ജിപിക്കും ഗോപികയ്ക്കും ഇത് സന്തോഷനിമിഷം; സർപ്രൈസ് ആഘോഷമൊരുക്കി കൂട്ടുകാർ
ഏറെ ആരാധകരുള്ള താരങ്ങളാണ് ജി പിയും ഗോപികയും. നടൻ ആണെങ്കിലും അവതാരകൻ എന്ന നിലയിലാണ് ജി പിക്ക് പ്രേക്ഷക മനസ്സിൽ സ്ഥാനം ലഭിച്ചത്. സാന്ത്വനം എന്ന സൂപ്പർ ഹിറ്റ് സിരീയലിലെ അഞ്ജലി എന്ന കഥാപാത്രത്തിലൂടെയാണ് ഗോപിക ആരാധകരെ സ്വന്തമാക്കിയത്. വിവാഹ നിശ്ചയ ദിവസം ജി പി പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഇരുവരും വിവാഹിതരാകാൻ പോകുന്ന വിവരം പ്രേക്ഷകർ അറിയുന്നത്.
വീട്ടുകാർ തീരുമാനിച്ച വിവാഹമായിരുന്നു. ജനുവരി 28 ന് ആയിരുന്നു ഇവരുടെ വിവാഹം. തങ്ങൾ വിവാഹത്തിലേക്ക് എത്തിയത് എങ്ങനെയാണെന്നൊക്കെ ഗോപികയും ജി പിയും പറഞ്ഞിരുന്നു. വിവാഹ ശേഷമുള്ള യാത്രകളുടെ വിശേഷങ്ങളൊക്കെ താരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഗോപികയുടെ പിറന്നാൾ ജി പി ഗംഭീരമായിട്ടാണ് ആണ് ആഘോഷിച്ചത്.

ജി പിയുടെ പിറന്നാളിന് ഗോപിക പങ്കുവെച്ച കുറിപ്പും വൈറൽ ആയിരുന്നു. എങ്ങനെയാണ് ഒരാളെ ഇത്രയധികം ഇഷ്ടപ്പെട്ടുപോകുന്നത് എന്ന് തനിക്ക് തന്നെ അത്ഭുതമായി തോന്നുന്നു എന്നാണ് ഗോപിക കുറിച്ചത്. കണ്ടുമുട്ടിയ അന്ന് മുതൽ നിങ്ങളിൽ ഞാൻ
എത്രമാത്രം അലിഞ്ഞുപോയി എന്നത് തന്നെ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഗോപിക പഞ്ഞിരുന്നു
ഇപ്പോൾ മറ്റൊരു വിശേഷം കൂടി ആഘോഷമാക്കിയിരിക്കുകയാണ്. ആഘോഷത്തിന്റെ ഫോട്ടോ ജി പി പങ്കുവെച്ചിട്ടുമുണ്ട്. ജൂൺ 28 ന് ജി പിയുടെയും ഗോപികയുടെയും വിവാഹം കഴിഞ്ഞിട്ട് ആറ് മാസം തികഞ്ഞിരിക്കുകയാണ്. ജി പിയുടെ സുഹൃത്തുക്കളാണ് ഗോപികയ്ക്കും ജി പിക്കും സർപ്രൈസ് കൊടുത്തത്. ഇരുവരും കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. മുഴുവൻ കേക്ക് അല്ല മുറിച്ചത്. അര കേക്ക് ആയിരുന്നു തയ്യാറാക്കിയിരുന്നത്. നിരവധിപേരാണ് ഇവർക്ക് ആശംസയുമായി എത്തുന്നത്.
വിവാഹം കഴിഞ്ഞതിന് പിന്നാലെ ഗോപികയ്ക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്. ജി പിക്കൊപ്പം ചേർന്ന ശേഷം ഗോപിക കൂടുതൽ ആക്ടീവ് ആയെന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയയിലും ഗോപിക സജീവമാണ്. ഗോപിക കുറച്ച് കൂടി മോഡേൺ ആയെന്നും ഡ്രസിംഗ് സ്റ്റൈൽ മാറിയെന്നും ആരാധകർ പറയുന്നു.
അതേ സമയം സാന്ത്വനം കഴിഞ്ഞതിന് ശേഷം മറ്റ് സീരിയലുകളിലൊന്നും ഗോപിക അഭിനയിച്ചിട്ടില്ല. സിനിയിൽ ആണ് അഭിനയിക്കുന്നത്. സുമതി വളവ് എന്ന സിനിമയിൽ ആണ് ഗോപിക അഭിനയിക്കുന്നത്. ഗോപികയുടെ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. അതേ സമയം പല പരസ്യങ്ങളിലും ഗോപികയും ജി പിയും ഒരുമിച്ചാണ് ഇപ്പോൾ എത്താറുള്ളത്.












Click it and Unblock the Notifications