'ദിയയുടെ കവിളിൽ പിടിച്ച് സംസാരിക്കുന്ന ജിപി'; ഗോപിക ശരിക്കും പൊസസ്സീവായോ? തുറന്നുപറഞ്ഞ് ജിപി
ഏറെ ആരാധകരുള്ള താരദമ്പതികളാണ് ഗോവിന്ദ് പത്മ സൂര്യ എന്ന ജി പിയും ഗോപിക അനിലും. നടൻ ആണെങ്കിലും അവതാരകൻ എന്ന നിലയിലാണ് ജി പി ആരാധകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയത്. സാന്ത്വനം എന്ന ഹിറ്റ് സീരിയലിലെ അഞ്ജലി എന്ന കഥാപാത്രത്തിലൂടെയാണ് ഗോപിക ആരാധകരെ സ്വന്തമാക്കിയത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ജി പിയുടെയും ഗോപികയുടെയും വിവാഹം. ജി പി വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ പങ്കുവെച്ചപ്പോഴാണ് ആരാധകർ വിവാഹത്തെക്കുറിച്ച് അറിയുന്നത്.
സോഷ്യൽ മീഡിയയിൽ ഇവരുടെ വീഡിയോ വൈറൽ ആവാറുണ്ട്. അത്തരത്തിൽ വൈറൽ ആയ വീഡിയോ ആയിരുന്നു,. ജിപിയും സുഹൃത്ത് ദിയയും സംസാരിക്കുമ്പോൾ ഗോപിക നോക്കുന്ന വീഡിയോ. ദിയയുടെ കവിളിൽ പിടിച്ചാണ് ജി പി സംസാരിക്കുന്നത്. അപ്പോൾ ഗോപിക പൊസസ്സീവ് ആയി എന്ന് പറഞ്ഞായിരുന്നു വീഡിയോ. ഇപ്പോൾ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് പറയുകയാണ് ജി പി. ജിഞ്ചർ മീഡിയയോടാണ് ജിപി പറഞ്ഞത്.

ആ വീഡിയോ സ്ലോമോഷൻ ആക്കിയപ്പോൾ, ഞാൻ എന്തോ പറയുന്നത് എന്തോ കേട്ടിട്ട് അവളുടെ എക്‌സ്പ്രഷൻ മാറിയതാണ്. ആ സ്ലോമോഷൻ മാറ്റിയാൽ തന്നെ ആ വീഡിയോയുടെ ചാം പോയി. അത് നോർമലായി മാറും. ഈ വീഡിയോ ഞാൻ കാണുന്നത് എനിക്ക് ഗോപിക അയച്ച് തന്നിട്ടാണ്. ഇതുകണ്ടിരുന്നോ എന്ന് ചോദിച്ചിട്ട്. ഗോപികയ്ക്ക് അയച്ച് കൊടുത്തത് ദിയ ആണ്. എടാ പണി പാളിയെടാ എന്ന് പറഞ്ഞിട്ട്, ഞങ്ങൾക്ക് ഇത് തമാശയായിരുന്നു. ഗോപിക ഫാൻസ് കളക്ടീവ് ഇത് സ്ലോമോഷനാക്കി ഇട്ടിരുന്നു. ക്യൂട്ട് എന്ന് പറഞ്ഞാണ് ഇട്ടത്. വേറൊ ആരോ ആണ് നാഗവല്ലി ബി ജി എം കൊടുത്തത്, അപ്പോൾ സംഭവം ആകെ മാറി, ജി പി പറഞ്ഞു.
ആ വീഡിയോ വളരെയധികം വ്യൂസ് കിട്ടിയിരുന്നെന്നും ജി പി പറയുന്നു. ആ വീഡിയോ കണ്ട് ചിലരൊക്കെ വിളിച്ച് എന്നോട് പറഞ്ഞിരുന്നു ഇനി നീ ശ്രദ്ധിക്കണം എന്ന്. താൻ ഒരിക്കലും ഇമേജ് കോൺഷ്യസ് അല്ലെന്നും ജി പി പറഞ്ഞു. തന്നെ മനസ്സിലാക്കുന്ന ഒരു പങ്കാളിയെ തന്നെ കിട്ടിയത് തന്റെ ഭാഗ്യമാണെന്ന് ജിപി പറഞ്ഞു.
അങ്ങനെ അല്ലാതിരുന്നെങ്കിൽ അതിന് ശേഷം താൻ ഒരിക്കലും ദിയയെ കാണില്ലായിരുന്നുവെന്നും ജി പി പറയുന്നു. ഇത് കഴിഞ്ഞിട്ടും താനും ഗോപികയും ദിയയുടെ കൂടെ നാല് ഫോട്ടോ അപ് ലോഡ് ചെയ്തിരുന്നുവെന്നും ജി പി പറയുന്നു. കല്യാണത്തിന് മുൻപര് തനിക്കും ഗോപികയ്ക്കും ഒരുപാട് സമയം കിട്ടിയിരുന്നില്ലെന്നും വിവാഹം കഴിഞ്ഞ ശേഷമാണ് എപ്പോഴും ഒരുമിച്ചാകാൻ ശ്രമിക്കുന്നതെന്നും ജി പി പറയുന്നു.












Click it and Unblock the Notifications