Get Updates
Get notified of breaking news, exclusive insights, and must-see stories!

​ജിപിക്ക് വധു 'അഞ്ജലി'; ഗോവിന്ദ് പത്മസൂര്യയും ​ഗോപിക അനിലും ഒന്നാവുന്നു; സർപ്രൈസ് പൊട്ടിച്ച് താരങ്ങൾ

സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടേയും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ വ്യക്തിയാണ് ​ഗോവിന്ദ് പത്മസൂര്യ. ജി പി എന്നാണ് പ്രേക്ഷകർ അദ്ദേഹത്തെ സ്നേഹപൂർവ്വം വിളിക്കാറുള്ളത്. എന്തുകൊണ്ടാണ് ജി പി ഇതുവരെ വിവാഹം കഴിക്കാത്തത് എന്ന് ചോദ്യമാണ് അദ്ദേഹം എപ്പോഴും കേൾക്കാറുള്ളത്. ഇന്ന് ആ ചോദ്യങ്ങൾക്ക് അവസാനമായിരിക്കുകയാണ്.

താൻ വിവാഹിതനാവാൻ പോകുന്ന വാർത്ത ജി പി തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്. നടി ​ഗോപിക അനിലുമായുള്ള വിവാഹനിശ്ചയ ഫോട്ടോ ജി പി ഫേസ്ബുക്കിൽ പങ്കുവെച്ചു.

gp

PC: Govind Padmasoorya fb

ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിർദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു എന്നാണ് ജി പി കുറിച്ചത്,

ഗോവിന്ദ് പത്മസൂര്യയുടെ ഫേസ്ബുക്ക് കുറിപ്പ്:

ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇതു നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിർദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു.

നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെ ആണ് ചേർത്തുപിടിച്ചിട്ടുള്ളത്.
നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊർജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽവെപ്പിൽ നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ
സസ്നേഹം
ഗോവിന്ദ് പത്മസൂര്യ
ഗോപിക അനിൽ

ടിവി അവതാരകൻ എന്ന നിലയിലാണ് ജി പി ശ്രദ്ധേയനായത്. എം ജി. ശശി സംവിധാനം ചെയ്ത 'അടയാളങ്ങൾ' എന്ന ചിത്രത്തിലൂടെ ആയിരുന്നു ജി പി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഡി 4 ഡാൻസ് എന്ന റിയാലിറ്റിഷോയിലൂടെയാണ് വലിയ സ്വീകാര്യത ലഭിച്ചത്. ഡാഡി കൂൾ, ഐ ജി, വർഷം, പ്രേതം 2 എന്നിവ പ്രധാന സിനിമകളാണ്

സാന്ത്വനം സീരിയയിലെ അജ്ഞലി എന്ന കഥാപാത്രത്തിലൂടെയാണ് ​ഗോപിക ശ്രദ്ധേയ ആയത്. ശിവം, ബാലേട്ടൻ എന്നീ സിനികളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ബാലേട്ടനിൽ മോഹൻലാലിന്റെ മകളായിട്ടാണ് അബിനയിച്ചത്. ബാലതാരമായി എത്തിയ ഗോപിക പിന്നീട് നിരവധി സിരിയലുകളിലും ടെലിവിഷൻ ഷോകളിലും അഭിനയിച്ചു . അഭിനയത്തിനൊപ്പം പഠനവും ​ഗൗരനത്തോടെ മുന്നോട്ട് കൊണ്ടുപോയ ഗോപിക ആയുവേദ ഡോക്ടർ ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+