Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് ​ജിപിക്കും ​ഗോപികയ്ക്കും പ്രിയപ്പെട്ട ദിവസം; സ്നേഹം കൊണ്ട് പൊതിഞ്ഞ് ജിപി, ആംശസകളുമായി ആരാധകർ

ഇന്ന് ​ ജി പിയുടെയും ​ഗോപിക അനിലിന്റെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. ഇന്നാണ് ഇവരുടെ ഒന്നാം വിവാഹ വാർഷികം. 2024 ജനുവരി 28 നായിരുന്നു ജി പിയുടെയും ​ഗോപികയുടെയും വിവാഹം. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. വിവാഹനിശ്ചയ ദിവസം ജിപി സോഷ്യൽ മീഡിയയിൽ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചപ്പോഴാണ് ഇക്കാര്യം ആരാധകർ അറിഞ്ഞത്.

ജിപിക്കും ​ഗോപികയ്ക്കും ധാരാളാം ആരാധകർ ഉണ്ട്. നടൻ, അവതാരകൻ എന്നീ നിവയിൽ തിളങ്ങിനിൽക്കുന്ന താരാമാണ് ജിപി.​ ​ഗോപികയ്ക്ക് സാന്ത്വനം എന്ന ഒറ്റ സിരീയൽ തന്നെ ധാരാളം ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു. അഞ്ജലി എന്ന കഥാപാത്രത്തെയാണ് ​ഗോപിക അവതരിപ്പിച്ചത്. ജിപി - ​ഗോപിക വിവാഹ വാർത്ത അറിഞ്ഞപ്പോൾ ആരാധകർ ശരിക്കും ഞെട്ടിയിരുന്നു.

gopika gp

പ്രണയ വിവാഹമാണ് എന്നായിരുന്നു എല്ലാവരും കരുതിയിരുന്നതെങ്കിലും തങ്ങളുടേത് അറേ‍ഞ്ച്ഡ് മാരേജ് ആണെന്ന് ഇരുവരും പറയുകയായിരുന്നു. എങ്ങനെയാണ് വിവാഹ ആലോചന വന്നതെന്നും വിവാഹത്തിലേക്ക് എത്തിയതെന്നുമൊക്കെ രണ്ട് പേരും പറഞ്ഞിരുന്നു. ജിപിയുമായുള്ള വിവാഹത്തിന് ശേഷം ​ഗോപികയ്ക്ക് ഒരുപാട് മാറ്റം വന്നുവെന്ന് ​ഗോപികയുടെ ആരാധകർ തന്നെ പറഞ്ഞിട്ടുണ്ട്. അത്രയും മികച്ച പിന്തുണയാണ് ജിപി ​ഗോപികയ്ക്ക് നൽകുന്നത്. ഇപ്പോൾ വിവാഹ വാർഷികത്തിൽ ജി പി പങ്കുവെച്ച കുറിപ്പിൽ ​ഗോപികയോടുള്ള ജി പിയുടെ സ്നേഹം നിറഞ്ഞുനിൽക്കുന്നത് കാണാമെന്ന് ആരാധകർ പറയുന്നു.

എനിക്ക് ഒരാളെ ഇത്രമാത്രം സ്നേഹിക്കാൻ കഴിയുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ആരെങ്കിലും എന്നെ ഇത്രത്തോളം മനസ്സിലാക്കുമെന്ന് എനിക്ക്റിയില്ലായിരുന്നു. കൃത്യ സമയത്ത് നീ എന്റെ ജീവിതത്തിലേക്ക് മനോഹരമായി പ്രവേശിച്ചു. എന്റെ സന്തോഷകരമായ ജീവിതം കൂടുതൽ മനോഹരമാക്കി. എനിക്ക് വളരെ അനു​ഗ്രഹമായി തോന്നുന്നു. നിനക്ക് സങ്കല്പിക്കാൻ കഴിയുന്നതിലും കൂടുതൽ ഞാൻ നിന്നെ സ്നേഹിക്കുന്നു. താമശയും വഴക്കുകളും സൗഹൃദവും നിറഞ്ഞ ഒരു വർഷം. നമ്മൾ ആഘോഷിക്കുന്നു, ജി പി കുറിച്ചു. നിരവധിപേരാണ് ജി പി ക്കും ​ഗോപികയ്ക്കും ആശംസയുമായി എത്തുന്നത്.

​ഗോപികയ്ക്ക് എപ്പോഴും സർപ്രൈസ് കൊടുക്കാറുണ്ട് ജി പി. ​ഗോപികയുടെ പിറന്നാൾ വലിയ ആ​ഘോമാക്കിയാണ് ജി പി ആഘോഷിച്ചത്.
വിവാഹത്തിന് ശേഷവും അഭിനയത്തിൽ സജീവമാണ് ​ഗോപിക. ഇരുവരും തങ്ങളുടെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+