വീട് വാങ്ങുന്ന സമയത്ത് ഗോപിക ജിപിയോട് പറഞ്ഞത് അക്കാര്യം; 'ഭാര്യയുടെ മനസ്സറിഞ്ഞ് ചെയ്ത ഭർത്താവ്'
ജി പിക്കും ഗോപികയ്ക്കും ഒരുപാട് ആരാധകരുണ്ട്. വളരെ സർപ്രൈസ് ആയിട്ടാണ് വിവാഹിതരാവാൻ പോകുന്ന വിവരം താരങ്ങൾ അറിയിച്ചത്. വിവാഹം കഴിഞ്ഞ് ഒരുവർഷം ആവാൻ പോവുകയാണ്. അടുത്തിടെയാണ് ജി പിയും ഗോപിക അനിലും ഒരു വീട് സ്വന്തമാക്കിയത്. ഒരു അപ്പാര്‍ട്ട്‌മെന്റാണ് വാങ്ങിയത്.
ഇപ്പോള്‍ തങ്ങളുടെ വീടിന്റെ ഹോം ടൂര്‍ നടത്തിയിരിക്കുകയാണ് ജി പിയും ഗോപികയും. യൂട്യബില്‍ ഈ വീഡിയോ ട്രെന്റിംഗ് ആണ്. വീടിന്റെ ഇന്റീരിയല്‍ തുടങ്ങിയപ്പോള്‍ ആദ്യം ഗോപിക തന്നോട് പറഞ്ഞത് ചേട്ടാ നമ്മള്‍ പോകുന്ന ഹോട്ടല്‍സിന്റെ ഫീല്‍ വരരുത്, വീടാണ് എന്ന ഫീല്‍ വരണം എന്നായിരുന്നുവെന്ന് ജി പി പറയുന്നു.

വളരെ മനോഹരമായിട്ടാണ് ജിപിയും ഗോപികയും വീട്ടിനകത്തെ ഓരോ കാര്യവും അവതരിപ്പിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ഇതുപോലൊരു ഹോം ടൂര്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് കമന്റുകള്‍. നല്ല വീട്, എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു, ഈ വീഡിയോ ഞാൻ കാണുകയല്ല അവിടെ വരികയാണ് ചെയ്തത്. മനസ്സിന് ഭയങ്കര സന്തോഷം, ഞാനും ഇങ്ങനെ തന്നെ ഒരു വീട് പണിയും, ഞാന്‍ ആദ്യമായിട്ടാണ് ഇത്രയും നന്നായി ഇരുന്നിട്ട് ഹോം tour കാണുന്നത് അത് ഇവരുടെ നല്ല അവതരണം ശൈലി ആണ്. എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ഒരു വീഡിയോയിലൂടെ തന്നെയാണ് തങ്ങള്‍ വീട് വാങ്ങിയ വിവരം ജിപിയും ഗോപികയും പങ്കുവെച്ചത്. കൊച്ചിയിലാണ് പുതിയ അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയത്. ശോഭയുടെ അപ്പാര്‍ട്ട്‌മെന്റ് വാങ്ങുക എന്നത് തന്നെക്കാള്‍ ആഗ്രഹം അച്ഛനായിരുന്നുവെന്നും തൃശൂര്‍ ശോഭാ സിറ്റിയില്‍ ഫ്്‌ലാറ്റ് വാങ്ങിയാലോ എന്ന് ചോദിച്ചിരുന്നുവെന്നും എന്നാല്‍ അന്ന് അതിന് പറ്റിയ സാമ്പത്തിക സ്ഥിതിയിലായിരുന്നില്ലെന്ന് ജി പി പറയുന്നു. പിന്നെ ഒരു വീട് വാങ്ങണമെന്ന് അച്ഛന്‍ പറഞ്ഞിരുന്നു എങ്കിലും താന്‍ ഒഴപ്പുകയായിരുന്നവെന്നും ജി പി പറയുന്നു.
എന്നാല്‍ അച്ഛന്‍ ലോക്ക് ചെയ്‌തെന്നും ജി പി പറയുന്നു. പല ഫ്‌ലാറ്റ് നോക്കിയിട്ടും ഇഷ്ടപ്പെട്ടിട്ടില്ലെന്നും ശോഭ അപ്പാര്‍ട്ട്‌മെന്റ് വാങ്ങുമ്പോള്‍ ഒരു സെന്റിമെന്‍സ് ഉണ്ടായിരുന്നു. കുറെ മുന്‍പ് അച്ഛന് വലിയ ആഗ്രഹം ഉണ്ടായിരുന്നു. അന്ന് വാങ്ങാന്‍ പറ്റിയില്ല. രണ്ട് കൊല്ലം മുന്‍പാണ് അഡ്വാവന്‍സ് കൊടുത്തതെന്നും ജി പി പറയുന്നു. ഫുൾ പണിയും കഴിഞ്ഞ് കയ്യിൽ കിട്ടിയത് ഏപ്രിൽ മാസത്തിലായിരുന്നുവെന്നും ജി പി പറയുന്നു. ഓണത്തിന്റെ അന്നാണ് പാല് കാച്ചൽ നടത്തിയതെന്നും ജി പി പറയുന്നു.
ഓണത്തിന് തന്നെ പാലുകാച്ചൽ നടത്തിയിരുന്നെങ്കിലും പണി ഫുൾ കഴിഞ്ഞിരുന്നില്ലെന്നും വീണ്ടും പണി തുടങ്ങിയെന്നും പിന്നെ ഫംഗ്ഷൻ ഒന്നും നടത്തിയില്ലെന്നും ജി പി പറഞ്ഞു. വീടിന് ഗോപുര എന്ന പേരിട്ടത് അച്ഛനാണെന്നും അതിൽ ഗോപുവുണ്ട്, ജി പിയുണ്ട് എന്നും ഇരുവരും പറയുന്നു.












Click it and Unblock the Notifications