കല്യാണദിവസം വെച്ച സർപ്രൈസ്; എന്നാൽ ദിവസങ്ങൾക്ക് മുമ്പ് പൊളിച്ച് ജിപി, അമ്പരന്ന് ഗോപിക
ജി പിയുടെയും ഗോപികയുടേയും വിവാഹത്തീയതി കഴിഞ്ഞ ദിവസം ഇരുവരും വെളിപ്പെടുത്തിയിരുന്നു.ജനുവരി 28ാം തീയതിയാണ് ഇവരുടെ വിവാഹം. അപ്രതീക്ഷിതമായിട്ടായിരുന്നു ജി പിയും ഗോപിയും വിവാഹം കഴിക്കാൻ പോകുന്ന വിവരം ജി പി അറിയിച്ചത്. വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു ജി പി വിവാഹ വിവരം അറിയിച്ചത്.
ഇതിന് പിന്നാലെ ഇവരുടെ വിവാഹ തീയതി അറിയാനുള്ള ആകാംക്ഷയിലായിരുന്നു ഇവരുടെ ആരാധകർ കഴിഞ്ഞ ദിവസമാണ് ഇവർ വിവാഹ തീയതി പുറത്തുവിട്ടത്. ഇപ്പോൾ ഗോപികയ്ക്ക് നൽകിയ ഒരു സർപ്രൈസിനെ കുറിച്ചാണ് ജി പി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചത്.

മോഹൻലാലിനെ കാണമെന്ന ഗോപികയുടെ ആഗ്രഹമാണ് ജി പി സാധിപ്പിച്ച് കൊടുത്തത്. ബാലേട്ടൻ എന്ന സിനിമയിയിൽ ഗോപികയും അനിയത്തിയും ലാലേട്ടന്റെ മക്കളായാണ് അഭിനയിച്ചത്. ഈ സിനമയ്ക്ക് ശേഷം ഗോപി ലാലേട്ടനെ കണ്ടിരുന്നില്ലെന്നും ജി പി പറയുന്നു.
എപ്പോഴെങ്കിലും ലാലേട്ടനെ കാണാൻ പറ്റുമോ എന്നൊക്കെ ചോദിച്ചിരുന്നുവെന്നും പക്ഷേ വിവാഹത്തിന് ലാലേട്ടനെ കൊണ്ടുവന്ന് സർപ്രൈസ് നൽകാനായിരുന്നു ആഗ്രഹമെന്നും എന്നാൽ ആ സമത്ത് ലാലേട്ടൻ ഇന്ത്യയിൽ ഉണ്ടാവില്ലെന്ന് പറഞ്ഞു. ഞാൻ അപ്പോൾ ലാലേട്ടനോട് ഗോപികയ്ക്ക് കാണാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞു ലാലേട്ടൻ അപ്പോൾ തന്നെ ഓക്കെ പറഞ്ഞുവെന്നും ജി പി പറഞ്ഞു.
സ്വാന്തനം ഷൂട്ടിംഗ് കഴിഞ്ഞ് ഗോപിക വന്നു, ഞാൻ ഗോപികയോട് പറഞ്ഞില്ല ലാലേട്ടൻ കാണാൻ അവസരം തന്നുവെന്ന് പറഞ്ഞില്ല. ഗോപിക വന്നപ്പോൾ ഗോപികയേയും മിട്ടുവിനേയും എല്ലാവരേയും കൊണ്ട് ലാലേട്ടനെ കാണാൻ പോയി, ജി പി പറഞ്ഞു. ലാലേട്ടൻ ഒരുപാട് സമയം തന്നുവെന്നും ഫോട്ടോ എടുക്കാൻ പറ്റിയെന്നും അനുഗ്രഹം വാങ്ങിച്ചുവെന്നും ജി പി പറഞ്ഞു.
അതേ സമയം, ലൈഫിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഫേസിലേക്ക് രണ്ട് പേരും കടക്കുകയാണെന്നും ഇത്രയും കാലം നിങ്ങളുടെ സപ്പോർട്ടും അനുഗ്രഹവും ഉണ്ടായിരുന്നു ഇനി മുന്നോട്ടും അത് പോലെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഈ ആഘോഷങ്ങളുടെ ഭാഗമാവുകയും ഞങ്ങളോടൊപ്പം നിൽക്കുകയും ചെയ്യുക എന്നും ജി പിയും ഗോപികയും പറയുന്നു. ജനുവരി 28ാം തീയതി ആണ് വിവാഹം എന്ന കാര്യം വെളിപ്പെടുത്തിയതോടെ ആരാധകരും സന്തോഷത്തിലാണ്.












Click it and Unblock the Notifications