ഒരു സർപ്രൈസ് ഉണ്ടെന്ന് ജിപിയും ഗോപികയും; ആരാധകർ പ്രതീക്ഷിച്ചത് തന്നെയാണോ!
ഏറെ ആരാധകർ ഉള്ള താരങ്ങളാണ് ഗോവിന്ദ് പത്മസൂര്യയും ഭാര്യ ഗോപിക അനിലും. ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ നിശ്ചയ ദിവസം ജി പി പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഇരുവരും വിവാഹിതരാകാൻ പോകുന്ന കാര്യം ആരാധകർ അറിഞ്ഞത്. നടനും അവതാരകനുമൊക്കെയാണ് ജി പി. ഗോപിക ധാരാളം ആരാധകർ ഉള്ള സീരിയൽ താരമാണ്.
സാന്ത്വനം സീരിയലിലെ അഞ്ജലി എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ജിപിയുടെയും ഗോപികയുടെയും വീട്ടുകാർ ആലോചിച്ച് നടത്തിയ വിവാഹമായിരുന്നു. തങ്ങൾ കണ്ടതും കാര്യങ്ങൾ വിവാഹത്തിലേക്ക് എത്തിയതുമൊക്കെ യൂട്യൂബ് ചാനലിലൂടെ ജി പിയും ഗോപികയും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഒരു പുതിയ സർപ്രൈസ് എന്ന് പറഞ്ഞ് ജി പി പങ്കുവെച്ച വീഡിയോ ട്രെന്റിംഗ് ആയിരിക്കുകയാണ്.

സർപ്രൈസ് എന്ന് കേട്ടപ്പോൾ ആരധകർ എന്തൊക്കെയോ വിചാരിച്ചുവെങ്കിലും ഇരവരും ഒരു ബ്രാന്റിന്റെ ബ്രാന്റ് അംബാസിഡർ ആയ കാര്യമാണ് പറയുന്നത്. ഗോപിക ഗർഭിണിയായ കാര്യം പറയാൻ ആയിരക്കും എന്ന് പ്രതീക്ഷിച്ച് വന്നവർ ഞങ്ങളെ പറ്റിച്ചുവല്ലേ എന്നാണ് ചോദിക്കുന്നത്. എന്തായാലും ഇരവരും ഒരുമിച്ചെത്തിയ വീഡിയോ കണ്ടതിൽ ഉള്ള സന്തോഷവും ആരാധകർ പങ്കുവെച്ചു.
നടൻ ആണെങ്കിലും അവതാരകൻ എന്ന നിലയിലാണ് ജി പിക്ക് സ്വീകാര്യത കിട്ടിയത്. എം ജി ശശി സംവിധാനം ചെയ്ത 'അടയങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ജി പി മലയാളം പ്രേക്ഷകർക്കിടയിൽ പ്രശസ്തി നേടിയത്. 'ഡാഡി കൂൾ,' 'ഐജി,' 'വർഷം', 'പ്രേതം 2' എന്നിവ ജി പിയുടെ ശ്രദ്ധേയമായ ചില ചിത്രങ്ങളാണ്.
സാന്ത്വനം എന്ന സീരിയലിലെ അഞ്ജലി എന്ന കഥാപാത്രത്തിലൂടെയാണ് ഗോപിക ശ്രദ്ധേയയായത്. 'ശിവം', 'ബാലേട്ടൻ' തുടങ്ങിയ സിനിമകളിൽ ബാലതാരമായാണ് ഗോപിക തൻ്റെ കരിയർ ആരംഭിച്ചത്. 'ബാലേട്ടൻ' എന്ന ചിത്രത്തിൽ മോഹൻലാൽ കഥാപാത്രത്തിൻ്റെ മൂത്ത മകളുടെ വേഷമാണ് ഗോപിക അവതരിപ്പിച്ചത്. അതേ സിനിമയിൽ അവളുടെ ഇളയ സഹോദരി കീർത്തന ഇളയ മകളായി അഭിനയിച്ചു.
സിനിമകൾക്ക് പുറമെ നിരവധി സീരിയലുകളിലും ടിവി ഷോകളിലും ഗോപിക പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.. അഭിനയ ജീവിതത്തോടൊപ്പം പഠനവും തുടർന്ന താരം ഒരു ആയുർവേദ ഡോക്ടർ കൂടിയാണ്.












Click it and Unblock the Notifications