ കണ്ടു എന്ന് അറിയില്ല, അമ്മക്ക് ഈ ബർത്ത് ഡേയ്ക്ക് കിട്ടാവുന്ന ഏറ്റവും വല്യ ഗിഫ്റ്റ്, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ഈ വർഷം ജനുവരിയിലായിരുന്നു ജിപി യുടെയും ഗോപികയുടെയും വിവാഹം. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോസ് ജിപി പങ്കുവെച്ചപ്പോഴാണ് ഇരുവരും വിവാഹം ചെയ്യാൻ പോകുന്ന കാര്യം എല്ലാവരും അറിയുന്നത്. പ്രണയ വിവാഹമാണ് എന്നാണ് കരുതിയതെങ്കിലും വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമാണെന്ന് ജിപി പറഞ്ഞിരുന്നു.
നടനായ ജിപി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അവതാരകൻ എന്ന നിലയിലാണ് പ്രേക്ഷകരുടെ മനസ്സിൽ കയറിയത്. സാന്ത്വനം എന്ന ഹിറ്റ് സീരിയലിലെ അഞ്ജലി എന്ന കഥാപാത്രം ആണ് ഗോപികയ്ക്കെ ആരാധകരെ നേടിക്കൊടുത്തത്. ജിപിയുമായുള്ള വിവാഹത്തിന് ശേഷം ഗോപികയ്ക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.












Click it and Unblock the Notifications