ജിപിക്കൊപ്പം കല്യാണ ഫോട്ടോയിൽ പേളി; കണ്ടവരുടെ കിളി പോയി, ഇങ്ങനൊരു പണി പേളിക്കേ പറ്റൂവെന്ന് ആരാധകർ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളായ ഗോവിന്ദ് പത്മസൂര്യ എന്ന് ജി പി യുടേയും ഗോപിക അനിലിന്റെയും വിവാഹം കഴിഞ്ഞിരിക്കുകയാണ്. ഒക്ടോബറിൽ വിവാഹ നിശ്ചയത്തിന് പിന്നാലെ ജി പി ഫേസ്ബുക്കിൽ ഫോട്ടോസ് പങ്കുവെച്ചപ്പോഴാണ് ഇവർ വിവാഹിതരാവാൻ പോകുന്ന കാര്യം ആരാധകർ അറിഞ്ഞത്.
ഇതിന് പിന്നാലെ എല്ലാ വിശേഷങ്ങളും ജി പി തന്റെ യൂട്യൂബലൂടെ അറിയിച്ചിരുന്നു. ഇന്ന് രാവിലെ ശ്രീ വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ചാണ് ജി പിയും ഗോപികയും വിവാഹിതരായത്. ഇതിന് പിന്നാലെ നടന്ന വിരുന്നിൽ നിരവധി താരങ്ങൾ പങ്കെടുത്തു.

ഇപ്പോൾ ജി പി യുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ പേളി മാണി പങ്കുവെച്ച കുറിപ്പാണ് വൈറൽ ആയിരിക്കുന്നത്. പ്രസവം കഴിഞ്ഞ് വിശ്രമിത്തിൽ ഇരിക്കുന്ന പേളിക്ക് ജി പിയുടെ വിവാഹത്തിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല, പിന്നാലെയാണ് രസകരമായ ഫേസ്ബുക്ക് പോസ്റ്റ് പേളി പങ്കുവെച്ചത്.
നിങ്ങൾക്ക് രണ്ട് പേർക്കും സന്തോഷകരമായ വിവാഹ ജീവിതം ആശംസിക്കുന്നു, ഒരു കുഞ്ഞ് ജനിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ വിവാഹത്തിന് എത്താൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്നും അതാണ് സൗഹൃദമെന്നും പേളി കുറിച്ചു, താൻ പങ്കുവെച്ച ഫോട്ടോ കാണുമ്പോൾ ഫോട്ടോ ഷോപ്പാണ് എന്ന് പലരും പറഞ്ഞേക്കാമെന്നും പേളി പറയുന്നു.. ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോയും പേളി പങ്കുവെച്ചിട്ടുണ്ട്
പേളി പങ്കുവെച്ച കുറിപ്പ് വായിക്കാം:
നിങ്ങൾ രണ്ട് പേർക്കും സന്തോഷകരമായ വിവാഹ ജീവിതം ആശംസിക്കുന്നു, ഒരു കുഞ്ഞ് ജനിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ വിവാഹത്തിന് എത്താൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. അതാണ് സൗഹൃദം. ഇത് ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ഹേറ്റേഴ്സ് പറയും. സാരി ധരിക്കാൻ പറ്റിയില്ല ക്ഷമിക്കണം, രണ്ട് പേരും രസകരമായ ഒര റോളർ കോസ്റ്റർ ജീവിതത്തിന് തയ്യാറാവുക.
P S: നിങ്ങൾ രണ്ടുപേരും ഉടൻ എന്നെ സന്ദർശിക്കുന്നതാണ് നല്ലത് ❤️😋 പേളി കുറിച്ചു.
പേളിയുടെ പോസ്റ്റിന് രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എഡിറ്റിംഗ് സിങ്കം, ഞങ്ങളുടെ എഡിറ്റർ ഭയങ്കരനാ.. എഡിറ്റിംഗ് ഏതാ ഒർജിനൽ ഏതാ എന്ന് തിരിച്ചറിയാൻ പറ്റില്ല എന്നിങ്ങനെ പോകുന്നു കമന്റുകൾ... ഡി ഫോർ ഡാൻസ് എന്ന് പരിപാടിയുടെ അവതാരകരായിരുന്നു പേളിയും ജി പിയും ഇവരുടെ കോമ്പോ എല്ലാവർക്കും ഇഷ്ടമായിരുന്നു.












Click it and Unblock the Notifications