വടക്കുംനാഥന്റെ മുന്നിൽ ഗോപികയ്ക്ക് താലിചാർത്തി ജിപി; ചിത്രങ്ങൾ വൈറൽ
നടൻ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരായി. വിവാഹ ചിത്രങ്ങൾ ഗോവിന്ദ് പത്മസൂര്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ശ്രീ വടക്കും നാഥന്റെ സന്നിധിയിൽ എന്ന് ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.
കസവ് മുണ്ടും മേൽമുണ്ടുമായരുന്നു ജി പിയുടെ വേഷം. കസവ് സാരി ധരിച്ച് ലളിതമായ ലുക്കിലാണ് ഗോപിക എത്തിയത്. ഒക്ടോബർ മാസമായിരുന്നു. വിവാഹ നിശ്ചയം. ജി പി തന്നെയാണ് വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൽ പങ്കുവെച്ചത്.

PC: Govind Padmasoorya/ FB
ഞങ്ങൾ വളരെ സന്തോഷത്തോടെയാണ് ഇത് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമായണ്. വീട്ടുകാരുടെ നിർദ്ദേശ പ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവാകാശം പൂവിടുകയായിരുന്നു.
നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗങ്ങളെ പോലെ ആണ് ചേർത്ത് പിടിച്ചിട്ടുള്ളത്. നിങ്ങളുടെ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊർജ്ജം, എന്നാണ് ജി പി അന്ന് കുറിച്ചത്.
നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ജി പി അവതാരകരൻ എന്ന നിലയിലാണ് പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചത്. സാന്ത്വനം എന്ന ഹിറ്റ് സീരിയലിലെ അഞ്ജലി എന്ന കഥാപാത്രമാണ് ഗോപികയ്ക്ക് വഴിത്തിരിവായത്. ധാരാളം ആരാധകർക്ക് ഈ കഥാപാത്രത്തിനുണ്ട്. കഴിഞ്ഞ ദിവസമാണ് ഈ സീരിയൽ അവസാനിച്ചത്.












Click it and Unblock the Notifications