'ചേട്ടന് വല്ലാണ്ട് കുശുമ്പുവന്നു, അവര്‍ എന്റെയടുത്ത് സ്‌നേഹത്തോടെ സംസാരിക്കുന്നത് കണ്ട്': ഗോപിക
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരങ്ങളാണ് ജി പി എന്ന ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. നടനും അവതാരകനുമായ ജി പി അവതാരകൻ എന്ന നിലയിലാണ് പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയത്. സാന്ത്വനം എന്ന സീരയലിലൂടെയാണ് ഗോപിക ആരാധകരെ സ്വന്തമാക്കിയത്. ഇരുവരും വിവാഹിതരാകാൻ പോകുന്ന വാർത്ത അത്ഭുതത്തോടെയാണ് ആരാധകർ കേട്ടത്.
ജി പി യുടെ വിവാഹവുമായി ബന്ധപ്പെട്ട പല വാർത്തകളും വന്നിരുന്നുവെങ്കിലും ഒരിക്കലും ഗോപികയുടെ പേര് കേട്ടിട്ടേയില്ലായിരുന്നു. ജി പി തന്നെയാണ് വിവാഹ നിശ്ചയത്തിന് ശേഷം ഫോട്ടോകൾ പങ്കുവെച്ചത്. തങ്ങളുടേത് വീട്ടുകാർ തീരുമാനിച്ച വിവാഹമാണെന്നും പ്രണയ വിവാഹാമല്ലെന്നും ജി പിയും ഗോപികയും വ്യക്തമാക്കിയിരുന്നു. എങ്ങനെയാണ് വിവാഹാലോചന വന്നതെന്നും തങ്ങൾ എവിടെ വെച്ചാണ് ആദ്യം കണ്ടതെന്നുമൊക്കെ ജി പിയും ഗോപികയും യൂട്യൂബിലൂടെ പറഞ്ഞിരുന്നു.

എന്തായാലും ഇവരുടെ ആരാധകർ സന്തോഷത്തിലാണ്. ഇവരുടെ കഥകൾ അറിയാൻ കാത്തിരിപ്പിലാണ് ആരാധകൾ. ഇപ്പോൾ തങ്ങളുടെ വിവാഹ നിശ്ചയത്തെക്കുരിച്ച് സംസാരിക്കുകയാണ് താരങ്ങൾ. എന്തുകൊണ്ടാണ് വിവാഹ നിശ്ചയത്തിന് സുഹൃത്തുക്കളെ വിളിക്കാതിരന്നുത് എന്നൊക്കെ ജി പി പറയുന്നുണ്ട്.
ഒഫീഷ്യൽ പെണ്ണ് കാണലിന് മുമ്പ് തന്നെ വിവാഹ കാര്യത്തിൽ തീരുമാനം ആയിരുന്നുവെന്നും പെണ്ണുകാണൽ കഴിഞ്ഞപ്പോൾ വീട്ടുകാർ എല്ലാവരുമായി പരസ്പരം ജെല്ലായെന്നും ഒരിക്കലും ഇത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും ജി പി പറയുന്നു. എന്നെക്കാളും പരിചയം ഗോപികയ്ക്ക് വീട്ടുകാരുമായിട്ടാണോ എന്ന് തോന്നിപ്പോയി.
വീട്ടുകാരെ പരിചയപ്പെടുത്തി ആ മീറ്റിംഗും കഴിഞ്ഞു. എന്നാൽ ഇനിയാണ് സുഹൃത്തുക്കളെ പരിചയപ്പെടുത്തേണ്ട കടമ്പ കിടക്കുന്നടത്, അത്രത്തോളം സുഹൃത്തുക്കളാണ് എനിക്കുള്ളത്. വിവാഹ നിശ്ചയത്തിന് എന്തുകൊണ്ട് സുഹൃത്തുക്കൾ എത്തിയില്ല എന്ന ചോദ്യത്തിന് ഉത്തരം കൂടിയാണിത് ജി പി പറഞ്ഞു.
തനിക്ക് ഒരുപാട് സുഹൃത്തുക്കളുടെ ഗ്യാങ് ഉണ്ട് എന്നാണ് ജി പി പറയുന്നത്. സെലിബ്രിറ്റസായുള്ള സുഹൃത്തുക്കൾ മാത്രമല്ല, സ്കൂൾ, കോളേജ് കാലഘട്ടത്തിലെ സുഹൃത്തുക്കളുമുണ്ട്, ജി പി പറഞ്ഞു. ഇന്നും അവരുമായി മീറ്റപ്പും കാര്യങ്ങളും വെയ്ക്കുന്ന ആളാണ് താൻ, പത്തും പതിനഞ്ചും വർഷങ്ങളായി ജീവിതത്തിൽ ഉള്ള സുഹൃത്തുക്കളുണ്ട്. ഒരു അമ്പതോളം ആളുകളുണ്ട്. ഇനി സുഹൃത്തുക്കളെ എല്ലാം പോയി കാണുന്നതാണ് മുമ്പിലുള്ള മിഷൻ ജി പി പറഞ്ഞു.
കുടുംബത്തെ കയ്യിലെടുത്തത് പോലെ ഇവർ സുഹൃത്തുക്കളേയും കയ്യിലെടുക്കാൻ സാധ്യത ഉണ്ട്. അതിനെ എങ്ങനെ പ്രതിരോധിക്കും എന്നാണ് ആലോചിക്കുന്നത് ജി പി പറഞ്ഞു. അതേസമയം, ജി പിയുടെ ബന്ധുക്കൾ തന്നോട് സ്നേഹം കാണിക്കുന്നത് കണ്ടപ്പോൾ ജി പിക്ക് കുശുമ്പ് വന്നെന്നാണ് ഗോപിക തമാശയായി പറഞ്ഞത്. ആദ്യം എല്ലാവരേയും കാണുമ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു പിന്നെ അത് മാറിയെന്നും ഗോപിക പറഞ്ഞു.












Click it and Unblock the Notifications