ഗോവിന്ദ് പത്മസൂര്യയുടെ ആസ്തി എത്രയാണ്; തുറന്ന് പറഞ്ഞ് താരം..'എല്ലാം ചേർത്താണ് കേട്ടോ ഇത്രയും'
നടനെന്നതിൽ ഉപരി അവതാരകൻ എന്ന നിലയിൽ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച താരമാണ് ഗോവിന്ദ് പത്മസൂര്യ. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയാണ് പ്രേകരുടെ ഇഷ്ടം പിടിച്ചുപറ്റാൻ താരത്തെ സഹായിച്ചിത്. അന്ന് മുതൽ 'ജിപി' എന്ന പേരിലാണ് താരം അറിയപ്പെട്ടത്. ജിപിയുടെ വിശേഷം കേൾക്കാൻ അദ്ദേഹത്തിന്റെ ആരാധകർക്ക് താത്പര്യം ഏറെയാണ്. ഇപ്പോഴിതാ തന്റെ സുഹൃത്തക്കളെ കുറിച്ചും ആദ്യ പ്രണയത്തെ കുറിച്ചും ആസ്തിയെ കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് ജിപി. മൈൽസ്റ്റോണ‍് മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'സുഹൃത്തുക്കളുടെ കാര്യത്തിൽ ഞാൻ ഭയങ്കര അനുഗ്രഹീതനാണ്. എല്ലാവരുമായി കമ്മ്യൂണിക്കേഷൻ കീപ്പ് ചെയ്യുന്ന ആളല്ല ഞാൻ. പക്ഷെ എത്ര നാൾ കണ്ടില്ലേലും പെട്ടെന്ന് തന്നെ അവസാനം കണ്ട് നിർത്തിയടത്ത് എന്ന പോലെ പെരുമാറാൻ എനിക്ക് സാധിക്കും. ബെസ്റ്റ് ഫ്രണ്ട് ആരാണെന്ന് ചോദിച്ചാൽ ഒരാളുടെ പേര് പറയാൻ സാധിക്കില്ല. വിവാഹത്തിന് ശേഷം ആരാണ് ബെസ്റ്റ് ഫ്രണ്ടെന്ന് ചോദിച്ചാൽ ഗോപികയാണ്.

എന്റെ ആദ്യ പ്രണയം ശ്വേതയാണെന്ന് പറയാം. ഇൻഫാക്ചുവേഷൻ എന്നൊക്കെ പറയാം. എന്റെ കളിക്കൂട്ടുകാരി. ഞങ്ങൾ ഒരുമിച്ച് വളർന്നാണ്. അവൾ എന്റെ വിവാഹത്തിനൊക്കെ വന്നിരുന്നു. ഇപ്പോൾ അമേരിക്കയിലാണ്. ഞങ്ങൾ 10 വരെ ഒരുമിച്ച് പഠിച്ചവരായിരുന്നു. അന്ന് വരെ എനിക്ക് അധികം പെൺസുഹൃത്തുക്കളും ഇല്ലായിരുന്നു. പിന്നെ കോളേജിലൊക്കെ ആയപ്പോൾ ഇഷ്ടം പോലെ പെൺസുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഞാൻ കമ്മിറ്റഡ് റിലേഷൻഷിപ്പിൽ ആയിരുന്നില്ല. എപ്പോഴും കൺഫ്യൂസ്ഡ് ആയിരുന്നു.
ഡി ഫോർ ഡാൻസ് കഴിഞ്ഞപ്പോൾ കുറെ കത്തുകളൊക്കെ വീട്ടിൽ വരുമായിരുന്നു. ഫേസ്ബുക്കിൽ മെസേജു. ജിപി ചേട്ടൻ വിവാഹം കഴിച്ചാൽ ആത്മഹത്യ ചെയ്യുമെന്നൊക്കെ പറയും. ചോരയിൽ എഴുതിയ കത്തൊക്കെ വരുമായിരുന്നു. പിന്നെ എനിക്ക് പേടിയായിരുന്നു.
പല ഗോസിപ്പുകളും എന്നെ കുറിച്ച് വന്നിട്ടുണ്ട്. ദിവ്യ പിള്ളയെ കുറിച്ച് ഗോസിപ്പ് വന്നപ്പോൾ സോഷ്യൽ മീഡിയ സ്ട്രോങ് ആയിരുന്നു. അതുകൊണ്ട് ഭയങ്കരമായി ചർച്ചചെയ്യപ്പെട്ടു. അതിനാൽ വിശദീകരണം കൊടുക്കേണ്ടിയും വന്നു. എന്റെ വീക്ക്നസ് എന്നത് എല്ലാവരേയും ഞാൻ വിശ്വസിക്കും എന്നതാണ്. പ്രത്യേകിച്ച് കരിയർ സ്പേസിൽ. നിക്ക് നല്ല പണികിട്ടാറുണ്ടെങ്കിലും ഞാൻ കൂടെ നിൽക്കും. നമ്മുക്കൊരു പിന്തുണ ഇല്ലാതെ ഒന്നും നേടാനാകില്ല. എന്നെ എന്റെ മാതാപിതാക്കളാണ് ഇതിലേക്ക് വരാൻ പിന്തുണച്ചത്. ഒറ്റക്ക് നമ്മുക്ക് നേടാനാവില്ല.എത്രയൊക്കെ പണി കിട്ടിയാലും ഞാൻ പഠിച്ചിട്ടില്ല. ആളുകളെ ഇപ്പോഴും വിശ്വസിക്കും. കാശ് ചെലവാക്കും. എല്ലാവരും നല്ലവരാണെന്നതാണ് എന്റെ ചിന്ത', ജിപി പറഞ്ഞു.
ജിപിയുടെ ആസ്തി എത്രയാണ് എന്ന ചോദ്യത്തിന് 9 ഡിജിറ്റുള്ള സംഖ്യയാണ് എന്നാണ് ജിപി നൽകിയ മറുപടി. എല്ലാ ആസ്തിയും കൂടെ ചേർത്ത്.എന്തായാലും പൂർണമായുള്ള ആസ്തി വെളിപ്പെടുത്തുന്നില്ല. ഞാൻ കൃത്യമായി ഇൻകംടാക്സും അടക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ഞാൻ തലകുത്തി നിന്ന് ഒരു മാസം ഉണ്ടാക്കുന്ന വരുമാനം ഒരു പരസ്യം ചെയ്ത് കഴിഞ്ഞാൽ എനിക്ക് ഒരു ദിവസം കൊണ്ട് കിട്ടും. അല്ലെങ്കിൽ തെലുങ്ക് പടത്തിലെ ഒരു ദിവസത്തെ ഷൂട്ടിങിന് കിട്ടും. സോഷ്യൽ മീഡയയിൽ നിന്ന് മാത്രം സാമ്പത്തികം കിട്ടി ജീവിക്കുകയെന്നത് എന്നെ സംബന്ധിച്ച് ആകർഷണമല്ല. അതിൽ നിന്ന് സാമ്പത്തിക സഹായം കിട്ടുന്നുണ്ട്. പക്ഷെ വീഡിയോസൊക്കെ ചെയ്യുന്നത് എന്റെ ഹോബിയാണ്'.












Click it and Unblock the Notifications